മറിയക്കുട്ടിക്ക് വീടൊരുക്കാന്‍ കോണ്‍ഗ്രസ്; നിർമാണം ഉടൻ ആരംഭിക്കും
കൊച്ചി: ക്ഷേമ പെന്‍ഷന്‍ ലഭിക്കാത്തതിനെ തുടർന്ന് യാചന സമരവുമായി തെരുവിൽ ഇറങ്ങിയ മറിയക്കുട്ടിക്ക് വീടൊരുക്കാന്‍ കോണ്‍ഗ്രസ്. മറിയക്കുട്ടിയുടെ വീട് നിർമ്മാണം ഉഉടൻ ആരംഭിക്കുമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രന്‍ പറഞ്ഞു. കെ സുധാകരന്‍ ഇതിനോടകം അഞ്ച് ലക്ഷം രൂപ നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറിയക്കുട്ടിക്ക് കെപിസിസി വീട് വച്ചുനല്‍കുമെന്ന് അധ്യക്ഷന്‍ കെ സുധാകരന്‍ നേരത്തെ പറഞ്ഞിരുന്നു. അതിനിടെ മറിയക്കുട്ടിക്ക് വീടും സ്ഥലവുമുണ്ടെന്നായിരുന്നു ദേശാഭിമാനിയില്‍ വന്ന വാര്‍ത്ത. പിന്നാലെ വിവിധ പ്രതികരണങ്ങളുമെത്തി. എന്നാല്‍ സംഭവം വിവാദമായതോടെ…

