പയ്യാമ്പലം ബീച്ചിൽ ഗവർണറുടെ കോലം കത്തിച്ച സംഭവം; എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ഉൾപ്പെടെ നാല് പേർക്കെതിരെ കേസ്‌

കണ്ണൂർ: പയ്യാമ്പലം ബീച്ചിൽ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കോലം കത്തിച്ച സംഭവത്തിൽ എസ്എഫ്ഐ നേതാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീ ഉൾപ്പെടെ നാലു പേ‍ർക്കെതിരെയാണ് കേസ്. 30 അടി ഉയരമുള്ള പപ്പാഞ്ഞിയുടെ മാതൃകയിലുള്ള ​ഗവർണറുടെ കോലമാണ് കത്തിച്ചത്. ഗവർണർക്കെതിരായ പ്രതിഷേധങ്ങളുടെ തുടർച്ചയായാണ് കോലം കത്തിക്കലെന്നാണ് എസ്എഫ്ഐയുടെ വിശദീകരണം. കണ്ണൂർ ടൗൺ പൊലീസാണ് കേസെടുത്തത്. അന്യായമായി സംഘം ചേരൽ, കലാപ ശ്രമം ഉൾപ്പെടെയുള്ള നാലു വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി കെ അനുശ്രീ,…

Read More

പുതുചരിത്രം കുറിച്ച് ഐ.എസ്.ആര്‍.ഒ.; എക്സ്പോസാറ്റ് വിക്ഷേപിച്ചു

ശ്രീഹരിക്കോട്ട: പുതുവത്സരദിനത്തില്‍ പുതുചരിത്രം കുറിച്ച് ഐ.എസ്.ആര്‍.ഒ. പി.എസ്.എല്‍.വിയുടെ അറുപതാമത് വിക്ഷേപണമായ പി.എസ്.എല്‍.വി. സി- 58 തിങ്കളാഴ്ച ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്പേസ് സെന്ററില്‍നിന്ന് വിക്ഷേപിച്ചു. രാവിലെ 9.10-ന് സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയില്‍നിന്നായിരുന്നു എക്സ്പോസാറ്റ് അഥവാ എക്സ്റേ പോളാരിമീറ്റര്‍ സാറ്റലൈറ്റ് വിക്ഷേപണം. തിരുവനന്തപുരം പൂജപ്പുര എല്‍.ബി.എസ്. വനിതാ എന്‍ജിനിയറിങ് കോളേജിലെ വിദ്യാര്‍ഥിനികള്‍ നിര്‍മിച്ച ‘വിസാറ്റ്’ ഉള്‍പ്പെടെ പത്തു ചെറു ഉപഗ്രഹങ്ങളും വിക്ഷേപിച്ചിട്ടുണ്ട്. ബഹിരാകാശത്തുനിന്ന് പതിക്കുന്ന അള്‍ട്രാ വയലറ്റ് രശ്മികള്‍ കേരളത്തിന്റെ കാലാവസ്ഥയെ എങ്ങനെസ്വാധീനിക്കുന്നു എന്നാണ് വിസാറ്റ് പഠിക്കുക.1993 സെപ്റ്റംബറിലായിരുന്നു…

Read More

പുതുവത്സര സമ്മാനമൊരുക്കി ദേവസ്വം ബോർഡ്; സന്നിധാനത്ത് 27 കേന്ദ്രങ്ങളിൽ സൗജന്യ വൈ-ഫൈ

ശ​ബ​രി​മ​ല: അയ്യപ്പദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്ക് പു​തു​വ​ത്സ​ര സ​മ്മാ​ന​മാ​യി സൗ​ജ​ന്യ വൈ-​ഫൈ സം​വി​ധാ​ന​മൊ​രു​ക്കി ദേ​വ​സ്വം ബോ​ർ​ഡ്. മ​ര​ക്കൂ​ട്ടം മു​ത​ൽ സ​ന്നി​ധാ​നം വ​രെ​യു​ള്ള 27 കേ​ന്ദ്ര​ങ്ങ​ളി​ൽ പു​തു​വ​ത്സ​ര ദി​ന​മാ​യ തി​ങ്ക​ളാ​ഴ്ച മു​ത​ൽ ഭ​ക്ത​ർ​ക്ക് സൗ​ജ​ന്യ വൈ-​ഫൈ സം​വി​ധാ​നം ല​ഭ്യ​മാ​കും. തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡും ബി.​എ​സ്.​എ​ൻ.​എ​ല്ലും ചേ​ർ​ന്നാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. വ​ലി​യ ന​ട​പ്പ​ന്ത​ൽ, അ​ക്കോ​മ​ഡേ​ഷ​ൻ ഓ​ഫി​സ് പ​രി​സ​ര, അ​പ്പം-​അ​ര​വ​ണ കൗ​ണ്ട​ർ, നെ​യ്യ​ഭി​ഷേ​ക കൗ​ണ്ട​ർ, അ​ന്ന​ദാ​ന മ​ണ്ഡ​പം, മാ​ളി​ക​പ്പു​റ​ത്തെ ര​ണ്ട് ന​ട​പ്പ​ന്ത​ലു​ക​ൾ, പാ​ണ്ടി​ത്താ​വ​ള​ത്തെ ബി.​എ​സ്.​എ​ൻ.​എ​ൽ എ​ക്‌​സ്‌​ചേ​ഞ്ച്, ജ്യോ​തി​ന​ഗ​റി​ലെ ബി.​എ​സ്.​എ​ൻ.​എ​ൽ സെ​ന്‍റ​ർ, മ​ര​ക്കൂ​ട്ടം, മ​ര​ക്കൂ​ട്ടം മു​ത​ൽ…

Read More

എറണാകുളത്തെ നാലു മണ്ഡലങ്ങളിലെ നവകേരള സദസ്സിന് ഇന്ന് തുടക്കം; വൻ സുരക്ഷ

കൊച്ചി: കാനം രാജേന്ദ്രന്റെ മരണത്തെത്തുടർന്ന് മാറ്റിവെച്ച എറണാകുളം ജില്ലയിലെ നാലു മണ്ഡലങ്ങളിലെ നവകേരള സദസ്സ് ഇന്ന് തുടങ്ങും. തൃപ്പൂണിത്തുറ, പിറവം, കുന്നത്തുനാട്, തൃക്കാക്കര മണ്ഡലങ്ങളിലാണ് നവകേരള സദസ്സ് നടക്കാനുള്ളത്. തൃക്കാക്കര നിയോജക മണ്ഡലം നവകേരള സദസ്സാണ് ഇന്ന് ആദ്യം നടക്കുക. വൈകീട്ട് മൂന്നിന് കാക്കനാട് സിവിൽ ‌സ്റ്റേഷൻ പരേഡ് ഗ്രൗണ്ടിലാണ് സദസ്സ് നടക്കുന്നത്. തുടർന്ന് വൈകീട്ട് അഞ്ചിന് പിറവം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ഗ്രൗണ്ടിൽ പിറവം മണ്ഡലത്തിലെ നവകേരള സദസ്സ് നടക്കും. നാളെ വൈകീട്ട് മൂന്നിന് തൃപ്പൂണിത്തുറ…

Read More

പുതുവത്സരാഘോഷങ്ങളിൽ ശ്രദ്ധവേണം; കൊവിഡ് കേസുകൾ ഉയരാൻ സാധ്യത, മാസ്ക് നിർബന്ധമാക്കാൻ നിർദ്ദേശം

തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങൾ കഴിയുന്നതോടെ സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വർധനയുണ്ടായേക്കാം എന്ന് കണക്ക് കൂട്ടൽ. കൂടുതൽ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ആഘോഷവേളകളിൽ മാസ്ക് നിർബന്ധമാക്കണമെന്നും നിർദേശം. രാജ്യത്ത് സ്ഥിരീകരിക്കുന്ന രോഗികളുടെ എണ്ണത്തിന്റെ പകുതിയോ അതിനടുത്തൊ രോഗികൾ കേരളത്തിലാണ്. ദിനം പ്രതി കൊവിഡ് കേസുകളിൽ വലിയ വർധനയാണ് ഉണ്ടാകുന്നത്. ഇതിനൊപ്പം ആഘോഷ സീസൺ കഴിയുന്നതോടെ സംസ്ഥാനത്തെ കൊവിഡ് കണക്കുകളിൽ ഇനിയും വർധനയുണ്ടായേക്കാം എന്ന കണക്ക് കൂട്ടലിലാണ് ആരോഗ്യവകുപ്പ്. കൊവിഡ് വകഭേദങ്ങളായ, വ്യാപനതോത് കൂടിയ ഒമിക്രോണും ജെ എൻ വണ്ണും…

