മലപ്പുറത്ത് സ്വകാര്യ ആശുപത്രിയിൽ നേഴ്‌സ് ആത്മഹത്യ ചെയ്ത സംഭവം; ജിഎമ്മിൻ്റെ മാനസിക പീഡനം കൊണ്ടെന്ന ആരോപണവുമായി സഹപ്രവർത്തകർ




മലപ്പുറം: മലപ്പുറത്ത് കുറ്റിപ്പുറം സ്വകാര്യ ആശുപത്രിയിൽ 20 കാരിയായ നേഴ്‌സ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ജനറൽ മാനേജർക്കെതിരെ പരാതി. ജി എമ്മിന്റെ മാനസിക പീഡനം കൊണ്ടാണ് നഴ്സ് ജീവനൊടുക്കിയതെന്നാണ് സുഹൃത്തുക്കളുടെ ആരോപണം. ആശുപത്രി ജനറൽ മാനേജറായ അബ്ദുൽ റഹ്മാനെതിരെയാണ് പരാതി. കോതമംഗലം സ്വദേശിയായ അമീനയാണ് ആത്മഹത്യ ചെയ്തത്.

കഴിഞ്ഞ ശനിയാഴ്ചയാണ് കുറ്റിപ്പുറം സ്വകാര്യ ആശുപത്രിയിലെ ഹോസ്റ്റലിൽ നേഴ്‌സായ അമീനയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഗുളികകൾ കഴിച്ച് അബോധവസ്ഥയിലായ അമീനയെ പ്രാഥമിക ചികിത്സയ്ക്കുശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുക ആയിരുന്നു. ആശുപത്രി ജനറൽ മാനേജരായ അബ്ദുൽ റഹ്മാന്റെ മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണമെന്നാണ് കൂടെ ജോലിചെയ്തവരുടെ ആരോപണം.

മുമ്പും നിരവധി പേർക്ക് ഇയാളുടെ മാനസിക പീഡനം നേരിട്ടതായി ആരോപണമുണ്ട്. പലർക്കും ജോലി അവസാനിപ്പിച്ച് പോകേണ്ടിവന്നിട്ടുണ്ടെന്നും ഇവർ പറയുന്നു. ഇയാൾക്കെതിരെ ആശുപത്രിയിൽ ജോലി ചെയ്യുന്നവരും മുമ്പ് ചെയ്തവരും ഉൾപ്പെടെ 10 ഓളം പേർ കുറ്റിപ്പുറം പോലീസിന് പരാതി നൽകുകയും ചെയ്തിട്ടുണ്ട്.

പരാതി ഉയർന്നതോടെ അബ്ദുൽ റഹ്മാനെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടുവെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: