സ്ത്രീസുഹൃത്തിൽ നിന്ന് കടം വാങ്ങിയ പണം തിരികെ നൽകാഞ്ഞ യുവാവിൻ്റെ അച്ഛനെ പത്തംഗസംഘം ക്രൂരമായി മർദിച്ചു
തിരുവനന്തപുരം : പെൺസുഹൃത്തിൽ നിന്ന് കടം വാങ്ങിയ പണം തിരികെ നൽകാത്തതിനെച്ചൊല്ലിയുള്ള തർക്കത്തിൽ യുവാവിനെ അന്വേഷിച്ചെത്തിയ സംഘം അച്ഛനെ ക്രൂരമായി മർദിച്ചു. കോട്ടുകാൽ വട്ടവിള സ്വദേശി ബിനുവിനെ(48) ആണ് പത്തംഗ സംഘം വീട്ടിൽ കയറി ആക്രമിച്ചത്. ബിനുവിന്റെ തലയ്ക്ക് സാരമായ പരിക്കേറ്റു. സംഭവത്തിൽ ആറുപേരെ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലയിൽ സ്വദേശി സ്റ്റാലിൻ(18), പരശുവയ്ക്കൽ സ്വദേശി അഫിൻ(18), കുന്നത്തുകാൽ സ്വദേശി സനോജ്(18), കാരക്കോണം സ്വദേശി രജികുമാർ(20), തമിഴ്‌നാട് സ്വദേശി ശ്രീഹരി(18), മാറന്നല്ലൂർ സ്വദേശി ഭരത് ശങ്കർ(18)…

