വർഷങ്ങള്‍ക്ക് മുൻപേ കല്ലറ പണിത് മരണം കാത്തിരുന്നയാള്‍ തൂങ്ങി മരിച്ചനിലയില്‍

പോത്തൻകാേട്: വർഷങ്ങള്‍ക്ക് മുൻപേ കല്ലറ പണിത് മരണം കാത്തിരുന്നയാള്‍ തൂങ്ങി മരിച്ചനിലയില്‍.പന്തലക്കോട് വട്ടക്കരിക്കകം പുഷ്പവിലാസത്തില്‍ പി.മോഹനനാണ് (72) ഇന്നലെ വീട്ടില്‍ തൂങ്ങിമരിച്ചത് 10 വർഷം മുൻപ് പൂർണ ആരോഗ്യവാനായി ഇരിക്കുമ്പോഴാണ് മോഹനൻ സ്വന്തമായി കല്ലറ പണിതത്.ജീവിതത്തിന്റെയും മരണത്തിന്റെയും പ്രതീകമായിട്ടായിരുന്നു പറമ്പിന്റെ ഒരറ്റത്ത് കല്ലറ നിർമ്മിച്ചത്.ഇടയ്ക്കിടക്ക് കല്ലറയ്ക്ക് സമീപമെത്തി ചുറ്റുപാടുകള്‍ വൃത്തിയാക്കുകയും,കുറച്ചു സമയം അവിടെ ചെലവഴിക്കുകയും ചെയ്തിരുന്നു.കാത്തിരിപ്പ് നീണ്ടുപോയത് കൊണ്ടാകാം സ്വയം ജീവൻ വെടിഞ്ഞതെന്ന് ബന്ധുക്കള്‍ പറയുന്നു. മാത്രമല്ല മക്കള്‍ക്കും ബന്ധുക്കള്‍ക്കും തന്റെ മരണാനന്തരച്ചടങ്ങുകള്‍ നടത്തുന്നതില്‍ ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ,അതിന് ചെലവാകുന്ന…

Read More

മലപ്പുറം പൊന്നാനിയിൽ കാടിടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറം പൊന്നാനിയിൽ കാടിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. തമിഴ്‌നാട് കുംഭകോണം സ്വദേശി ഇളയരാജ (42) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു അപകടം. നരിപ്പറമ്പിൽ അപകടത്തിന് പിന്നാലെ നിർത്താതെ പോയ കാർ മറ്റൊരു സ്ത്രീയെ ഇടിച്ചു പരിക്കേൽപ്പിച്ചു. ഇളയരാജയുടെ പരിക്ക് ഗുരുതരമായിരുന്നു. അപകടത്തെ തുടർന്ന് സ്ത്രീയെ പൊന്നാനി ബെൻസി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം ഇളയരാജയെ പൊന്നാനി ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകർ പൊന്നാനി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇളയരാജയെ ഇടിച്ച ശേഷം അമിതവേഗതയിൽ പാഞ്ഞ കാർ…

Read More

ലഹരിക്ക് പണം നല്‍കിയില്ല, ഡംബല്‍ ഉപയോഗിച്ച് അമ്മൂമ്മയെ കൊലപ്പെടുത്തി; യുവാവിന് ഒമ്പത് വര്‍ഷം തടവും പിഴയും

അരൂര്‍: വ്യായാമത്തിനുള്ള ഡംബല്‍ ഉപയോഗിച്ച് അമ്മൂമ്മയെ കൊലപ്പെടുത്തിയ കേസില്‍ ചെറുമകന് ഒന്‍പത് വര്‍ഷം തടവും പിഴയും ശിക്ഷ വിധിച്ചു. അരൂര്‍ ആറാം വാര്‍ഡ് അക്ഷയ് നിവാസിലെ അനന്തു(26)വിനെയാണ് ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ശിക്ഷിച്ചത്. പട്ടണക്കാട് പുതിയകാവില്‍ താമസിച്ചിരുന്ന ശാന്ത (72) 2019 ജൂണ്‍ ഒന്‍പതിന് രാത്രിയാണ് കൊല്ലപ്പെട്ടത്. ശാന്തയുടെ മൂത്ത മകള്‍ ഷീലയുടെ മകനാണ് അനന്തു. മയക്ക് മരുന്ന് ഉപയോഗിച്ചിരുന്ന ഇയാള്‍ ലഹരിക്കായി പണം ആവശ്യപ്പെട്ടെങ്കിലും നല്‍കാത്തതിനെ തുടര്‍ന്ന് പ്രകോപിതനായി ആക്രമിച്ചതായാണ് കേസ്. സംഭവത്തിന്…

Read More

ഇറാനിലുള്ള പൗരന്മാർക്ക് ഉടൻ രാജ്യം വിടാൻ ഇന്ത്യ നിർദേശം നൽകി

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ ഇറാൻ-അമേരിക്ക സംഘർഷ സാധ്യത ഉയർന്ന സാഹചര്യത്തിൽ, ഇറാനിലുള്ള പൗരന്മാർക്ക് ഉടൻ രാജ്യം വിടാൻ ഇന്ത്യ നിർദേശം നൽകി. ലഭ്യമായ ഗതാഗത മാർഗ്ഗങ്ങൾ ഉപയോഗിച്ച് എത്രയും വേഗം ഇറാനിൽ നിന്ന് പുറപ്പെടണമെന്നാണ് പരന്മാരോട് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. നിർദേശം തീർത്ഥാടകർ, ടൂറിസ്റ്റുകൾ, വിദ്യാർത്ഥികൾ, വാണിജ്യ ആവശ്യങ്ങൾക്കായി സന്ദർശിക്കുന്നവർ എന്നിവർക്കും ബാധകമാണ് പൗരന്മാർക്ക് ആവശ്യമായ സഹായത്തിന് ഇന്ത്യൻ എംബസി ബന്ധപ്പെടാൻ നിർദ്ദേശിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ച ഹെൽപ്പ് ലൈൻ നമ്പറുകൾ ഇപ്രകാരം: +989128109115 +989128109109 +989128109102 +989932179359 ഇറാനും അമേരിക്കയും തമ്മിലുള്ള…

Read More

ഇറാനിലുള്ള പൗരന്മാർക്ക് ഉടൻ രാജ്യം വിടാൻ ഇന്ത്യ നിർദേശം നൽകി

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ ഇറാൻ-അമേരിക്ക സംഘർഷ സാധ്യത ഉയർന്ന സാഹചര്യത്തിൽ, ഇറാനിലുള്ള പൗരന്മാർക്ക് ഉടൻ രാജ്യം വിടാൻ ഇന്ത്യ നിർദേശം നൽകി. ലഭ്യമായ ഗതാഗത മാർഗ്ഗങ്ങൾ ഉപയോഗിച്ച് എത്രയും വേഗം ഇറാനിൽ നിന്ന് പുറപ്പെടണമെന്നാണ് പരന്മാരോട് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. നിർദേശം തീർത്ഥാടകർ, ടൂറിസ്റ്റുകൾ, വിദ്യാർത്ഥികൾ, വാണിജ്യ ആവശ്യങ്ങൾക്കായി സന്ദർശിക്കുന്നവർ എന്നിവർക്കും ബാധകമാണ് പൗരന്മാർക്ക് ആവശ്യമായ സഹായത്തിന് ഇന്ത്യൻ എംബസി ബന്ധപ്പെടാൻ നിർദ്ദേശിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ച ഹെൽപ്പ് ലൈൻ നമ്പറുകൾ ഇപ്രകാരം: +989128109115 +989128109109 +989128109102 +989932179359 ഇറാനും അമേരിക്കയും തമ്മിലുള്ള…

Read More

പഞ്ച് കുട്ടിക്കുരങ്ങന് ഇനി 20 പാവകൾ കൂടി

അമ്മ ഉപേക്ഷിച്ചതിനെത്തുടർന്ന് ഒരു പാവക്കുട്ടിയെ കെട്ടിപ്പിടിച്ചു കഴിയുന്ന ‘പഞ്ച്’ എന്ന കുട്ടിക്കുരങ്ങന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജപ്പാനിലെ ഇച്ചിക്കാവ സിറ്റി മൃഗശാലയിലെ ഈ കുട്ടിക്കുരങ്ങന്റെ അവസ്ഥ കണ്ടറിഞ്ഞ് പ്രമുഖ ഫർണിച്ചർ കമ്പനിയായ ഐകിയ (IKEA) ഇപ്പോൾ സഹായവുമായി എത്തിയിരിക്കുകയാണ്. പഞ്ചിന് ആശ്വാസമേകാൻ ഐകിയ ജപ്പാൻ സിഇഒ പെട്ര ഫെയർ നേരിട്ട് മൃഗശാല സന്ദർശിച്ചു. പഞ്ചിന് എപ്പോഴും കൂട്ടായിരിക്കാൻ ഇതേ മോഡലിലുള്ള ഇരുപത് പുതിയ പ്ലഷ് കളിപ്പാട്ടങ്ങൾ കമ്പനി സമ്മാനമായി നൽകി. കുരങ്ങുകൾക്ക് സാധാരണയായി…

Read More

കോഴിക്കോട് വലിയങ്ങാടിയിൽ ഒരു കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണ അപകടത്തിൽ 3 പേർ മരിച്ചു

കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടിയിൽ ഒരു കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണ അപകടത്തിൽ 3 പേർ മരിച്ചു. ജബ്ബാർ, അഷ്‌റഫ്‌, ബഷീർ എന്നിവരാണ് മരിച്ചത്. ബീച്ചിലെ പഴയ പാസ്പോർട്ട് ഓഫീസ് കെട്ടിടത്തിനാണ് തകർച്ച സംഭവിച്ചത്. തൊട്ടടുത്തുള്ള സ്ഥാപനത്തിന്‍റെ ഗോഡൌണായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ഈ കെട്ടിടം. അപകടത്തിൽ 5 പേർക്ക് ഗുരുതരമായി പരിക്കേറ്റു. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് സ്ലാബിനടിയിൽ കുടുങ്ങിക്കിടന്ന തൊഴിലാളികളെ രക്ഷിച്ചത്. ഇവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. ഇവരിൽ മൂന്ന് പേരുടെ മരണമാണ് ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ചികിത്സയിൽ കഴിയുന്ന…

Read More

വീടിന്റെ ടെറസിൽ കഞ്ചാവ് ചെടികൾ വളർത്തി; യുവാവ് അറസ്റ്റിൽ

കോഴിക്കോട്: വീടിൻ്റെ ടെറസിൽ കഞ്ചാവ് ചെടികൾ വളർത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ബാലുശ്ശേരി തലയാട് സ്വദേശിയായ അഭിനവ് വിജയൻ ആണ് പിടിയിലായത്. ഇയാളുടെ വീട്ടിലെ ടെറസിൽ നിന്ന് 10 കഞ്ചാവ് ചെടികൾ പൊലീസ് കണ്ടെത്തി പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. Share on FacebookTweetFollow us

Read More

കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സാ പിഴവ് മൂലം കുഞ്ഞ് മരിച്ചതായി പരാതി.

തിരുവനന്തപുരം: കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സാ പിഴവ് മൂലം കുഞ്ഞ് മരിച്ചതായി പരാതി. ആര്യനാട് പുനലാല്‍ ചക്കിപ്പാറ ഷാനിമാ മൻസില്‍ സിദ്ധിഖിന്റെ രണ്ടര വയസ്സുള്ള ഐഷ ഫാത്തിമയാണ് മരിച്ചത്.കുടുംബത്തിന്റെ പരാതിയില്‍ ആര്യനാട് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഇക്കഴിഞ്ഞ 18ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ കുഞ്ഞിന് തളർച്ചയും ശ്വാസതടസവും കണ്‍പോള തടിപ്പും അനുഭവപ്പെട്ടു. തുടർന്ന് ആര്യനാട് സർക്കാർ ആശുപത്രിയിലെത്തിച്ചു. പിറ്റേന്ന് വീണ്ടും പനിയും തളർച്ചയും ഉണ്ടായതോടെ കാട്ടാക്കട മമല്‍ ആശുപത്രിയിലും ചികിത്സിച്ചു. 20-ന് കണ്‍പോള തടിപ്പിന് കാട്ടാക്കട ശ്രീനേത്ര…

Read More

ചെങ്കോട്ടുകോണത്ത് ട്രിവാൻഡ്രം സ്കോട്ടിഷ് സ്കൂളിൽ തീപിടുത്തം;മൂന്ന് സ്കൂൾ ബസുകൾ പൂർണമായും കത്തി നശിച്ചു. ഒരു ബസ് ഭാഗികമായും കത്തി

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന ബസ്സുകൾക്ക് തീപിടിച്ചു. മൂന്ന് സ്കൂൾ ബസ്സുകൾ പൂർണമായും കത്തി നശിച്ചു. ഒരു ബസ് ഭാഗികമായും കത്തി. ചെങ്കോട്ടുകോണം തുണ്ടത്തിൽ ട്രിവാൻഡ്രം സ്കോട്ടിഷ് സ്കൂളിലാണ് തീപിടിത്തം ഉണ്ടായത്. 2. 45 ഓടുകൂടിയാണ് തീപിടിത്തം ഉണ്ടായത് സ്കൂളിൽ ഒരു സെക്യൂരിറ്റി മാത്രമേ ഉണ്ടായിരുന്നുള്ളൂ. തീ ആളിക്കത്തുന്നത് കണ്ട് തൊട്ടടുത്ത അയൽവാസികളാണ് ഫയർഫോഴ്‌സിനെ വിവരമറിയിച്ചത്. കഴക്കൂട്ടം, ചാക്ക എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് സംഘം എത്തിയാണ് തീയണച്ചത്. രണ്ട് വലിയ ബസുകളും ഒരു മിനി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial