Headlines

ഇൻസ്റ്റഗ്രാം വഴി 15 കാരിയുമായി പരിചയം; 15 ലക്ഷത്തിന്റെ സ്വർണം തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ

മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കബളിപ്പിച്ച് സ്വർണ്ണം തട്ടിയ യുവാവ് പിടിയിൽ. 15 വയസ്സുള്ള പെൺകുട്ടിയിൽനിന്ന് 15 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണമാണ് യുവാവ് തട്ടിയെടുത്തത്. ചാപ്പനങ്ങാടി ചേക്കത്ത് നബീർ (19) ആണ് അറസ്റ്റിലായത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചായിരുന്നു തട്ടിപ്പ്. പെൺകുട്ടിയുടെ ജ്യേഷ്ഠന്റെ ഭാര്യയുടെ 24 പവൻ ആഭരണങ്ങളാണ് ഇയാൾ തന്ത്രപൂർവം പെൺകുട്ടിയിൽനിന്ന് കൈക്കലാക്കിയത്.


ആഭരണം കാണാനില്ലെന്ന് കുടുംബം പൊലീസിൽ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയുടെ സുഹൃത്തായ നബീറിന് സ്വർണം കൈമാറിയ വിവരം മനസ്സിലായത്. തുടർന്ന് ഇൻസ്പെക്ടർ വിനോദ് വലിയാട്ടൂരിന്റെ നേതൃത്വത്തിൽ എസ്.ഐ സൈഫുല്ല ഇയാളെ അറസ്റ്റ് ചെയ്തു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: