സിപിഐ ലോക്കൽ സെക്രട്ടറിയും സിപിഐഎം ലോക്കൽ കമ്മിറ്റി അംഗവും ഒരേ വാർഡിൽ മത്സരരംഗത്ത്

പുത്തൂർ: സിപിഐ ലോക്കൽ സെക്രട്ടറി മത്സരിക്കുന്ന വാർഡിൽ സിപിഐഎം ലോക്കൽ കമ്മിറ്റി അംഗവും പത്രിക സമർപ്പിച്ചു. നെടുവത്തൂർ പഞ്ചായത്തിലെ കരുവായം രണ്ടാം വാർഡിലാണ് ഇടതുനേതാക്കൾ പരസ്പരം പോരിനൊരുങ്ങുന്നത്.സിപിഐ തേവലപ്പുറം ലോക്കൽ സെക്രട്ടറി ബി വിജയൻപിള്ളയും സിപിഐഎം തേവലപ്പുറം ലോക്കൽ കമ്മിറ്റി അംഗവും കരുവായം ബ്രാഞ്ച് സെക്രട്ടറിയുമായ സുനിൽകുമാറുമാണ് മത്സരരംഗത്തുള്ളത്. സുനിൽകുമാർ സ്വതന്ത്രനായാണ് മത്സരിക്കുന്നത്. നിലവിൽ സിപിഐയ്ക്കാണ് കരവായം സീറ്റ്. ബി. വിജയൻപിള്ള ഇവിടെ സ്ഥാനാർഥിയാകുകയും പ്രവർത്തനം തുടങ്ങുകയും ചെയ്തു. വെള്ളിയാഴ്ചയാണ് സുനിൽകുമാറും നാമനിർദേശപത്രിക സമർപ്പിച്ചത്. നിലവിൽ ബിജെപി…

Read More

കുപ്രസിദ്ധ മോഷ്ടാവ് തൊരപ്പൻ സന്തോഷ് പിടിയിൽ;രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ കാൽ ഒടിഞ്ഞു

കാസർകോട്: നിരവധി കവർച്ചാ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് ‘തൊരപ്പൻ സന്തോഷ്’ കാസർകോട് മേൽപ്പറമ്പിൽ വെച്ച് നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടിയിലായി. ഒരു ഹൈപ്പർമാർക്കറ്റിൽ മോഷണം നടത്തുന്നതിനിടെയാണ് ഇയാൾ കുടുങ്ങിയത്. രക്ഷപ്പെടുന്നതിനായി കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്ന് താഴേക്ക് ചാടിയ ഇയാളുടെ കാൽ ഒടിഞ്ഞിട്ടുണ്ട്. മേൽപ്പറമ്പിലെ ഹൈപ്പർമാർക്കറ്റിൽ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഭിത്തി തുരന്ന് അകത്ത് കടന്ന് മോഷണം നടത്തുന്നതിലൂടെയാണ് ഇയാൾക്ക് ‘തൊരപ്പൻ’ എന്ന വിളിപ്പേര് ലഭിച്ചത്. ഹൈപ്പർമാർക്കറ്റിന് സമീപം നിർത്തിയിട്ടിരുന്ന തങ്ങളുടെ ബൈക്കുകൾ എടുക്കാൻ എത്തിയ…

Read More

19കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി അഴുക്കുചാലിൽ തള്ളിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ

ലഖ്നൗ: ഉത്തർപ്രദേശിൽ 19കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി അഴുക്കുചാലിൽ തള്ളിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഏറ്റാ ജില്ലയിലാണ് രണ്ട് ദിവസം മുമ്പ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. അതേ ഗ്രാമത്തിലുള്ള 28കാരനായ യുവാവാണ് പിടിയിലായത്. പെൺകുട്ടിയുടെ അർധനഗ്ന നിലയിലുള്ള മൃതദേഹമാണ് അഴുക്കുചാലിൽ കണ്ടെത്തിയത്. മൃതദേഹം കണ്ടെടുത്തതിനു പിന്നാലെ, പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി അഴുക്കുചാലിൽ ഉപേക്ഷിച്ചതാണെന്ന് കുടുംബം ആരോപിച്ചു. തുടർന്ന് പൊലീസ് അന്വേഷണം ആരംഭിക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. പെൺകുട്ടിയുടെ തന്നെ ഗ്രാമത്തിൽ താമസിക്കുന്നയാളാണ് പ്രതി. വിറകുകെട്ട് കൊണ്ടുപോകാൻ…

Read More

തദ്ദേശ തെരഞ്ഞെടുപ്പിൽ ആദ്യ വിജയം; കണ്ണൂരിൽ നാലിടത്ത് എൽഡിഎഫിന് എതിർ സ്ഥാനാർത്ഥികളില്ല

കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായപ്പോള്‍ കണ്ണൂരില്‍ നാലിടത്ത് എല്‍ഡിഎഫിന് എതിർ സ്ഥാനാർത്ഥികളില്ല. ആന്തൂര്‍ നഗരസഭയില്‍ രണ്ടിടത്തും മലപ്പട്ടം ഗ്രാമപഞ്ചായത്തില്‍ രണ്ടിടത്തുമാണ് എൽഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് എതിർ സ്ഥാനാർത്ഥികളില്ലാത്തത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസമായ ഇന്ന് നാലിടങ്ങളിലും മറ്റ് പത്രികകളൊന്നും ലഭിക്കാതിരുന്നതോടെ എൽഡിഎഫ് അവരുടെ സ്ഥാനാര്‍ത്ഥികളുടെ വിജയം ഉറപ്പിച്ച് രംഗത്തെത്തി. ആന്തൂര്‍ നഗരസഭയിലെ മോഴാറ വാര്‍ഡില്‍ മത്സരിക്കുന്ന കെ രജിത, പൊടിക്കുണ്ട് വാര്‍ഡിലെ കെ പ്രേമരാജൻ, മലപ്പട്ടം പഞ്ചായത്തിലെ അടുവാപ്പുറം നോര്‍ത്തില്‍ മത്സരിക്കുന്ന ഐ…

Read More


ഇന്ത്യയുടെ യുദ്ധവിമാനം തേജസ് തകര്‍ന്നുവീണു; അപകടം ദുബായ് എയര്‍ ഷോയ്ക്കിടെ

ദുബായ്: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വ്യോമസേനയുടെ തേജസ് യുദ്ധവിമാനം ദുബായില്‍ തകര്‍ന്നുവീണു. ദുബായ് എയര്‍ ഷോയ്ക്കിടെയാണ് അപകടം ഉണ്ടായത്. വ്യേമാഭ്യാസത്തിനിടെ മൂന്നരയോടെ വിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു. ദുബായ് അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിനരികെയാണ് അപകടം ഉണ്ടായത്. ഇന്ത്യന്‍ വ്യേമസേന അപകടം സ്ഥിരീകരിച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ല. അപകടത്തെ തുടര്‍ന്ന് ദുബായ് എയര്‍ ഷോ നിര്‍ത്തിവെച്ചു. തമിഴ്‌നാട്ടിലെ സുലൂര്‍ വ്യോമതാവളത്തില്‍ നിന്നാണ് വിമാനം യു.എ.ഇയിലേക്ക് പോയത്. ഹിന്ദുസ്ഥാന്‍ ഡെവലപ്പ്‌മെന്റ് ഏജന്‍സിയും ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡും സംയുക്തമായി…

Read More

ശബരിമല സ്വർണക്കവർച്ച കേസ്;മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പത്മകുമാർ റിമാൻ്റിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെ റിമാൻഡ് ചെയ്തു. കൊല്ലം വിജിലൻസ് കോടതി ജഡ്ജിക്ക് മുന്നിൽ ഹാജരാക്കിയതിനെത്തുടർന്ന് അദ്ദേഹത്തെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. പത്മകുമാറിനെ തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേക്കാണ് മാറ്റുക. ശബരിമല ശ്രീകോവിലിനു മുന്നിലെ കട്ടിളപ്പടിയിൽ നിന്ന് സ്വർണം മോഷ്ടിച്ച കേസിലാണ് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) പത്മകുമാറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഈ കേസിൽ എട്ടാം പ്രതിയാണ് അദ്ദേഹം. സ്വർണപ്പാളികളെ രേഖകളിൽ ചെമ്പ്…

Read More

വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന മൂന്നു വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു

മലപ്പുറം: മലപ്പുറം പൂക്കളത്തൂരിൽ ദാരുണമായ സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്ന് വയസ്സുകാരൻ പാമ്പു കടിയേറ്റ് മരിച്ചു. പൂക്കളത്തൂർ സ്വദേശി ശ്രീജേഷിന്റെ മകൻ അർജുനാണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് കുട്ടിയെ പാമ്പ് കടിച്ചത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയെ കടിച്ചത് മൂർഖൻ പാമ്പാണെന്നാണ് പ്രാഥമിക വിവരം. സംഭവത്തെത്തുടർന്ന്, പാമ്പിനെ കണ്ടെത്തിയ നാട്ടുകാർ അതിനെ തല്ലിക്കൊന്നു. കുട്ടിയുടെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും…

Read More

കണ്ടെയ്നർ ലോറി തട്ടി മരക്കൊമ്പ് പൊട്ടി കാറിനുള്ളിലേക്ക് വീണ് 27 വയസ്സുകാരിക്ക് ദാരുണാന്ത്യം

തൃശൂർ :കണ്ടെയ്നർ ലോറി തട്ടി മരക്കൊമ്പ് പൊട്ടി കാറിനുള്ളിലേക്ക് വീണ് 27 വയസ്സുകാരിക്ക് ദാരുണാന്ത്യം. കടവല്ലൂരിൽ പെരുമ്പറമ്പ് സ്വദേശി 27 വയസ്സുള്ള ആതിരയാണ് മരക്കൊമ്പ് വയറിൽ തുളച്ചുകയറി മരിച്ചത്. ഇന്ന് രാത്രി 7.25 നു തൃശൂർ ഭാഗത്തുനിന്ന് എടപ്പാൾ ഭാഗത്തേക്ക് പോകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. മുൻപിൽ പോകുകയായിരുന്ന കണ്ടെയ്നർ ലോറി റോഡിലേക്ക് ചാഞ്ഞുനിന്ന മരക്കൊമ്പിൽ ഇടിച്ചതിനെ തുടർന്ന് മരത്തിന്റെ ശിഖരം പൊട്ടി കാറിനുള്ളിലേക്ക് വീഴുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന യുവാവിനും പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ…

Read More

ക്ഷേമ പെൻഷൻ വിതരണം തുടങ്ങി; ഈ മാസം കയ്യിൽ കിട്ടുക 3600 രൂപ

ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം തുടങ്ങി. ഈ ഘട്ടത്തിൽ പെൻഷൻ വാങ്ങുന്നവരുടെ കയ്യിൽ കിട്ടുന്നത് 3600 രൂപയാണ്. ഈ മാസം വർധിപ്പിച്ച പെൻഷൻ 2000 രൂപയും ഒരു ഗഡു കുടിശികയായ 1600 രൂപയും ചേർത്താണ് 3600 രൂപ കയ്യിലെത്തുക. ഇനി പെൻഷൻ കുടിശിക ബാക്കി ഇല്ല. നേരത്തെ ബാക്കിയുണ്ടായിരുന്ന 5 ഗഡു കുടിശികയും തീർത്തുവെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഒരു മാസത്തെ കുടിശ്ശിക ഉൾപ്പെടെ ക്ഷേമ പെൻഷൻ വിതരണം നവംബറിൽ തന്നെ ആരംഭിക്കുമെന്ന്…

Read More

ഇടുക്കിയിൽ യുവതിയും നാലു വയസ്സുള്ള മകനും മരിച്ചനിലയിൽ

ഇടുക്കി: ഇടുക്കിയിലെ പണിക്കൻകുടിയിൽ വീടിനുള്ളിൽ ഒരു യുവതിയെയും അവരുടെ നാല് വയസ്സുള്ള മകനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം നാടിനെ ഞെട്ടിച്ചു. പണിക്കൻകുടി സ്വദേശിനി പെരുമ്പള്ളികുന്നേൽ രഞ്ജിനി (30), മകൻ ആദിത്യൻ (4) എന്നിവരാണ് മരിച്ചത്. സംഭവത്തെക്കുറിച്ച് വെള്ളത്തൂവൽ പോലീസ് അന്വേഷണം ആരംഭിച്ചു. മകനെ കൊലപ്പെടുത്തിയ ശേഷം രഞ്ജിനി സ്വയം ജീവനൊടുക്കിയതാകാം എന്നാണ് പ്രാഥമിക നിഗമനത്തിൽ പോലീസ് സംശയിക്കുന്നത് Share on FacebookTweetFollow us

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial