ആലപ്പുഴ ചെന്നിത്തല നവോദയ സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയായ അഭിഗീതിനെ (16) ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
കായംകുളം സ്വദേശിയായ അഭിഗീത് ഇന്ന് രാവിലെ സ്കൂളിൽ എത്തിയിരുന്നെങ്കിലും ഉച്ചയ്ക്ക് ശേഷം ക്ലാസ്സിൽ ഉണ്ടായിരുന്നില്ല. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഹോസ്റ്റലിലെ ശുചിമുറിയോട് ചേർന്ന ഭാഗത്ത് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവസ്ഥലത്ത് നിന്നും പൊലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. “I hate my life… Ammu Ammu…” എന്നാണ് ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരുന്നത്.
വ്യക്തിപരമായ കാരണങ്ങളാകാം ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.
നാല് മാസം മുമ്പ് ഇതേ സ്കൂളിലെ ഹോസ്റ്റലിൽ മറ്റൊരു വിദ്യാർത്ഥിനിയും ആത്മഹത്യ ചെയ്തിരുന്നു. തുടർച്ചയായുണ്ടാകുന്ന ഇത്തരം സംഭവങ്ങൾ വിദ്യാർത്ഥികൾക്കിടയിലും രക്ഷിതാക്കൾക്കിടയിലും വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. അഭിഗീതിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിൽ മാന്നാർ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു


