കോഴിക്കോട് ക്രിസ്ത്യൻ പള്ളിയിൽ തീയിട്ട സംഭവം; ഒഡീഷ സ്വദേശിയെ അറസ്റ്റ് ചെയ്തു





കോഴിക്കോട്: കോഴിക്കോട് ക്രിസ്ത്യൻ പള്ളിയിൽ തീയിട്ട ഒഡീഷ സ്വദേശി പിടിയിൽ. പുഷ്പ ജങ്ഷനിലുള്ള സെന്റ് പാട്രിക്സ് റോമൻ കാത്തലിക് പള്ളിയിലാണ് തീയിട്ടത്. സംഭവത്തിൽ ഒഡീഷ സ്വദേശിയായ ജയന്ത് നായികിനെ പൊലീസ് അറസ്റ്റ് ചെയ്തു.
മദ്യലഹരിയിലായിരുന്നു ആക്രമണമെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ശനിയാഴ്ച പുലർച്ചെയായിരുന്നു പള്ളിക്ക് തീയിട്ടത്.

പള്ളിയിലെ മതബോധന ക്ലാസുകൾ നടത്തുന്ന കെട്ടിടത്തിനാണ് തീയിട്ടത്. പള്ളി വികാരിയുടെ കാർ, സുപ്രധാന രേഖകൾ, പഴയ വൈദിക മന്ദിരത്തിലുണ്ടായിരുന്ന വിലപിടിപ്പുള്ള വസ്തുക്കൾ, രൂപക്കൂട് എന്നിവ പൂർണമായും കത്തിനശിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

നാല് യൂണിറ്റ് അഗ്‌നിരക്ഷാ സേന എത്തി നടത്തിയ ദ്രുതഗതിയിലുള്ള ഇടപെടൽ മൂലമാണ് പള്ളിയുടെ മറ്റ് ഭാഗങ്ങളിലേക്ക് തീ പടരാതിരുന്നത്. സംഭവസമയത്തെ സിസിടിവി ദൃശ്യങ്ങളിൽ ഒരാൾ കെട്ടിടത്തിന് മുകളിലൂടെ നടന്നുപോകുന്നത് കാണ്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: