കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പിനടുത്ത് നീർവേലിയില്‍ ഒരു കുടുംബത്തിലെ 3 പേർ ജീവനൊടുക്കിയ നിലയില്‍. നീർവേലി നിമിഷ നിവാസില്‍ 20 കാരനായ ഇ.കിഷൻ, മുത്തശ്ശി വി.കെ.റെജി, മുത്തശ്ശിയുടെ സഹോദരി റോജ എന്നിവരെയാണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്
കിഷൻ ആദ്യം ആത്മഹത്യ ചെയ്യുകയും ഇതില്‍ മനംനൊന്ത് മുത്തശ്ശിയും സഹോദരിയും ആത്മഹത്യ ചെയ്യുകയുമായിരുന്നുവെന്നാണ് വിവരം.
കിഷനും മുത്തശ്ശിയും സഹോദരിയുമായിരുന്നു വീട്ടില്‍ താമസം. കിഷന്റെ മൃതദേഹം തലശ്ശേരിയിലെ ആശുപത്രിയില്‍ കൊണ്ടുപോയി തിരികെ എത്തിയപ്പോഴാണ് മുത്തശ്ശി റെജിയെയും സഹോദരി റോജയെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. സുനിലാണ് കിഷന്റെ പിതാവ് (പികെഎസ് ടൂർസ് ആൻഡ് ട്രാവല്‍സ്). മാതാവ്: നിമിഷ. സഹോദരൻ: അക്ഷയ് (ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാർഥി, മയ്യില്‍).


