2 ലക്ഷം കൈക്കൂലി, അഡ്വാൻസ് 50000! വിജിലൻസിനെ കണ്ട് ചേർത്തല ഡിവൈഎസ്പി വീട്ടിലൊളിച്ചു, രണ്ടാം നിലയിലെ ഓട് പൊളിച്ചിറങ്ങി ചാടി ഓടി, അറസ്റ്റിൽ
ചേർത്തല : ആലപ്പുഴയിൽ പ്രൊജക്ട് സീറോയിൽ പെട്ട് ചേർത്തല ഡിവൈഎസ്പി. കൈക്കൂലി വാങ്ങുന്നതിനിടെ ചേർത്തല ഡിവൈഎസ്പി അനിൽകുമാറിനെ വിജിലൻസ് കയ്യോടെ പിടികൂടി. മാലിന്യം നീക്കം ചെയ്യുന്ന വാഹനം വിട്ടുകൊടുക്കുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്. ശുചിമുറി മാലിന്യങ്ങൾ നീക്കം ചെയ്യുന്ന വാഹനങ്ങൾ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പൊലീസ് പിടിച്ചെടുത്തിരുന്നു. ഈ വാഹനങ്ങൾ വിട്ടുകൊടുക്കുന്നതിന് ഡിവൈഎസ്പി രണ്ട് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി ഉടമ വിജിലൻസിനെ അറിയിച്ചു. രണ്ട് ലക്ഷം രൂപയാണ് അനിൽകുമാർ വാഹനം വിട്ടു നൽകാൻ…

