പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ തുടർച്ചയായി ലൈംഗികപീഡനത്തിനിരയാക്കി; നാല് അധ്യാപകരും സ്കൂളിലെ പ്യൂണും അറസ്റ്റിൽ
ഭുവനേശ്വർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തുടർച്ചയായി ലൈംഗികപീഡനത്തിനിരയാക്കിയ സംഭവത്തിൽ നാല് അധ്യാപകരും സ്കൂളിലെ പ്യൂണും അറസ്റ്റിൽ. ഒഡീഷയിലെ കേന്ദ്രപാറ ജില്ലയിലാണ് സംഭവം. ഒരു സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥിനിയായ പന്ത്രണ്ടുകാരിയെയാണ് അധ്യാപകർ ഉൾപ്പെടെ നിരന്തരം പീഡനത്തിനിരയാക്കിയത്. ഇതേ സ്കൂളിലെ അധ്യാപകരായ ചന്ദൻ കുമാർ പ്രസ്റ്റി (37), ബിശ്വ രഞ്ജൻ സാഹു (31), രശ്മി കാന്ത ബിശ്വാൾ (47), മിനതി ബായ് (34), പ്യൂൺ രശ്മി രഞ്ജൻ റാണ (32) എന്നിവരാണ് അറസ്റ്റിലായത്. കുറ്റകൃത്യത്തിന് സഹായിച്ചെന്ന കുറ്റമാണ് അധ്യാപികയായ…

