ലിമ: ലോകകപ്പ് യോഗ്യതാ മത്സരത്തിൽ വിജയക്കുതിപ്പ് തുടർന്ന് അർജന്റീന. പെറുവിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ലോകചാമ്പ്യന്മാരായ അർജന്റീന തകർത്തത്. ക്യാപ്റ്റനും സൂപ്പർ താരവുമായ ലയണൽ മെസിയുടെ ഇരട്ട ഗോളുകളാണ് അർജന്റീനൻ വിജയത്തിന്റെ കരുത്തായത്. 32-ാം മിനുട്ടിൽ നിക്കോലാസ് ഗോൺസാലസിന്റെ പാസ്സിൽ നിന്നാണ് മെസ്സി അർജന്റീനയെ മുന്നിലെത്തിക്കുന്നത്.എൻസോ ഫെർണാണ്ടസിന്റെ പ്രത്യാക്രമണമാണ് ഗോളിന് വഴിമരുന്നിട്ടത്. 10 മിനുട്ടിന് ശേഷം രണ്ടാം ഗോളും നേടി മെസ്സി അർജന്റീനയുടെ വിജയം ഉറപ്പിച്ചു.

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീനയുടെ തുടർച്ചയായ നാലാം വിജയമാണിത്. ലാറ്റിനമേരിക്കൻ ടീമുകളിൽ 12 പോയിന്റുമായി അർജന്റീനയാണ് മുന്നിൽ. ഉറുഗ്വേ രണ്ടാമതും ബ്രസീൽ മൂന്നാം സ്ഥാനത്തുമാണ്.
