ഛത്തീസ്ഗഢിലെ പവർ പ്ലാന്റിൽ സ്ഫോടനംഅപകടം10 പേർ മരിച്ചതായും 40ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു
റായ്പൂർ: ഛത്തീസ്ഗഢിലെ വേദാന്ത പവർ പ്ലാന്റിൽ സ്ഫോടനം.അപകടത്തില്‍ 10 പേർ മരിച്ചതായും 40ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ടുകൾ. ബോയിലർ പൊട്ടിത്തെറിച്ചതാണ് ദുരന്തത്തിന് കാരണമായതെന്ന് പ്രാഥമിക വിവരം. സക്‌തി ജില്ലയിലെ സിംഗിതാരായ് ഗ്രാമത്തിലുള്ള പ്ലാന്റിലാണ് സംഭവം. പ്രാഥമിക വിവരങ്ങൾ പ്രകാരം ബോയിലർ ട്യൂബിലുണ്ടായ സ്ഫോടനമാണ് അപകടകാരണം. ചില തൊഴിലാളികൾ ഇപ്പോഴും അകത്ത് കുടുങ്ങിക്കിടക്കുന്നതായും ആശങ്കയുണ്ട്. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. Share on FacebookTweetFollow us

