പൂന്തോട്ടത്തിൽ നിന്ന് കുട്ടികൾ പൂക്കൾ പറിച്ചു; അങ്കണവാടി ജീവനക്കാരിയുടെ മൂക്ക് ചെത്തി മധ്യവയസ്‌കൻ
ബെംഗളൂരു: കുട്ടികൾ പൂന്തോട്ടത്തിൽ നിന്ന് പൂക്കൾ പറിച്ചതിന്റെ ദേഷ്യത്തിൽ അങ്കണവാടി ജീവനക്കാരിയുടെ മൂക്ക് ചെത്തി മധ്യവയസ്‌കൻ. കല്യാണി മോറെ എന്നയാളാണ് അങ്കണവാടി ജീവനക്കാരിയായ സുഗന്ധ മോറെ (50)യുടെ മൂക്ക് മുറിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച കർണാടക ബെലഗാവി ജില്ലയിലെ ബസൂർട്ടെ ഗ്രാമത്തിലാണ് സംഭവം. അങ്കണവാടി കുട്ടികൾ തന്റെ തോട്ടത്തിൽ നിന്ന് പൂക്കൾ പറിച്ചതിന് ഇയാൾ അവരുമായി വഴക്കിടുകയായിരുന്നു. തുടർന്ന് അസഭ്യം പറയുകയും പൊടുന്നനെ കത്തിയെടുത്ത് മൂക്ക് അറുക്കുകയുമായിരുന്നു. അമിത രക്തസ്രാവത്തെ തുടർന്ന് സുഗന്ധയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തം സുഗന്ധയുടെ…

