ആലപ്പുഴ: ആലപ്പുഴ പൂച്ചാക്കലിൽ സ്വകാര്യ ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്നും കാണാതായ രണ്ടു പെൺകുട്ടികളിൽ ഒരാളെ കണ്ടെത്തി. രണ്ട് കുട്ടികളെയാണ് ഇന്നലെ കാണാതായത്. ഇതിൽ ശിവകാമി (16)യെയാണ് ഇനി കണ്ടെത്താൻ ഉള്ളത്. ദിശ കാരുണ്യ കേന്ദ്രം ഗേൾസ് ഹോം എന്ന ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്ന് ഇന്നലെയാണ് രണ്ട് ശിശു കുട്ടികളെ കാണാതായത്. ഒരാളെ ആലപ്പുഴയിൽ വച്ച് ഇന്ന് പുലർച്ചെ പൊലീസ് കണ്ടെത്തുകയായിരുന്നു.
സൂര്യ അനിൽകുമാർ (15), ശിവകാമി (16) എന്നിവരെയാണ് ഇന്നലെ മുതൽ കാണാതായത്.
കുട്ടികൾ രണ്ട് പേരും പുലർച്ചെ ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്നും ഇറങ്ങിപ്പോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. സംഭവത്തിൽ പൂച്ചാക്കൽ പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് മത്സരങ്ങളിൽ ഒരാളെ കണ്ടെത്തിയത്. സൂര്യയെ തിരഞ്ഞുകൊണ്ടുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
