പാർട്ടി ഒറ്റയാൾ പട്ടാളമല്ല; കെ സുരേന്ദ്രൻ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമെന്ന് ശോഭാ സുരേന്ദ്രൻ

കോഴിക്കോട്: സംസ്ഥാനത്ത് അതിവേഗ റെയിൽ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ അഭിപ്രായത്തെ തളളി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. പാർട്ടി ഒറ്റയാൾ പട്ടാളമല്ല. അതിവേഗ റെയിലിനെ കുറിച്ചുളള പാർട്ടി തീരുമാനം സംസ്ഥാന കമ്മിറ്റിക്ക് ശേഷമേ പറയുകയുളളു. കെ സുരേന്ദ്രൻ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. കോഴിക്കോട് കത്രിക വയറ്റിൽ കുടുങ്ങിയ സംഭവത്തിൽ നീതി ആവശ്യപ്പെട്ട് ഹർഷിന നടത്തുന്ന സമരത്തിന് പിന്തുണ അർപ്പിച്ച് സംസാരിക്കുകയായിരുന്നു അവർ. ജനവിരുദ്ധമായ ഒരു പദ്ധതിയും പ്രധാനമന്ത്രി…

Read More

ചാന്ദ്രയാൻ 3 കുതിച്ചുയർന്നു ; രാജ്യത്തിന്റെ അഭിമാന ദൗത്യം

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ മൂന്നാം ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ 3 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്ന്, രാജ്യത്തിന്റെ അഭിമാന ദൗത്യം 2.35 ന് കുതിച്ചുയർന്നു. ഐഎസ്ആര്‍ഒയുടെ ഏറ്റവും കരുത്തുറ്റ എല്‍വിഎം 3 റോക്കറ്റിലേറിയാണ് ചന്ദ്രയാന്‍ 3 കുതിച്ചുയർന്നത്. ഓഗസ്റ്റ് 23 നോ 24 നോ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇന്ത്യയുടെ ലാൻഡർ ഇറങ്ങും. ചന്ദ്രയാൻ രണ്ടിൽ നിന്ന് മൂന്നിലേക്ക് വരുമ്പോൾ എന്തൊക്കെയാണ് ചന്ദ്രയാനിലെ മാറ്റങ്ങൾ? ചന്ദ്രയാൻ മൂന്നിലെ മൂന്ന് വ്യത്യസ്തഘടകങ്ങളെ വിശദമായി…

Read More

കണ്ണൂരിൽ ഡെങ്കിപനി ബാധിച്ച് യുവതി മരിച്ചു.

കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും പനി മരണം. ഡെങ്കിപ്പനിയെ തുടര്‍ന്ന് കണ്ണൂര്‍ പയ്യാവൂര്‍ സ്വദേശിനിയായ അജീന ജെയിംസ്(23) ആണ് മരിച്ചത്. കടുത്ത പനിയെ തുടര്‍ന്ന് പയ്യാവൂരിലെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. Share on FacebookTweetFollow us

Read More

ആളൂരിൽ സ്‌കൂട്ടറിൽ കെഎസ്ആർടിസി ബസിടിച്ച് വിദ്യാർത്ഥിനി മരിച്ചു.

തൃശ്ശൂർ: അമ്മയോടൊപ്പം സ്കൂട്ടറിൽ പോകവെ ബസിടിച്ച് മകൾ മരിച്ചു. ആളൂർ അരിക്കാട്ട് ബാബുവിന്റെ മകൾ ഐശ്വര്യ ബാബു (24) ആണ് മരിച്ചത്. അപകടത്തിൽ അമ്മ ജിൻസി ബാബുവിന് ഗുരുതര പരിക്കേറ്റു. മാളയിൽ നിന്നും തൃശൂരിലേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസ് ഇവർ സഞ്ചരിച്ച സ്കൂട്ടറിലേക്ക് ഇടിക്കുകയായിരുന്നു. ഇന്ന് രാവിലെ 8.30 ന് ആളൂർ പാലത്തിന്റെ സമീപത്ത് വെച്ചായിരുന്നു അപകടം. ആളൂർ സെന്റ് ജോസഫ്സ് സ്കൂൾ അധ്യാപികയാണ് ജിൻസി. സർട്ടിഫിക്കറ്റ് വാങ്ങാൻ അമ്മയോടൊപ്പം സ്കൂട്ടറിൽ പോകുകയായിരുന്നു ഐശ്വര്യ ബാബു. ജിൻസിയെ…

Read More

നിറകണ്ണുകളോടെ പുതുജീവിതത്തിലേക്ക്; വിവാഹ തലേന്ന് കൊല്ലപ്പെട്ട രാജുവിന്റെ മകൾ ശ്രീലക്ഷ്മി വിവാഹിതയായി

തിരുവനന്തപുരം: വർക്കലയിൽ വിവാഹത്തലേന്ന് അച്ഛൻ കൊല്ലപ്പെട്ടതിനെ തുടർന്ന് മാറ്റിവച്ച വിവാഹം നടന്നു. വർക്കല ശിവഗിരി ക്ഷേത്രത്തിലാണ് വിവാഹം നടന്നത്. വിവാഹത്തലേന്ന് നാലംഗ സംഘം വീട്ടിൽ അതിക്രമിച്ച് കയറി അച്ഛനെ കൊലപ്പെടുത്തിയതിനെ തുടർന്നാണ് വിവാഹം മാറ്റിവച്ചത്. ശിവഗിരി ശാരദാ മഠത്തിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ. ചെറുമയ്യൂർ സ്വദേശി വിനുവാണ് ശ്രീലക്ഷ്മിയെ വിവാഹം കഴിച്ചത്. നേരത്തെ ഈ വിവാഹം നിശ്ചയിച്ച ദിവസത്തിന്റെ തലേന്ന് രാത്രിയാണ് രാജു കൊല്ലപ്പെട്ടത്. ശ്രീലക്ഷ്മിയുടെ കുടുംബം കടുത്ത സങ്കടക്കടലിൽ നിൽക്കെ വിവാഹം മാറ്റിവച്ചിരുന്നു. പിന്നീട് കുടുംബത്തിന്…

Read More

പത്തനംതിട്ട കോന്നിയിൽ പുലിയിറങ്ങി; ആടിനെ കടിച്ചു കൊന്നു; പരിഭ്രാന്തിയിൽ നാട്ടുകാർ

കോന്നി: പത്തനംതിട്ട കോന്നിയിൽ പുലിയുടെ ആക്രമണത്തിൽ ആട് ചത്തു. വരിക്കാഞ്ഞേലിൽ കിടങ്ങിൽ വീട്ടിൽ അനിലിൻറെ ആടിനെയാണ് പുലി കടിച്ചു കൊന്നത്. രാത്രി 12 മണിക്കായിരുന്നു സംഭവം. ആടിന്റെ ബഹളം കേട്ടെത്തിയ വീട്ടുകാർ പുലി ആടിനെ ആക്രമിക്കുന്നതാണ് കണ്ടത്.തുടർന്ന് വീട്ടുകാർ ബഹളം വെച്ചതോടെ പുലി ആടിനെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. രണ്ട് ആടുകളെ കാണാനില്ല. തുടർന്ന് വിവരം അറിയിച്ചതിനെ തുടർന്ന് ഞള്ളൂർ താലൂക്ക് റെഞ്ചിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രദേശത്ത് പുലിയുടെ ഉണ്ടെന്ന് പ്രദേശവാസികൾ അറിയിച്ച സാഹചര്യത്തിൽ കാമറയും കൂടും…

Read More

നെല്ല് സംഭരണം: ബാങ്കിംഗ് കൺസോർഷ്യവുമായി 400 കോടി രൂപ ലഭ്യമാക്കാൻ ധാരണയായി

2022-23 സീസണിൽ കർഷകരിൽ നിന്ന് ശേഖരിച്ച നെല്ലിന്റെ വില മുഴുവനും കൊടുത്തു തീർക്കുന്നതിന് ആവശ്യമായ 400 കോടി രൂപ കൂടി വായ്പയായി അനുവദിയ്ക്കാൻ ബാങ്കിംഗ് കൺസോർഷ്യവുമായി ധാരണയായതായി ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ. അനിൽ അറിയിച്ചു. 2023 മാർച്ച് 28 വരെ സംഭരിച്ച നെല്ലിന്റെ തുക പൂർണ്ണമായും നൽകിയിരുന്നു. മെയ് 15 വരെ പി.ആർ.എസ് നല്കിയ നെല്ലിന്റെ വില കർഷകർക്ക് നിലവിൽ വിതരണം ചെയ്തുവരികയാണ്. മെയ് 15 ന് ശേഷം ശേഖരിച്ച നെല്ലിന്റെ…

Read More

തിരുവനന്തപുരത്ത് നാലംഗ കുടുംബം വിഷം കഴിച്ച നിലയില്‍; അച്ഛനും മകളും മരിച്ചു;

തിരുവനന്തപുരം: തിരുവനന്തപുരത്ത് നാലംഗ കുടുംബം വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പെരിങ്ങമലയിലാണ് സംഭവം. അച്ഛനും മകളും മരിച്ചു. അമ്മയും മകനും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുല്ലാമുക്കില്‍ ശിവരാജന്‍ (56), മകള്‍ അഭിരാമി (22) എന്നിവരാണ് മരിച്ചത്. ശിവരാജന്റെ ഭാര്യ ബിന്ദു, മകന്‍ അര്‍ജുന്‍ എന്നിവരെയാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കട ബാധ്യതയാണ് കുടുംബം ഒന്നടങ്കം ജീവനൊടുക്കാന്‍ കാരണമായതെന്നു റിപ്പോര്‍ട്ടുകളുണ്ട് Share on FacebookTweetFollow us

Read More

ചന്ദ്രയാൻ മൂന്ന് വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗൺ പതിനാറ് മണിക്കൂർ പിന്നിട്ടു

ചന്ദ്രയാൻ മൂന്ന് വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗൺ പതിനാറ് മണിക്കൂർ പിന്നിട്ടു. ഇത് വരെ എല്ലാ സാഹചര്യങ്ങളും വിക്ഷേപണത്തിന് അനുകൂലമാണെന്നാണ് വിവരം. ഇന്ന് ഉച്ചയ്ക്ക് 2.35നാണ് വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്. വിക്ഷേപണ വാഹനമായ എൽവിഎം 3 റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പർ ലോഞ്ച് പാഡിൽ സജ്ജമായി നിൽക്കുകയാണ്. വിക്ഷേപണം ഒരു നീണ്ട യാത്രയുടെ തുടക്കം മാത്രമാണ്. വിക്ഷേപണം കഴിഞ്ഞ് പതിനാറാം മിനുട്ടിൽ പേടകം റോക്കറ്റിൽ നിന്ന് വേർപ്പെടും. ഭൂമിയിൽ നിന്ന് 170 കിലോമീറ്റർ എറ്റവും കുറഞ്ഞ ദൂരവും 36500 കിലോമീറ്റർ…

Read More

ഒരേസമയം രണ്ടുപേരെ വിവാഹം കഴിക്കാൻ അപേക്ഷയുമായി പെൺകുട്ടി

പത്തനാപുരം: ഒരേ സമയം രണ്ടു പേരെ വിവാഹം കഴിക്കുന്നതിന് അപേക്ഷ നൽകി പെൺകുട്ടി. പെൺകുട്ടിയുടെ അപേക്ഷ കണ്ട് ഞെട്ടിയിരിക്കുകയാണ് ഉദ്യോഗസ്ഥർ. പത്തനാപുരം, പുനലൂർ സ്വദേശികളെ വിവാഹം കഴിക്കുന്നതിനായി പത്തനാപുരം, പുനലൂർ സബ് റജിസ്ട്രാർ ഓഫിസുകളിലാണ് പത്തനാപുരം സ്വദേശിയായ പെൺകുട്ടി അപേക്ഷ നൽകിയത്. സ്പെഷൽ മാര്യേജ് നിയമം അനുസരിച്ച് ആദ്യം പത്തനാപുരം സബ് റജിസ്ട്രാർ ഓഫിസിലാണ് അപേക്ഷ നൽകിയത്. കഴിഞ്ഞ ദിവസം പുനലൂർ സബ് റജിസ്ട്രാർ ഓഫിസിൽ പുനലൂർ ഉറുകുന്ന് സ്വദേശിയായ മറ്റൊരു യുവാവുമായി വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial