ഇരിക്കൂർ : ദമ്പതികൾ സഞ്ചരിച്ച ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ച് ഭാര്യ മരിച്ചു. ഇരിക്കൂർ പെരുവളത്ത് പറമ്പിലെ എ.പി.താഹിറ (51)ആണ് മരണപ്പെട്ടത്.
ഇവരുടെ ഭർത്താവ് ശ്രീകണ്ഠാപുരം ചെങ്ങളായി പരിപ്പായി സ്വദേശി മൊയ്തീന് (61) പരിക്കേറ്റു. ഇന്ന് വെള്ളിയാഴ്ച്ച 11.30 ന് ഇരിക്കൂറിലായിരുന്നു അപകടം. മൃതദേഹം പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
