Headlines

ഒ എസ് അംബിക എംഎൽഎയുടെ മകൻ വാഹന അപകടത്തിൽ മരണപ്പെട്ടു

ആറ്റിങ്ങൽ എംഎൽഎ ഒഎസ് അംബികയുടെ  മൂത്ത മകൻ വി വിനീത് വാഹനാപകടത്തിൽ മരണപ്പെട്ടു. ഇന്ന് പുലർച്ചെ  പള്ളിപ്പുറത്ത്  വച്ച് നടന്ന വാഹനാപകടത്തിലാണ് അന്ത്യം സംഭവിച്ചത്.ബൈക്കും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം .ഇന്ന് രാവിലെ രാവിലെ 5 .30 നാണ് അപകടമുണ്ടായത്. പള്ളിപ്പുറം മുഴുത്തിരിയാ വട്ടത്തിന് സമീപം എതിരെ വന്ന കാർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. വിനീതിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പിതാവ് കെ വാരിജാക്ഷന്‍ സിപിഎം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി അംഗമാണ്.
സഹോദരൻ വി വിനീഷ് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമാണ്. എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റുമാണ്.
വിനീത് ഇടയ്ക്കോട് സർവീസ് സഹകരണ സംഘം ജീവനക്കാരനാണ്.
സിപിഎം ഇടയ്ക്കോട് ലോക്കൽ കമ്മിറ്റി അംഗമാണ്.കഴക്കൂട്ടം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: