Headlines

ബെംഗളൂരുവിൽ 24 കോടി രൂപയുടെ എം.ഡി.എം.എ.യുമായി നൈജീരിയൻ യുവതി പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ 24 കോടി രൂപയുടെ എം.ഡി.എം.എ.യുമായി നൈജീരിയൻ യുവതി പിടിയിൽ. ബെംഗളൂരുവിലെ കെ.ആർ. പുരത്തിന് സമീപം ടി.സി. പാളിയിൽ നിന്നാണ് 12 കിലോ എം.ഡി.എം.എയുമായി യുവതിയെ അറസ്റ്റ് ചെയ്തത്. സമീപകാലത്ത് ബെംഗളുരു നഗരത്തിൽ നടന്നിട്ടുള്ളതിൽ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയാണിതെന്ന് പൊലീസ് വ്യക്തമാക്കി. ലഹരിക്കടത്ത് സംഘത്തിലെ മുഖ്യകണ്ണിയാണ് പിടിയിലായ യുവതിയെന്നും പൊലീസ് പറഞ്ഞു.


ബെംഗളൂരുവിന്റെ നർക്കോട്ടിക് കൺട്രോൾ വിങ് നഗരത്തിലുടനീളം നടത്തിവന്ന പ്രത്യേക പരിശോധനയിലാണ് യുവതി പിടിയിലായത്. നോർത്ത് ബെംഗളൂരുവിലെ കമ്മനഹള്ളി പോലെയുള്ള മേഖലകളിൽ വ്യാപകമായി ലഹരിമരുന്ന് വിതരണം നടക്കുന്നുണ്ട് എന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് പരിശോധന കടുപ്പിച്ചത്. മുംബൈയിൽ നിന്നാണ് ലഹരിവസ്തുക്കൾ ബെംഗളൂരുവിലേക്ക് എത്തിച്ചത് എന്നാണ് യുവതിയുടെ മൊഴി.

മത്സ്യലോറികൾ, സോപ്പുപെട്ടികൾ എന്നിവയിൽ ഒളിപ്പിച്ചും ഭക്ഷ്യവസ്തുക്കളുമായി കലർത്തിയുമാണ് എം.ഡി.എം.എ. കടത്തിയിരിക്കുന്നത്. മൊബൈൽ ടവർ ഉപയോഗിച്ച് പിടിക്കപ്പെടാതിരിക്കാനായി നിരവധി മൊബൈൽ ഫോണുകളും 70-ഓളം സിംകാർഡുകളും യുവതി ഉപയോഗിച്ചിരുന്നു. യുവതിക്ക് മയക്കുമരുന്ന് എത്തിച്ചുകൊടുക്കുന്നത് ആരാണ് എന്നതടക്കമുള്ള വിവരങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ബെംഗളൂരു പോലീസ് അറിയിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: