കോട്ടയം: അതിജീവിതയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചയാൾ അറസ്റ്റിൽ. വേളൂർ പതിനഞ്ചിൽകടവ് സ്വദേശി ജെറിൻ (39) ആണ് പിടിയിലായത്. യൂട്യൂബറായ ഇയാൾ അതിജീവിതയ്ക്കെതിരെ അധിക്ഷേപ പരാമർശങ്ങളോടെ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിക്കുകയായിരുന്നു.
നവംബർ മുപ്പതിനാണ് സംഭവം. വോയിസ് ഓഫ് മലയാളി’ എന്ന സമൂഹമാധ്യമ പേജിന്റെ ഉടമയാണ് ജെറിൻ. അതിജീവിതയെക്കുറിച്ച് ലൈംഗിക പരാമർശം നടത്തിയ വീഡിയോ ജെറിൻ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.
വയനാട് ജില്ലാ പൊലീസ് മേധാവിയുടെ ഔദ്യോഗിക ഇമെയിലിൽ ലഭിച്ച അപകീർത്തിപ്പെടുത്തുന്ന ഫെയ്സ്ബുക് വിഡിയോ ലിങ്കിന്റെ യുആർഎൽ പരിശോധിച്ച് കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ പ്രതി കോട്ടയം സ്വദേശിയാണെന്നു തിരിച്ചറിഞ്ഞു. ഇതോടെ കേസ് കോട്ടയം സൈബർ പൊലീസിനു കൈമാറുകയും പ്രതിയെ പിടികൂടുകയുമായിരുന്നു


