വൈ.എസ്.ശർമിളയും പാർട്ടിയും കോൺ​ഗ്രസായി; ആന്ധ്രയിൽ വൻ തിരിച്ചുവരവ് പ്രതീക്ഷിച്ച് കോൺ​ഗ്രസ്

ന്യൂഡൽഹി: വൈഎസ്ആർ തെലങ്കാന പാർട്ടി കോൺ​ഗ്രസിൽ ലയിച്ചു. ഡൽഹിയിൽ നടന്ന ചടങ്ങിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ചേർന്ന് വൈഎസ്ആർ തെലങ്കാന പാർട്ടി സ്ഥാപക പ്രസിഡന്റ് വൈ.എസ്.ശർമിളയെ കോൺ​ഗ്രസിലേക്ക് സ്വീകരിച്ചു. എല്ലായ്പ്പോഴും ഇന്ത്യയുടെ യഥാർഥ സംസ്കാരം ഉയർത്തിപ്പിടിച്ച പാർട്ടിയാണ് കോൺ​ഗ്രസെന്ന് ശർമ്മിള പറഞ്ഞു. ‘‘കോൺഗ്രസ് ഇപ്പോഴും രാജ്യത്തെ ഏറ്റവും വലിയ സെക്കുലർ പാർട്ടിയാണ്. കോൺഗ്രസ് എല്ലായ്പ്പോഴും ഇന്ത്യയുടെ യഥാർഥ സംസ്കാരം ഉയർത്തിപ്പിടിക്കുകയും നമ്മുടെ രാജ്യത്തിന്റെ അടിത്തറ കെട്ടിപ്പടുക്കുകയും ചെയ്തിട്ടുണ്ട്’’– അവർ…

Read More

കലാപൂരത്തിന് കൊല്ലത്ത് തുടക്കമായി; 62-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി; വേദിയിൽ വിസ്‌മയം തീർത്ത് ആശ ശരത്തും സംഘവും

കൊല്ലം: കൊല്ലത്തിന്റെ മണ്ണിൽ ഇനി കലാപൂരത്തിന്റെ അഞ്ചുനാളുകള്‍. ആശ്രാമം മൈതാനത്തെ മുഖ്യവേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവത്തിന് തിരിതെളിച്ചു. വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷനായ ചടങ്ങിൽ മന്ത്രിമാരായ കെ.എന്‍.ബാലഗോപാല്‍, കെ.രാജന്‍, കെ.ബി.ഗണേഷ്‌കുമാര്‍, ജെ.ചിഞ്ചുറാണി എന്നിവര്‍ പങ്കെടുത്തു. നടിയും നർത്തകിയുമായ ആശാ ശരത്തിന്റെയും സംഘത്തിന്റെയും സ്വാഗത ഗാന അവതരണവും വേദിയിൽ നടന്നു. ആറ് പതിറ്റാണ്ടിനിടെ ഇത് നാലാം തവണയാണ് കൊല്ലം, സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് വേദിയാകുന്നത്. കഴിഞ്ഞ തവണ കോഴിക്കോടായിരുന്നു വേദി. അനാവശ്യ മൽസര ബോധം കൊണ്ട് കൗമാര മനസുകൾ…

Read More

ത‍ൃശൂരിൽ സംഘർഷം; യൂത്ത് കോൺഗ്രസുകാരും ബിജെപി പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും

തൃശൂർ: ത‍ൃശൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ സംഘർഷം. പ്രധാനമന്ത്രി എത്തിയ വേദിയ്ക്ക് സമീപമാണ് യൂത്ത് കോൺഗ്രസുകാരും ബിജെപി പ്രവർത്തകരും തമ്മിലുള്ള ഏറ്റുമുട്ടൽ. വേദിയിൽ ചാണകവെള്ളം തളിക്കാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചിരുന്നു. ഇത് ബിജെപി പ്രവർത്തകർ തടയാൻ ശ്രമിച്ചതോടെയാണ് സംഘർഷമായത്. Share on FacebookTweetFollow us

Read More

സെർവർ പണിമുടക്കി; സബ് രജിസ്ട്രാർ ഓഫീസുകൾ സ്‌തംഭിച്ചു

തിരുവനന്തപുരം: രജിസ്ട്രേഷൻ വകുപ്പിൽ പു തുവത്സരം ആരംഭിച്ചത് സെർവർ തകരാറോടെ. തിങ്കളാഴ്ച ഉച്ചക്ക് ശേഷമാണ് സെർവർ പണി മുടക്കിയത്. ചൊവ്വാഴ്‌ചയിലെ അവധി കഴിഞ്ഞ് ബുധനാഴ്‌ച വൈകീട്ടോടെയാണ് തകരാർ പരി ഹരിക്കാനായത്. സംസ്ഥാനത്തെ സബ് രജി സ്ട്രാർ ഓഫിസുകളിൽ ഭൂമികൈമാറ്റ രജിസ്ട്രേ ഷൻ ഉൾപ്പെടെ സേവനങ്ങൾ നിലച്ചു.ഭൂമി കൈമാറ്റത്തിനായി പണം കൈമാറി സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും അടച്ചശേഷം ബുധനാഴ്ച‌ രാവിലെ മുതൽ സബ് രജിസ്ട്രാർ ഓഫിസുകളിൽ എത്തിയവർക്കാണ് സെർവർ തകരാർ ഇരുട്ടടിയായത്. ബാധ്യത സർട്ടിഫിക്ക റ്റ്, ആധാരങ്ങളുടെ…

Read More

‘അമ്മയ്ക്ക് ഭീഷണി കോളുകൾ വരാറുണ്ട്’; ബ്രിജ് ഭൂഷന്റെ ​ഗുണ്ടകൾ സജീവമെന്ന് സാക്ഷി മാലിക്ക്

ന്യൂഡൽഹി: ​മുൻ ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്റെ ​ഗുണ്ടകൾ ഇപ്പോഴും സജീവമെന്ന് സാക്ഷി മാലിക് ആരോപിച്ചു. അമ്മയ്ക്ക് നിരവധി ഭീഷണി കോളുകൾ വരുന്നുണ്ടെന്നും അവർ പറഞ്ഞു. ഞങ്ങളുടെ സുരക്ഷ സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും മുൻ ഒളിമ്പിക് മെഡൽ ജേതാവ് വ്യക്തമാക്കി. ബ്രിജ് ഭൂഷന്റെ വിശ്വസ്തനായ സഞ്ജയ് സിങ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് സാക്ഷി മാലിക്ക് ​ഗുസ്തി അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. ബ്രിജ് ഭൂഷൺ പ്രതിയായ ലൈം​ഗികാതിക്രമ കേസിൽ സർക്കാർ നൽകിയ ഉറപ്പുകൾ…

Read More

എല്‍ഡി ക്ലര്‍ക്കിന് അപേക്ഷിച്ചില്ലേ? പേടി വേണ്ട, അവസാന തീയതി നീട്ടി

തിരുവനന്തപുരം: എല്‍ഡി ക്ലര്‍ക്കിന് അപേക്ഷിച്ചില്ലേ? പേടി വേണ്ട, അവസാന തീയതി നീട്ടി. എല്‍ ഡി ക്ലര്‍ക്ക് അടക്കമുള്ള തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള സമയപരിധി അഞ്ചാം തിയതി രാത്രി 12 മണി വരെയാക്കിയാണ് നീട്ടിയത്. കാറ്റഗറി നമ്പര്‍ 494/2023 മുതല്‍ 519/2023 വരെയുള്ള തസ്തികകളുടെ അപേക്ഷ സ്വീകരിക്കുന്നതിനുള്ള തീയതിയാണ് നീട്ടിയത്. അവസാന തിയതി ഇന്ന് അവസാനിക്കാനിരിക്കെയാണ് രണ്ട് ദിവസത്തേക്ക് കൂടി തിയതി നീട്ടിയതായി പി എസ് സി അറിയിച്ചത്. 2024 ലെ എല്‍ ഡി ക്ലര്‍ക്ക് (എല്‍ ഡി സി)…

Read More

ക്ഷേത്രദര്‍ശനത്തിന് പോയ സംഘം സഞ്ചരിച്ച ബസ് ട്രക്കുമായി കൂട്ടിയിടിച്ചു; അസമില്‍ 14 മരണം, മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ഗുവഹാത്തി: അസമിൽ ബസും ട്രക്കും കൂട്ടിയിടിച്ച് പതിനാലുപേർ മരിച്ചു. 27 പേർക്ക് ഗുരുതരമായി പരിക്കേറ്റു. പുലർച്ചെ അഞ്ചുമണിയോടെ ഡെർഗാവിലാണ് അപകടം ഉണ്ടായത്. മരിച്ചവരിൽ അഞ്ച് സ്ത്രീകളും ഒരു ചെറിയ കുട്ടിയും ഉൾപ്പെടുന്നു. 45 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. അത്ഖേലിയിൽ നിന്ന് ബാലിജനിലേക്ക് പോയ ക്ഷേത്രദർശനത്തിനായി പോയ ബസ് ആണ് അപകടത്തിൽപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. വാഹനാപകടത്തില്‍ ഉണ്ടായ ജീവഹാനിയില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്തത്തില്‍ മരണമടഞ്ഞവരുടെ ഉറ്റ ബന്ധുക്കള്‍ക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്നും…

Read More

മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കള്‍ എംഡിഎംഎയുമായി മാനന്തവാടിയിൽ പിടിയിലായി

മാനന്തവാടി: മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കള്‍ എംഡിഎംഎയുമായി പിടിയിലായി. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയിലാണ് 51.64 ഗ്രാം എംഡിഎംഎ പിടികൂടിയത്‌. മഞ്ചേരി മേലങ്ങാടി കുറ്റിയംപോക്കില്‍ വീട്ടില്‍ കെ.പി. മുഹമ്മദ് ജിഹാദ്‌ (28), തിരൂര്‍ പൊന്മുണ്ടം നീലിയാട്ടില്‍ വീട്ടില്‍ അബ്ദുല്‍സലാം (29) എന്നിരെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ വില്‍പ്പനയ്ക്കായാണ് മയക്കുമരുന്ന് കൈവശം വെച്ചതെന്ന് പോലീസ് പറയുന്നു. പ്രതികളുടെ പേരില്‍ എന്‍ഡിപിഎസ് നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജില്ലാ പോലീസ് മേധാവി പദംസിങ്, നര്‍കോട്ടിക് സെല്‍…

Read More

വീട്ടിൽ വാറ്റുചാരായം ഉണ്ടാക്കി വിൽപ്പന; 18 ലിറ്റർ വാഷുമായി വീട്ടമ്മ അറസ്റ്റിൽ

മലപ്പുറം: വീട്ടിൽ വാറ്റുചാരായം ഉണ്ടാക്കി വിൽപ്പന നടത്തിയ കേസിൽ വീട്ടമ്മ അറസ്റ്റിൽ. കുറമ്പലങ്ങോട് സ്വദേശിനി പുഷ്പവല്ലിയാണ് പിടിയിലായത്. വീട്ടിൽ സൂക്ഷിച്ച 18 ലിറ്റർ വാഷും പരിശോധനയിൽ പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. നിലമ്പൂരിൽ പുതുവത്സര സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്‌സൈസ് നടത്തിയ പരിശോധനയിലാണ് വീട്ടമ്മ പിടിയിലായത്. മുമ്പ് അബ്കാരി കേസിലും പുഷ്പവല്ലി പ്രതിയായിട്ടുണ്ടെന്ന് പോലീസ് പറയുന്നു. വീട്ടിൽ ഒറ്റയ്‌ക്കാണ് പുഷ്പവല്ലി താമസിച്ചിരുന്നത്. വാറ്റുചാരായം ഉണ്ടാക്കി വിൽപ്പന നടത്തുന്നുവെന്ന് എക്‌സൈസ് സംഘത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു….

Read More

ഇറാനില്‍ ഇരട്ട സ്‌ഫോടനം; 103 പേര്‍ കൊല്ലപ്പെട്ടു, 140ഓളം പേര്‍ക്ക് പരുക്ക്‌

തെഹ്‌റാന്‍ | ഇറാനില്‍ ഇരട്ട് സ്‌ഫോടനങ്ങളിലായി 103 പേര്‍ കൊല്ലപ്പെട്ടു. 140ഓളം പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഭീകരാക്രമണമാണ് ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. കെര്‍മന്‍ പ്രവിശ്യയിലെ ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് മുന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ സ്മാരക കുടീരത്തിന് സമീപത്തായാണ് സ്ഫോടനങ്ങളുണ്ടായത്. സുലൈമാനിയുടെ ചരമവാര്‍ഷികാചരണ ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയ ആയിക്കണക്കിന് പേര്‍ക്കിടയിലാണ് സ്‌ഫോടനമുണ്ടായത്. റിമോട്ട് കണ്‍ട്രോള്‍ ബോംബാണ് പൊട്ടിയത്. പ്രാദേശിക സമയം 3.04 ഓടെയാണ് ആദ്യ സ്‌ഫോടനമുണ്ടായത്. 15…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial