പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; പ്രതിക്ക് ട്രിപ്പിൾ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് പോക്സോ കോടതി
കൊച്ചി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവിതാവസാനം വരെ തടവിന് ശിക്ഷ വിധിച്ചു. തോപ്പുംപടി സ്വദേശി ശിവനെയാണ് എറണാകുളം പോക്സോ കോടതി ശിക്ഷിച്ചത്. എട്ടു വയസ്സുകാരിയെ ആണ് പ്രതി ബലാത്സംഗം ചെയ്തത്. പ്രതിക്ക് ട്രിപ്പിൾ ജീവപര്യന്തം ആണ് തടവ് ശിക്ഷ. ജീവിതാവസാനം വരെ തടവ് അനുഭവിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. 2018 മെയ് മാസത്തിലായിരുന്നു പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. കേസിൽ വിചാരണക്കിടെ മറ്റൊരു പോക്സോ കേസിലും ഇയാൾ പ്രതിയായിരുന്നു Share on FacebookTweetFollow us

