Headlines

അപ്രതീക്ഷിത ദുരന്തം, കനത്ത മഴയിൽ ഓട്ടോറിക്ഷയ്ക്ക് മുകളിൽ പൊടുന്നനെ വൻ മരം നിലംപൊത്തി വീണു, അപകടത്തിൽ യുവതിക്ക് ജീവൻ നഷ്ടമായി



     

പാലക്കാട് : അട്ടപ്പാടിയിൽ കനത്ത മഴയിൽ ഓട്ടോറിക്ഷയിലേക്ക് മരം വീണ് യുവതി മരിച്ചു. കൽക്കണ്ടി സ്വദേശി സോണിയ(45) ആണ് മരിച്ചത്. മേഖലയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് ഓട്ടോറിക്ഷക്ക് മുകളിലേക്ക് പൊടുന്നനെ മരം മറിഞ്ഞുവീണത്. ഗുരുതരമായി പരിക്കേറ്റ സോണിയയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരം വീണുണ്ടായ അപകടത്തിന് പിന്നാലെ മേഖലയിൽ വലിയ തോതിൽ ഗതാഗതം തടസ്സപ്പെട്ടു. മണ്ണാർക്കാട് – ആനകട്ടി റോഡിലാണ് ഏറെ നേരം ഗതാഗതം തടസപ്പെട്ടത്. നേരത്തെ കനത്ത കാറ്റിലും മഴയിലും കല്ലടിക്കോട് തുപ്പനാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ മരം പൊട്ടി വീണും അപകടമുണ്ടായി. കൂറ്റൻ ആൽമരമാണ് പൊട്ടിവീണത്. കാറ്റിൽ പരിസരത്തെ വൈദ്യുതി പോസ്റ്റ്‌ തകർന്ന് വീണ് രണ്ടു കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ആർക്കും പരിക്കേൽക്കാത്തത് ഭാഗ്യമായി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: