നഗ്നചിത്രം പ്രചരിപ്പിച്ച് സ്വര്‍ണവും പണവും തട്ടാന്‍ ശ്രമം; പോലിസുകാരന്‍ അറസ്റ്റില്‍
കൊല്ലം: വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപയോഗിച്ച് പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച് സ്വര്‍ണവും പണവും തട്ടാന്‍ ശ്രമിച്ച കേസില്‍ പോലിസുകാരന്‍ അറസ്റ്റില്‍. അടൂര്‍ കെഐപി മൂന്നാം ബറ്റാലിയനിലെ സിപിഒയും ശൂരനാട് സ്വദേശിയുമായ അവിനാഷ് സുരേന്ദ്രനെയാണ് ശൂരനാട് പോലിസിന്റെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ കുടുംബത്തെ പ്രതിക്ക് മുന്‍പരിചയമുണ്ടായിരുന്നുവെന്ന് പോലിസ് അറിയിച്ചു. ആറു വര്‍ഷം മുന്‍പ് പ്രായപൂര്‍ത്തിയാകാത്ത സമയത്തെ ചിത്രങ്ങള്‍ പെണ്‍കുട്ടിയുടെ മാതാവിന്റെ ഫോണില്‍ നിന്ന് അവിനാഷ് കൈപ്പറ്റിയതായും അന്വേഷണത്തില്‍ കണ്ടെത്തി. ഈ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത്…

