Headlines

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി നൽകിയ യുവതിയുടെ സ്വകാര്യ വിവരങ്ങൾ പുറത്തുവിട്ട കേസിൽ ഒരാൾ പിടിയിൽ

ഇരിങ്ങാലക്കുട: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി നൽകിയ യുവതിയുടെ സ്വകാര്യ വിവരങ്ങൾ (ഐഡന്റിറ്റി) പുറത്തുവിട്ട കേസിൽ ഒരാൾ പിടിയിലായി. തൃശൂർ റൂറൽ പോലീസാണ് വെള്ളാംങ്കല്ലൂർ കുന്നത്തൂർ സ്വദേശിയും മേക്കാംത്തുരുത്തി വീട്ടിലുമായ സിജോ ജോസിനെ (45) അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തു.

പരാതി നൽകിയ വ്യക്തിയുടെ അറിവോ സമ്മതമോ ഇല്ലാതെ ഫോട്ടോകൾ സാമൂഹ്യമാധ്യമമായ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ച് വ്യക്തി വിവരങ്ങൾ വെളിപ്പെടുത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി സ്വീകരിച്ചത്.

പ്രതിയായ സിജോ ജോസ്, ‘Seejo Poovathum Kadavil’ എന്ന ഫേസ്ബുക്ക് പ്രൊഫൈൽ വഴിയാണ് 2025 നവംബർ 29-ന് ഇരയുടെ ഐഡന്റിറ്റി പുറത്തുവിട്ടത്. ഇരിങ്ങാലക്കുട ഇൻസ്പെക്ടർ ഷാജി എം കെ, സബ് ഇൻസ്പെക്ടർ സൗമ്യ ഇയു എന്നിവർ ഉൾപ്പെട്ട സംഘമാണ് കേസ് അന്വേഷിക്കുന്നത്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: