മൂവാറ്റുപുഴ: ആൾക്കൂട്ട മര്‍ദനത്തിനിരയായ അന്യസംസ്ഥാന തൊഴിലാളിയ്ക്ക് ദാരുണാന്ത്യം. വെസ്റ്റ് ബംഗാള്‍ സ്വദേശി അശോക് ദാസ് (24)ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെമൂവാറ്റുപുഴ വാളകം ആയുര്‍വേദ ആശുപത്രിക്ക് സമീപമാണ് സംഭവം. നാട്ടുകാര്‍ അശോക് ദാസിനെ മരത്തിൽ കെട്ടിയിട്ട് മര്‍ദ്ദിച്ചുവെന്നാണ് ആരോപണം. കേസിൽ പത്ത് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികൾ കുറ്റം സമ്മതിച്ചതായാണ് പൊലീസ് പറയുന്നത്.
മര്‍ദ്ദനത്തെ തുടര്‍ന്നാണ് മരണമെന്ന് പ്രാഥമിക വിവരം. തലയ്ക്കും നെഞ്ചിനുമേറ്റ മർദനമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരം. പെൺസുഹൃത്തിനെ കാണാനെത്തിയത് ചോദ്യം ചെയ്തായിരുന്നു മർദനം.

