അങ്കമാലിയിൽ യുവതിയെ പട്ടാപ്പകൽ ആശുപത്രിക്കുള്ളിൽ കുത്തിക്കൊന്നു, മുൻ സുഹൃത്ത് പിടിയിൽ

എറണാകുളം അങ്കമാലി മൂക്കന്നുരിൽ എം.എ ജി.ജെ ആശുപത്രിക്കുള്ളിൽ രോഗിയുടെ കൂട്ടിരിപ്പുകാരിയായ സ്ത്രീയെ കുത്തിക്കൊന്നു. ലിജിയെന്ന നാൽപ്പത് വയസുകാരിയാണ് മുൻ സുഹൃത്തിന്റെ കുത്തേറ്റ് മരിച്ചത്. പ്രതി മഹേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിയായ അമ്മയ്ക്ക് കൂട്ടിരിപ്പിനുണ്ടായിരുന്നത് ലിജിയായിരുന്നു. ഇവരുടെ മുൻ സുഹൃത്തായ മഹേഷ്, ലിജിയെ കാണാനായാണ് ആശുപത്രിയിലെത്തിയത്. പിന്നീട് ഇരുവരും തമ്മിൽ വാക്കേറ്റവും വഴക്കുമുണ്ടായി. പിന്നാലെ കത്തിയെടുത്ത മഹേഷ്, ലിജിയെ നിരവധിത്തവണ കുത്തിയെന്നാണ് ദൃക്സാക്ഷികളിൽ നിന്നും ലഭിക്കുന്ന വിവരം. ഓടിരക്ഷപ്പെടാൻ ശ്രമിച്ച ലിജിയെ പ്രതി പിന്തുടർന്ന്…

Read More

‘മാസ്ക് ധരിച്ച’ ബൈക്ക് പിടികൂടി മോട്ടോർ വാഹന വകുപ്പ്

മാസ്ക് ഉപയോഗിച്ച് മുന്നിലെയും പിന്നിലെയും രജിസ്ട്രേഷൻ‌ നമ്പർ മറച്ച ഇരുചക്രവാഹനം മോട്ടോർ വാഹന വകുപ്പ് പിടികൂടി. ഒപ്പം തന്നെ ഉണ്ടായിരുന്ന ഉടമയുടെ സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള രജിസ്ട്രേഷൻ‌ നമ്പർ വ്യക്തതയില്ലാതെ പ്രദർശിപ്പിച്ചതും രൂപമാറ്റം വരുത്തിയതുമായ മറ്റൊരു വാഹനത്തിന്മേലും കേസെടുത്തു. പത്തനംതിട്ടകുന്നന്താനം സ്വദേശികളായ വിദ്യാർത്ഥികളുടേതാണ് വാഹനങ്ങൾ. എ ഐ ക്യാമറയിൽ‌ നിന്ന് രക്ഷപ്പെടാനാണ് രജിസ്ട്രേഷൻ‌ നമ്പർ മറച്ചത് എന്നാണ് പ്രതികളുടെ കുറ്റസമ്മതം. രണ്ട് വാഹനങ്ങൾക്കും കൂടി ഇരുപതിനായിരത്തിനു മേൽ പിഴ ഈടാക്കുമെന്നും ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ശുപാർശ ചെയ്യുമെന്നും ഉദ്യോഗസ്ഥർ…

Read More

അധ്യാപികയായി നിയമന ഉത്തരവ് ലഭിച്ചതിന് പിന്നാലെ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി.

പാലോട്: പാലോട് നന്ദിയോട് പച്ചമലയിൽ വീട്ടിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി . നന്ദിയോട് പച്ചമല കിടാരക്കുഴി രേഷ്മ ഭവനിൽ രേഷ്മ (31) യെ ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. വീട്ടിൽ അച്ഛനും അമ്മയും ഉണ്ടായിരുന്നെങ്കിലും രണ്ടു ദിവസമായി രേഷ്മയെ കാണാത്തതിനെ തുടർന്ന് തിരക്കുന്നുണ്ടായിരുന്നു. ഇന്നലെ ഉച്ചയോടെ വീടിനുള്ളിൽ നിന്ന് ദുർഗന്ധം ഉണ്ടായതിനെ തുടർന്ന് മുറി തുറന്നു നോക്കുമ്പോഴാണ് ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.പൊതുവേ മുറിക്കുള്ളിൽ ഒറ്റയ്ക്കിരിക്കുന്ന സ്വഭാവം രേഷ്മയ്ക്ക്‌ ഉണ്ടെന്ന് പോലീസ് പറഞ്ഞു. ഭർത്താവ് അനൂപ്…

Read More

കാവുകൾക്ക് ധനസഹായം

തിരുവനന്തപുരം ജില്ലയിലെ കാവുകൾ സംരക്ഷിച്ച് പരിപാലിക്കുന്നതിന് 2023-2024 വർഷത്തിൽ സാമ്പത്തിക സഹായം നൽകുന്നതിന് സംസ്ഥാന വനം വന്യജീവി വകുപ്പ് അപേക്ഷ ക്ഷണിച്ചു. വ്യക്തികൾ, ദേവസ്വം, ട്രസ്റ്റുകൾ എന്നിവയുടെ ഉടമസ്ഥതയിലുള്ള കാവുകൾക്കാണ് ധനസഹായം. താൽപര്യമുള്ള കാവുടമസ്ഥർക്ക് കാവിന്റെ വിസ്തൃതി, ഉടമസ്ഥത തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം തിരുവനന്തപുരം രാജീവ് ഗാന്ധി നഗറിലെ (പി.റ്റി.പി) സോഷ്യൽ ഫോറസ്ട്രി വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർക്ക് ആഗസ്റ്റ് 31 നകം അപേക്ഷ നൽകണം. മുൻപ് കാവുസംരക്ഷണത്തിന് ധനസഹായം ലഭിച്ചവർ അപേക്ഷ സമർപ്പിക്കേണ്ടതില്ല. Share…

Read More

നിളയുടെ കഥാകരന് ഇന്ന് നവതി

കോഴിക്കോട്: മലയാളത്തിന്റെ അതുല്യ കഥാകാരൻ എംടി വാസുദേവൻ നായർക്ക് ഇന്ന് 90ാം പിറന്നാൾ. ജീവിതാനുഭവങ്ങളെ, മനസ്സിന്റെ ഉലയിൽ ഊതിക്കാച്ചി, അനശ്വരമായ നിരവധി ക്ലാസിക് സൃഷ്ടികൾക്ക് ഇന്ധനമാക്കിയ അനുഗ്രഹീതനായ എഴുത്തുകാരനാണ് എംടി. വീട്ടിലും നാട്ടിലും എംടി കണ്ടുപരിചയിച്ച പല മനുഷ്യരും കഥാപാത്രങ്ങളായി ആ തൂലികയിലൂടെ പിറവിയെടുത്തു. കഥകളുടെ ഒരു കണ്ണാന്തളിപ്പൂക്കാലമായിരുന്നു എംടിയുടെ എഴുത്ത്. ജീവിതത്തിന്റെ നിസഹായതക്കും പ്രസാദാത്മകതക്കുമിടയിലെ ലോകത്തെപ്പറ്റിയാണ് അദ്ദേഹം എഴുതിയത്. വറുതിക്കും സമൃദ്ധിക്കുമിടയിലെ ജീവിതത്തിന്റെ നേർമ്മയറി‌ഞ്ഞ ബാല്യകാലത്തെപ്പറ്റിയുള്ള തീക്ഷ്ണമായ ഓർമ്മകൾ എംടിയുടെ എഴുത്തിലെ കരുത്തായി. തൊണ്ണൂറാം പിറന്നാൾ…

Read More

കല്ലിയൂർ പഞ്ചായത്ത് ഭരണം എൽ ഡി എഫ് പിടിച്ചെടുത്തു.

നേമം: ബിജെപി ഭരിച്ചിരുന്ന കല്ലിയൂർ പഞ്ചായത്ത്‌ ഇനി എൽഡിഎഫ്‌ ഭരിക്കും. ഇന്ന്‌ നടന്ന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയെ തോൽപ്പിച്ചാണ്‌ എൽഡിഎഫ്‌ ഭരണത്തിലെത്തിയത്‌. മുൻ പ്രസിഡന്റ്‌ കൂടിയായ ബിജെപിയിലെ ചന്തുകൃഷ്‌ണയെ എൽഡിഎഫിലെ എം സോമശേഖരനാണ്‌ 9 നെതിരെ 11 വോട്ടുകൾക്ക്‌ പരാജയപ്പെടുത്തിയത്‌. കഴിഞ്ഞമാസം പഞ്ചായത്ത് ഭരണത്തിനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായിരുന്നു. കേവല ഭൂരിപക്ഷം ഇല്ലെങ്കിലും ഏറ്റവും വലിയ ഒറ്റ കക്ഷി എന്ന നിലയിലാണ് ബിജെപി ഭരണം നടത്തിയത്. ഇരുപത്തിയൊന്ന് അംഗങ്ങളുള്ള പഞ്ചായത്തിൽ ബിജെപി –…

Read More

വാഴക്കുല വെട്ടി ഫെയ്സ്ബുക്കിലിട്ടാൽ കർഷകനാകില്ല. മന്ത്രി ജി ആർ അനിലിനും , പി പ്രസാദിനുമെതിരെ കർഷകസംഘം

സിപിഐ മന്ത്രിമാർക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം പോഷക സംഘടനയായ കർഷക സംഘം . മന്ത്രി ജി ആർ അനിലിനെ മുന്നണിയുടെ നയം പഠിപ്പിക്കണം. നെല്ലിന്റെ വില നൽകാതെ കർഷകരെ കണ്ണീരു കുടിപ്പിക്കുന്നത് എൽഡിഎഫ് നയമല്ല. വാഴക്കുല വെട്ടി പടം ഫെയ്സ്ബുക്കിലിട്ടാൽ കർഷകനാകില്ലെന്നും കൃഷി മന്ത്രി പി പ്രസാദിന് ആ പണി അറിയില്ലെങ്കിൽ മാറിപ്പോകണമെന്നും കർഷക സംഘം വിമർശനം ഉന്നയിച്ചു. ഭക്ഷ്യ സിവിൽ സപ്ലൈസ്, കൃഷി വകുപ്പുകൾ എൽഡിഎഫ് സർക്കാരിന്റെ സൽപേരിനു കളങ്കം വരുത്തുന്നു. 400 കോടി കടമെടുത്തിട്ടും…

Read More

തിരുവനന്തപുരം കിഴുവിലത്ത് വ്യാജരേഖ കളുണ്ടാക്കി കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ സഹകരണ ബാങ്ക് മാനേജർ ഇൻ ചാർജ് അറസ്റ്റിൽ

തിരുവനന്തപുരം: വ്യാജ രേഖകളുണ്ടാക്കി കോടികളുടെ സാമ്പത്തിക തട്ടിപ്പു നടത്തിയ സഹകരണ ബാങ്ക് മാനേജർ ഇൻചാർജ് അറസ്റ്റിൽ. ചിറയിൻകീഴ് സ്വദേശി അജയ്കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം കിഴുവിലം സർവീസ് സഹകരണ ബാങ്കിലാണ് വൻ തുകയുടെ തിരിമറി ഇയാൾ നടത്തിയത്. അജയ്കുമാറിനെതിരെ 1.62 കോടി രൂപയുടെ സമ്പത്തിക ക്രമക്കേടാണ് ഉള്ളതെന്ന് പൊലീസ് അറിയിച്ചു 2022 ഏപ്രിൽ മുതൽ കഴിഞ്ഞ മാർച്ച് വരെ ഈ ബാങ്കിൽ മാനേജർ ഇൻചാർജായി നോക്കിവന്ന സമയത്തായിരുന്നു ക്രമക്കേട് നടന്നത്. ഇലക്ട്രോണിക് രേഖകളിലടക്കം കൃത്രിമം കാണിച്ചായിരുന്നു…

Read More

സൗദിയിലെ അൽ അഹ്സയിൽ വൻ തീപിടിത്തം; അഞ്ച് ഇന്ത്യക്കാർ ഉൾപ്പടെ പത്ത് പേർ മരിച്ചു.

ദമാം: സൗദിയുടെ കിഴക്കൻ പ്രവിശ്യയായ അൽ അഹ്‌സയിൽ തീപിടിത്തം. അപകടത്തിൽ ഇന്ത്യക്കാർ ഉൾപ്പടെ പത്ത് പേർ മരിച്ചതായി റിപ്പോർട്ടുകൾ. അഞ്ച് ഇന്ത്യക്കാരും മൂന്ന് ബംഗ്ലാദേശികളും ആണ് മരിച്ചത്. രണ്ട് പേരെ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചവരിൽ ഒരാൾ മലയാളിയാണെന്നും സൂചന. അൽ അഹ്സ ഹുഫൂഫ് ഇൻഡസ്ട്രിയൽ സിറ്റിയിൽ സ്ഥിതി ചെയ്യുന്ന കാർ വർക്ക്ഷോപ്പിൽ വെള്ളിയാഴ്ച വൈകിട്ടോടെയാണ് അപകടം ഉണ്ടായത്. വെള്ളിയാഴ്ച അവധിയായതിനാൽ പുലർച്ച വരെ ജോലി ചെയ്ത് വന്ന് ഷോപ്പിനോട് ചേർന്ന് വിശ്രമ കേന്ദ്രത്തിൽ ഉറങ്ങിയവരാണ് അപകടത്തിൽ പെട്ടത്. പത്തോളം…

Read More

കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് എസ്എഫ്ഐയ്ക്ക് ഉജ്ജ്വല വിജയം

തിരുവനന്തപുരം :കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക സമർപ്പിക്കൽ പൂർത്തിയായപ്പോൾ എസ്എഫ്ഐയ്‌ക്ക്‌ ഉജ്ജ്വല വിജയം. ചെയർമാനായി വിജയ് വിമൽ (ഗവ.കോളേജ്, ആറ്റിങ്ങൽ), വൈസ് ചെയർമാൻമാരായി എസ് എം ഗെയ്റ്റി ഗ്രേറ്റ്ൽ(എസ്എൻ കോളേജ് ഫോർ വിമൻസ്, കൊല്ലം), എസ് അനഘ രാജ് (ടികെഎംഎം കോളേജ് നങ്ങ്യാർകുളങ്ങര), എസ് അഭിനവ് (സെന്റ്‌ സിറിൽസ് കോളേജ് അടൂർ), ജനറൽ സെക്രട്ടറിയായി പി ആർ മീനാക്ഷി(ബിഷപ്പ് മൂർ കോളേജ് മാവേലിക്കര), ജോയിന്റ് സെക്രട്ടറിയായി അനാമിക(ഗവ. കോളേജ് നെടുമങ്ങാട്), മുനിഫ്(എസ്എൻ കോളേജ്, പുനലൂർ) എന്നിവർ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial