കെഎസ്ആർടിസി യിൽ പരിഷ്‌കരണ നടപടികൾ തുടങ്ങി; സ്പെയർ പാർട്സ് വാങ്ങലിന് നിയന്ത്രണം
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ പരിഷ്‌കരണ നടപടികൾ തുടങ്ങി. സ്പെയർ പാർട്സ് വാങ്ങലിന് നിയന്ത്രണമേർപ്പെടുത്തി. ദീർഘകാല കരാറുകൾ പുനഃപരിശോധിക്കാനും തീരുമാനമായി. മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. മൂന്ന് മാസം വരെയുള്ള ആവശ്യ ഘടകങ്ങൾ മാത്രം വാങ്ങാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. സ്പെയർ പാർട്സ് വിതരണം കാര്യക്ഷമമാക്കാൻ കേന്ദ്രീകൃത സോഫ്റ്റ് വെയർ സജ്ജീകരിക്കും. ഡിപ്പോകളിലെ വരവ് ചെലവ് കണക്കുകൾ ചീഫ് ഓഫീസിൽ അറിയിക്കാൻ പ്രത്യേക സംവിധാനം. വിരമിക്കുന്ന മിനിസ്റ്റീരിയൽ സ്റ്റാഫുകൾക്ക് പകരം പുതിയ നിയമനം ഉണ്ടാകില്ല….

