കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണു; പത്തനംതിട്ടയിൽ എംബിബിഎസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പത്തനംതിട്ട: കെട്ടിടത്തിന്റെ മുകളിൽ നിന്ന് എംബിബിഎസ് വിദ്യാർത്ഥി വീണു മരിച്ചു. കൊല്ലം ആശ്രാമം സ്വദേശി ജോൺ തോമസ് (26) ആണ് മരിച്ചത്. ഇന്നലെ രാത്രി 10.30 നാണ് അപകടം നടന്നത്. പത്തനംതിട്ട തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് എംബിബിഎസ് വിദ്യാർത്ഥി കെട്ടിടത്തിന് മുകളിൽ നിന്ന് വീണു മരിച്ചത്. സംഭവത്തിൽ ദുരൂഹതയില്ലെന്നും യുവാവ് കാൽ വഴുതി വീണതാണെന്നും പൊലീസ് വ്യക്തമാക്കുന്നു. Share on FacebookTweetFollow us

Read More

തൃശ്ശൂരിൽ സുരേഷ് ഗോപി തന്നെ സ്ഥാനാർഥി; ബിജെപിയ്ക്ക് മികച്ച മുന്നേറ്റമുണ്ടാകുമെന്ന് കെ സുരേന്ദ്രൻ

തൃശ്ശൂര്‍: ഇക്കുറി തൃശ്ശൂരിൽ സുരേഷ്‌ഗോപി മികച്ച മുന്നേറ്റമുണ്ടാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ സുരേഷ് ഗോപി തന്നെ സ്ഥാനാർഥി ആകുമെന്നും മതന്യൂനപക്ഷങ്ങളിൽ പ്രത്യേകിച്ച് ക്രൈസ്തവര്‍ തൃശ്ശൂരിൽ ബിജെപിയെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂരിൽ ബുദ്ധിമുട്ട് ഉണ്ടാകില്ല. സുരേഷ് ഗോപി കഴിഞ്ഞ തവണ തോറ്റിട്ടും തൃശ്ശൂരിൽ ജനങ്ങൾക്കൊപ്പം നിന്നു. ടിഎൻ പ്രതാപൻ ജനത്തിനായി ഒന്നും ചെയ്തില്ല. അപ്പോഴും തെരഞ്ഞെടുപ്പിൽ തോറ്റ സുരേഷ് ഗോപി എല്ലാ ശക്തിയുമെടുത്ത് ജനങ്ങളെ സഹായിച്ചു. അതിനാൽ തന്നെ ഇക്കുറി…

Read More

പുതുവത്സര രാവില്‍ ഫോര്‍ട്ട് കൊച്ചി വേളി ഗ്രൗണ്ടില്‍ പപ്പാഞ്ഞിയെ കത്തിക്കാനാകില്ലെന്ന് പറഞ്ഞ സബ് കലക്ടർ ഉത്തരവ് പുനപരിശോധിക്കണമെന്ന് നാട്ടുകാർ

കൊച്ചി: പുതുവത്സര രാവില്‍ ഫോര്‍ട്ട് കൊച്ചി വേളി ഗ്രൗണ്ടില്‍ പപ്പാഞ്ഞിയെ കത്തിക്കാനാകില്ലെന്ന് പറഞ്ഞ സബ് കലക്ടർ ഉത്തരവ് പുനപരിശോധിക്കണമെന്ന് നാട്ടുകാർ. പരേഡ് ഗ്രൗണ്ടിനേക്കാൾ വലുപ്പമുള്ള വെളി മൈതാനത്തും പാപ്പാഞ്ഞിയെ കത്തിച്ചാൽ തിരക്ക് നിയന്ത്രിക്കാനാകുമെന്നാണ് വാദം. എന്നാൽ, സുരക്ഷ പ്രശ്നങ്ങൾ ഉള്ളതിനാൽ അനുമതി നൽകാനാകില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണറും,കെ ജെ മാക്സി എംഎൽഎ യും പ്രതികരിച്ചു. കൊച്ചിയിലെങ്ങും ആഭ്യന്തര വിദേശ സഞ്ചാരികളാണിപ്പോള്‍.ഫോർട്ട് കൊച്ചിയിലേക്കും ജനം ഒഴുകി തുടങ്ങി.പാപ്പാഞ്ഞിയെ കത്തിച്ച് പുതുവത്സരത്തെ വരവേൽക്കാൻ കൊച്ചിൻ കാർണിവലിന്‍റെ നേതൃത്വത്തിൽ പരേഡ് ഗ്രൗണ്ടും…

Read More

സംസ്ഥാനത്ത് പുതുവത്സര തലേന്ന് പെട്രോള്‍ പമ്പുകള്‍ അടച്ചിടും

തിരുവനന്തപുരം:സംസ്ഥാനത്ത് പുതുവത്സര തലേന്ന് പെട്രോള്‍ പമ്പുകള്‍ അടച്ചിടും. നാളെ രാത്രി എട്ട് മുതല്‍ മറ്റന്നാള്‍ പുലര്‍ച്ചെ ആറു വരെയാണ് സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ അടച്ചിടുക. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പെട്രോള്‍ പമ്പുകള്‍ക്കുനേരെ നടക്കുന്ന ഗുണ്ടാ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് നടപടി. പ്രശ്‌ന പരിഹാരമുണ്ടായില്ലെങ്കില്‍ മാര്‍ച്ച് പത്ത് മുതല്‍ രാത്രി പത്ത് മണി വരെയെ പമ്പുകള്‍ പ്രവര്‍ത്തിക്കുകയുള്ളുവെന്നും അസോസിയേഷന്‍ വ്യക്തമാക്കി. ഗുണ്ടാ ആക്രമണം തടയാന്‍ ആശുപത്രി സംരക്ഷണ നിയമം പോലെ നിയമനിര്‍മാണം വേണമെന്നാണ് ആവശ്യം. പുതുവത്സര തലേന്ന് രാത്രി മുതല്‍…

Read More

ഒൻപതാം ദിനം 50 കോടിയും കടന്നു പുതിയ ചരിത്രവുമായി മോഹൻലാൽ;നേര്

കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ ജീത്തു ജോസഫ് ചിത്രം നേര്, അവിശ്വസനീയമായ വിജയത്തിലേക്കാണ് കുതിക്കുന്നത്. ഡിസംബർ 21 ന് ആഗോള റിലീസായ ഈ ചിത്രം ഡിസംബർ 29 ന് ആഗോള തലത്തിൽ 50 കോടി ഗ്രോസ് പിന്നിടുകയാണ്. ആദ്യ 8 ദിനം കൊണ്ട് ആഗോള ഗ്രോസ് ആയി നേര് നേടിയത് 48 കോടിയോളമാണ്. അതിൽ തന്നെ കേരളത്തിൽ നിന്ന് മാത്രം ആദ്യ എട്ട് ദിവസം കൊണ്ട് നേടിയെടുത്തത് 25 കോടിക്ക് മുകളിലാണ്. വിദേശ കളക്ഷൻ 20 കോടി…

Read More

സ്‌കൂളിൽ ഛർദിക്കുന്നതും തലകറങ്ങിവീഴുന്നതും പതിവ്; ആശുപത്രിയിലെത്തിച്ചതോടെ പെൺകുട്ടി ഗർഭിണി; പിതാവിന് 95 വർഷം കഠിന തടവ്

കണ്ണൂർ: മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവിന് 95 വർഷം കഠിന തടവും 2.25 ലക്ഷം രൂപ പിഴയും. ചിറക്കൽ പഞ്ചായത്തിലെ 51-കാരനെയാണ് കണ്ണൂർ അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചത്. ജഡ്ജി പി.നിഷയുടേതാണ് ശിക്ഷാ വിധി. കേസിൽ 21 സാക്ഷികളെ വിസ്തരിച്ചു. 35 രേഖകളും പരിശോധിച്ചു. വളപട്ടണം സ്റ്റേഷനിലെ ഇൻസ്‌പെക്ടർമാരായ പി.വി.രാജൻ, എം.കൃഷ്ണൻ, പി.വി.നിർമല എന്നിവരാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി.പ്രീതാകുമാരി ഹാജരായി. ശിക്ഷകൾ ഒരുമിച്ചനുഭവിച്ചാൽ മതിയെന്നതിനാൽ 20 വർഷം ശിക്ഷയനുഭവിക്കണം. പിഴയൊടുക്കിയില്ലെങ്കിൽ നാലുവർഷവും എട്ടുമാസവും…

Read More

കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ കാൽ തെറ്റി കിണറ്റിൽ വീണു; അഞ്ച് വയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: പാച്ചല്ലൂരിൽ അഞ്ച് വയസുകാരൻ കിണറ്റിൽ വീണ് മരിച്ച സംഭവത്തിൽ തേങ്ങലടക്കാനാകാതെ നാട്. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. സുഹൃത്തുകൾക്ക് ഒപ്പം കളിച്ചുകൊണ്ടിരിക്കെയാണ് അഹിയാൻ മുഹമ്മദ് (5) കിണറ്റിൽ വീണത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുട്ടികൾ കളിച്ചുകൊണ്ട് നിന്നപ്പോൾ കാൽ തെറ്റി റയാൻ ചെറിയ കൈവരിയുള്ള കിണറ്റിൽ വീഴുകയായിരുന്നു എന്നാണ് പറയുന്നത്. ഇത് കണ്ട് സ്ത്രീകൾ നിലവിളിച്ചതോടെ നാട്ടുകാർ ഓടിക്കൂടി. തുടർന്ന് നാട്ടുകാരിൽ ഒരാൾ കിണറിൽ ഇറങ്ങി കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല….

Read More

ചായക്കടയിലേക്ക് ലോറി പാഞ്ഞുകയറി; അഞ്ച് ശബരിമല തീർത്ഥാടകർക്ക് ദാരുണാന്ത്യം, 19 പേര്‍ക്ക് പരിക്ക്

പുതുക്കോട്ട: തമിഴ്നാട്ടിൽ വാഹനാപകടത്തിൽ അഞ്ച് ശബരിമല തീർത്ഥാടകർക്ക് ദാരുണാന്ത്യം. പുതുക്കോട്ടയിൽ ചായക്കടയിലേക്ക് ലോറി പാഞ്ഞുകയറിയാണ് അപകടം ഉണ്ടായത്. ചായക്കടയിൽ ചായ കുടിച്ചുകൊണ്ടിരുന്നവരും വാഹനത്തിലുണ്ടായിരുന്നവരുമാണ് അപകടത്തിന് ഇരയായത്. അഞ്ച് പേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചതായാണ് വിവരം. ഇവരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു . 19 പേര്‍ക്ക് പരിക്കേറ്റു. തിരുവള്ളൂര്‍ സ്വദേശികളാണ് അപകടത്തിൽ മരിച്ചവരെന്നാണ് വിവരം. മൂന്ന് വാഹനങ്ങളിലായി സഞ്ചരിച്ച തീര്‍ത്ഥാടകരാണ് അപകടത്തിൽ പെട്ടത്. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവര്‍ ചികിത്സയിലാണ്. പുതുക്കോട്ടയിൽ നിന്ന് അരിയാലൂരിലേക്ക് പോവുകയായിരുന്ന സിമന്റ് ലോറിയാണ്…

Read More

മകൾക്ക് ഒപ്പം സ്കൂട്ടറിൽ സഞ്ചരിച്ച വീട്ടമ്മ ടാങ്കർ ലോറിയിടിച്ച് മരിച്ചു

കായംകുളം : മകൾക്ക് ഒപ്പം സ്കൂട്ടറിൽ സഞ്ചരിച്ച മാതാവ് ടാങ്കർ ലോറിക്കടിയിൽപ്പെട്ട് മരിച്ചു. മകൾ നിസാര പരിക്കുകളോടെ രക്ഷപെട്ടു. കായംകുളം പെരുങ്ങാല ദേശത്തിനകം അശ്വതിയിൽ വിശ്വംഭരന്റെ ഭാര്യ മണിയമ്മയാണ് (53) മരിച്ചത്. പരിക്കേറ്റ മകൾ പാർവ്വതിയെ (23) ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെ.പി റോഡിൽ പൊലിസ് സ്റ്റേഷന് സമീപം ഇന്നലെ (വെള്ളിയാഴ്ച) ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം. കായംകുളത്ത് ബാങ്കിൽ വന്നശേഷം ഇരുവരും തിരകെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഈ സമയം അടൂരിലേക്ക് പോകുകയായിരുന്ന ടാങ്കർ ലോറി സ്കൂട്ടറിന്…

Read More

ശിവഗിരി തീർത്ഥാടനം സ്കൂളുകൾക്ക് അവധി

91-ാം ശിവഗിരി തീർഥാടനത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിലെ അഞ്ച് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ഡിസംബർ 30 മുതൽ 2024 ജനുവരി ഒന്ന് വരെയാണ് ജില്ലാ കളക്ടർ ഇൻചാർജ് അനിൽ ജോസ് ജെ പ്രാദേശിക അവധി പ്രഖ്യാപിച്ചത്. വർക്കല ഗവ.മോഡൽ എച്ച്.എസ്, വർക്കല ഗവ.എൽ.പി.എസ്, ഞെക്കാട് ഗവ.എച്ച്.എസ്.എസ്, ചെറുന്നിയൂർ ഗവ.എച്ച്.എസ്, വർക്കല എസ്.വി പുരം ഗവ.എൽ.പി.എസ് എന്നീ സ്കൂളുകൾക്കാണ് അവധി നൽകിയത്. Share on FacebookTweetFollow us

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial