വഴക്കിന് പിന്നാലെ യുവതി മരിച്ചനിലയിൽ; കഴുത്തുഞെരിച്ച് കൊന്നതെന്ന് സംശയം; ഭർത്താവ് കസ്റ്റഡിയിൽ
തൃശ്ശൂർ : തൃശൂർ ആനക്കല്ലിൽ ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. അവിണിശേരി സ്വദേശി ഉണ്ണിമായ (30) ആണ് മരിച്ചത്. രാവിലെ ഭർത്താവുമായി വഴക്കുണ്ടായതിനുശേഷം ആണ് ഉണ്ണിമായയെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് ശിവപ്രസാദിനെ നെടുപുഴ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ എട്ടര മണിയോടുകൂടിയായിരുന്നു സംഭവം. തൃശൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലിയുണ്ടായിരുന്ന ഉണ്ണിമായ അവിടേക്ക് പോകാൻ തയാറെടുക്കുകയായിരുന്നു. ഇതിനിടെയാണ് ഇരുവരും തമ്മിൽ തർക്കം ഉടലെടുത്തത്. പിന്നീട് തർക്കം വഴക്കിലേക്ക് വഴിമാറി. പിന്നീട്…

