വെമ്പായം: സിപിഐ ജില്ലാ കൗൺസിലംഗം നെടുവേലി എസ് ആർ ഭവനിൽ എസ് ആർ വിജയൻ (65)അന്തരിച്ചു. അർബുദ ബാധിതനായി ഗോകുലം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. വെമ്പായം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റായിരുന്നു. സിപിഐ നെടുമങ്ങാട് മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറിയായിയും ജില്ലാ കൗൺസിലംഗവുമായി പ്രവർത്തിക്കുന്നു. എസ് ലതാകുമാരി (ഭാര്യ)
അനീഷ വി എൽ, അഖിൽ വി എൽ (മക്കൾ) സംസ്ക്കാരം നാളെ


