കുട്ടിക്കർഷകരുടെ പശുക്കൾ കൂട്ടത്തോടെ ചത്ത സംഭവം; സഹായവുമായി ജയറാമും മമ്മൂട്ടിയും പൃഥിരാജും രംഗത്ത്
തൊടുപുഴ: കുട്ടിക്കർഷകരുടെ പശുക്കൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ സഹായഹസ്തവുമായി നടന്മാരായ ജയറാമും മമ്മൂട്ടിയും പൃഥിരാജും രംഗത്ത്. അഞ്ച് ലക്ഷം രൂപ കുട്ടികൾക്ക് ജയറാം നൽകുമെന്നാണ് വിവരം. കുട്ടിക്കർഷകരുടെ വീട്ടിൽ നേരിട്ടെത്തിയാണ് താരം സഹായം കൈമാറുന്നത്. മമ്മൂട്ടി ഒരു ലക്ഷം രൂപയും പൃഥിരാജ് രണ്ട് ലക്ഷം രൂപയും നൽകുമെന്ന് ജയറാം അറിയിച്ചു. ഇരുവരും ജയറാമിനെ ഫോണിൽ വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്. 20 വർഷമായി ഇതുപോലെ പശുക്കളെ വളർത്തുന്ന ഒരാളാണ് ഞാൻ. 10 മിനിറ്റ് കുട്ടികളുടെ അടുത്ത് പോയി ആശ്വസിപ്പിക്കാൻ…

