കൊച്ചി: ടോറസ് ലോറിയും കാറും കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ജോഷ് എന്ന ആളാണ് മരിച്ചത്. അജിത്, രഞ്ജി, ജിതിൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കാക്കനാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു.
എറണാകുളം ഇരുമ്പനത്താണ് സംഭവം. സിമന്റ് ലോഡുമായി വന്ന ലോറിയും കരിങ്ങാച്ചിറ ഭാഗത്ത് നിന്ന് വരികയായിരുന്നു കാറും തമ്മിൽ ഇരുമ്പനം പാലത്തിന് സമീപത്തുവച്ച് കൂട്ടിയിടിച്ചായിരുന്നു അപകടം.
