ഭുവനേശ്വർ: പ്രായപൂർത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോയി കാടിനുള്ളിൽ വെച്ച് കൂട്ടബലാത്സംഗം. ഒരാൾ പിടിയിൽ. ഒഡീഷയിലെ കാണ്ഡമാൽ ജില്ലയിലാണ് 14 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തത്. ബാലത്സംഗത്തിന് ശേഷം പെൺകുട്ടിയെ ക്രൂരമായി മർദ്ദിച്ച് കൊടുങ്കാട്ടിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. തുടർന്ന് ഒരു രാത്രി മുഴുവൻ കാട്ടിലെ കൊടുതണുപ്പിനെ അതിജീവിച്ച് പഠനം പുറത്തെത്തി. സംഭവത്തിൽ പ്രതികളിലൊരാളെ പൊലീസ് അറസ്റ്റ് ചെയ്തു, രണ്ടാമത്തെ പ്രതിക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ബെൽഗാർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പെൺകുട്ടി വീടിന് സമീപത്തെ കനാലിലേക്ക് പോയ സമയത്താണ് ഗ്രാമത്തിലെ രണ്ട് യുവാക്കൾ ചേർന്ന് പെൺകുട്ടിയെ കാട്ടിനുള്ളിലേക്ക് തട്ടിക്കൊണ്ടുപോയത്. എതിർത്തതോടെ വസ്ത്രങ്ങൾ വലിച്ചുകീറുകയും വിഡിയോ പകർത്തുകയും ചെയ്തു. തുടർന്ന് രാത്രി മുഴുവൻ പ്രതികൾ കുട്ടിയെ പീഡിപ്പിച്ചു. ക്രൂരമായി മർദ്ദിച്ച ശേഷം കാട്ടിൽ ഉപേക്ഷിച്ച് കടന്നുകളയുക ആയിരുന്നു.
രാത്രി മുഴുവൻ കാട്ടിലെ കൊടും തണുപ്പിനെ അതിജീവിച്ച രാവിലെയോടെയാണ് കാട്ടിനു പുറത്തെത്തിയത്. തുടർന്ന് വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. കേസ് റജിസ്റ്റർ ചെയ്ത അന്വേഷണം തുടരേണ്ട മെഡിക്കൽ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു


