വിദ്യാർത്ഥിനിയെ കടന്നുപിടിച്ചു; യുവാവിന് ഏഴ് വർഷം തടവും ഇരുപതിനായിരം രൂപ പിഴയും
തിരുവനന്തപുരം: വിദ്യാർത്ഥിനിയെ കടന്നുപിടിച്ച കേസിൽ പ്രതിക്ക് ഏഴ് വർഷം തടവും ഇരുപതിനായിരം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. ചിറ്റാഴ മുല്ലക്കരക്കോണം വീട്ടിൽ രാജേഷ് രാജനാണ് (30) തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ആർ രേഖ ശിക്ഷ വിധിച്ചത്.സ്കൂളിൽ നിന്ന് വീട്ടിലേക്ക് വരുന്ന വഴി എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയെ രാജേഷ് കടന്നു പിടിക്കുകയായിരുന്നു. പിഴ അടച്ചില്ലെങ്കിൽ അഞ്ച് മാസം കൂടുതൽ ശിക്ഷ അനുഭവിക്കണം. 2022 നവംബർ 25 മൂന്ന് മണിക്ക് മുക്കോല മരുതൂർ വെച്ചാണ് കേസിനാസ്പദമായ…