Read More

വിദഗ്‌ധ ചികിത്സക്കായി കെ സുധാകരൻ നാളെ അമേരിക്കയിലേക്ക്

തിരുവനന്തപുരം : വിദഗ്‌ധ ചികിത്സക്കായി കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ നാളെ അമേരിക്കയിലേക്ക് തിരിക്കും. കൊച്ചിയിൽ നിന്നും വിമാന മാർഗ്ഗം ഇന്ന് ദില്ലിയിൽ എത്തിയ ശേഷം നാളെയാണ് അമേരിക്കയിലേക്ക് പോവുക.ഭാര്യയും ഡൽഹിയിലുള്ള അദ്ദേഹത്തിന്റ പ്രൈവറ്റ് സെക്രട്ടറിയും ഒപ്പം ഉണ്ടാകും. ന്യൂറോ സംബന്ധമായ ബുദ്ധിമുട്ടുകൾക്ക് നിലവിൽ ചികിത്സയിലുള്ള കെ. സുധാകരൻ വിദഗ്‌ധ പരിശോധനകൾക്കും ചികിത്സയ്ക്കുമായാണ് അമേരിക്കയിലേക്ക് പോകുന്നത്. പാർട്ടിയിൽ രണ്ടാഴ്ചത്തെ അവധി അറിയിച്ചിട്ടുണ്ടെങ്കിലും കെപിസിസി പ്രസിഡന്റിന്റെ ചുമതല മറ്റാർക്കും കൈമാറിയിട്ടില്ല. Share on FacebookTweetFollow us

Read More

മാതാപിതാക്കളെ സംരക്ഷിച്ചില്ല; 11 മക്കളുടെ വസ്തു തിരികെ കൊടുക്കാൻ ഉത്തരവ്

പാലാ: മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കളിൽനിന്ന് വസ്തുവിന്റെ ആധാരം തിരികെ എഴുതിവാങ്ങാൻ ഉത്തരവ്. 11 വ്യക്തികളിൽ നിന്നും സ്വത്ത് തിരിച്ചെടുക്കാനാണ് ഉത്തരവ്. മാതാപിതാക്കളുടേയും മുതിർന്ന പൗരന്മാരുടേയും സംരക്ഷണത്തിനുള്ള മെയിന്റനൻസ് ട്രിബ്യൂണൽ പ്രിസൈഡിങ് ഓഫീസറും പാലാ ആർ.ഡി.ഒ.യുമായ പി.ജി. രാജേന്ദ്രബാബുവാണ് ഉത്തരവിട്ടത്. പാലാ മെയിന്റനൻസ് ട്രിബ്യൂണലിന്റെയും സാമൂഹിക നീതിവകുപ്പിന്റെയും നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടന്ന അദാലത്തിലായിരുന്നു ഇത്.ലഭിച്ച 20 പരാതികളിൽ 11 എണ്ണത്തിലാണ് മാതാപിതാക്കളുടേയും മുതിർന്ന പൗരന്മാരുടേയും ക്ഷേമവും സംരക്ഷണവും സംബന്ധിച്ച നിയമപ്രകാരം ആർ.ഡി.ഒ. ഉത്തരവ് പുറപ്പെടുവിച്ചത്. ബാക്കിയുള്ള ഒൻപത്…

Read More

ഫോൺ വിളിക്കുന്നതിനിടെ കരഞ്ഞ് ബഹളം വെച്ച രണ്ട് വയസുകാരനെ കഴുത്ത് ഞെരിച്ച് കൊന്ന് ;അമ്മ അറസ്റ്റിൽ

റാഞ്ചി: ഫോൺവിളിക്കുന്നതിനിടെ കരഞ്ഞ് ബഹളംവെച്ച രണ്ടു വയസുകാരനെ കഴുത്തു ഞെരിച്ച് കൊന്ന് അമ്മ. ജാർഖണ്ഡിലെ ഗിരിഡീഹ് ജില്ലയിൽ വ്യാഴാഴ്ചയാണ് സംഭവം. അഫ്സാന ഖട്ടൂൺ എന്ന യുവതിയാണ് തന്‍റെ രണ്ടുവയസുള്ള മകനെ കഴുത്തുഞെരിച്ചു കൊന്നത്. സംഭവത്തിനു മുമ്പ് അഫ്സാനയും ഭർത്താവുമായി വഴക്കുണ്ടായിരുന്നു. തുടർന്ന് യുവതി കുഞ്ഞുമായി മുറിയിൽക്കയറി വാതിലടയ്ക്കുക. പിന്നീട് ഉറങ്ങാനായി അഫ്സാന ഭർത്താവിനെ മുറിയിലേക്കു വിളിച്ചു. ഇയാൾ മുറിയിലെത്തിയപ്പോഴാണ് കുഞ്ഞിനെ ബോധരഹിതനായി കണ്ടത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഫോൺചെയ്യുന്നതിനിടെ കുഞ്ഞ് കരഞ്ഞെന്നും കരച്ചിലടക്കാൻ ശ്രമിച്ചപ്പോൾ കുഞ്ഞ്…

Read More

ഇരുചക്രവാഹനങ്ങൾ സംസ്ഥാനത്തെവിടെയും എത്തിക്കും; ‘ബൈക്ക് എക്സ്‌പ്രസു’മായി കെ.എസ്.ആർ.ടി.സി

തിരുവനന്തപുരം: റെയിൽവേ മാതൃകയിൽ ഇരുചക്രവാഹനങ്ങൾ സംസ്ഥാനത്തെവിടെയും എത്തിക്കുന്നതിനായി ‘ബൈക്ക് എക്സ്‌പ്രസു’മായി കെ.എസ്.ആർ.ടി.സി. പുതിയ വരുമാന സാധ്യതകൾ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് നിലവിൽ റെയിൽവേയുടെ മാത്രം കുത്തകയായ മേഖലയിലേക്ക് കെ.എസ്.ആർ.ടി.സി കടന്നുചെല്ലുന്നത്. പ്രാഥമിക ഘട്ടത്തിൽ വർക്ക്‌ഷോപ്പ് വാനുകൾ രൂപമാറ്റം വരുത്തിയാണ് ഇരുചക്ര വാഹനങ്ങൾ കൊണ്ടുപോകുന്നതിന് സംവിധാനമൊരുക്കുക. തിരുവനന്തപുരം പാപ്പനംകോടുള്ള സെൻട്രൽ വർക്ക്‌ഷോപ്പിൽനിന്ന് മേഖല വർക്ക്‌ഷോപ്പുകളിലേക്ക് നിരന്തരം സ്‌പെയർ പാർട്‌സുമായി വർക്ക്‌ഷോപ്പ് വാനുകൾ ഓടുന്നുണ്ട്. സ്‌പെയർപാർട്‌സുകൾ നിറച്ച ശേഷം ഒഴിവ് വരുന്ന ഭാഗമാണ് ബൈക്കുകൾ കൊണ്ടുപോകാനായി ക്രമീകരിക്കുക. ഒരുവാനിൽ ചുരുങ്ങിയത് 10…

Read More

നടൻ ബാലയുടെ ആരോപണങ്ങൾക്ക് ശക്തമായ മറുപടിയുമായി ഗായിക അമൃത സുരേഷ്.

നടൻ ബാലയുടെ ആരോപണങ്ങൾക്ക് ശക്തമായ മറുപടിയുമായി ഗായിക അമൃത സുരേഷ്. മകൾ അവന്തികയെ തന്നെ കാണിക്കാതെ അമൃത പിടിച്ചു വച്ചിരിക്കുകയാണെന്നായിരുന്നു ബാലയുടെ ആരോപണം. തന്റെ പണം തട്ടിയെടുത്തെന്നും തനിക്കെതിരെ പോക്സോ കേസ് നൽകിയെന്നും ബാല ആരോപിച്ചിരുന്നു. തുടർന്നാണ് തന്റെ അഭിഭാഷകർക്കൊപ്പമുള്ള വിഡിയോയിലൂടെ അമൃത മറുപടി നൽകിയത്. വിവാഹ മോചനത്തിന്റെ സമയത്ത് ഇരുവരും ഒപ്പിട്ട നിബന്ധനകളും അമൃത പുറത്തുവിട്ടു. രണ്ട് പേരും പരസ്പര ധാരണയോടെയാണ് വിവാഹ മോചനം നടത്തിയത്. യാതൊരു രീതിയിലും അങ്ങോട്ടും ഇങ്ങോട്ടും തേജോവധം ചെയ്യുന്നതായി ഒന്നും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial