രാമനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുക മാത്രമാണ് ഇനിയുള്ളത്; ബിജെപിയെ പരിഹസിച്ച് ശിവസേന

രാമക്ഷേത്ര ഉദ്ഘാടനത്തെ രാഷ്ട്രീയവൽക്കരിക്കുന്ന ബിജെപിക്കെതിരെ ശിവസേന(ഉദ്ധവ് താക്കറെ വിഭാഗം) നേതാവ് സഞ്ജയ് റാവത്ത് എം.പി. രാമൻ്റെ പേരിൽ ബിജെപി ഒരുപാട് രാഷ്ട്രീയം കളിക്കുന്നുണ്ട്. പൊതുതെരഞ്ഞെടുപ്പിൽ രാമനെ ബിജെപി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുക മാത്രമാണ് ഇനി അവശേഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാമക്ഷേത്രത്തിൻ്റെ പ്രതിഷ്‌ഠാ ചടങ്ങിലേക്കുള്ള ക്ഷണത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. രാമക്ഷേത്ര ഉദ്ഘാടനത്തെ ബിജെപി രാഷ്ട്രീയവൽക്കരിക്കുന്നു. അയോധ്യയിലോ മറ്റെവിടെയെങ്കിലുമോ പാർട്ടി സ്ഥാനാർത്ഥിയായി ശ്രീരാമനെ പ്രഖ്യാപിക്കുക മാത്രമാണ് ഇനി ബാക്കിയുള്ളതെന്നും അദ്ദേഹം പറഞ്ഞു.ജനുവരി 22 ന് നിശ്ചയിച്ചിരിക്കുന്ന രാമക്ഷേത്രം…

Read More

പിഞ്ചുകുഞ്ഞിനെ മർദിച്ചത് ചൂരലുകൊണ്ട് അടിച്ച്; ആക്രമണത്തിൽ കൈയ്യുടെ അസ്ഥിക്ക് പൊട്ടൽ; അമ്മയുടെ ആൺസുഹൃത്തിനായി തിരച്ചിൽ ശക്തം

ആലപ്പുഴ: ആലപ്പുഴയിൽ പിഞ്ചുകുഞ്ഞിന് അമ്മയുടെ സുഹൃത്തിന്റെ ക്രൂര മർദ്ദനം. കുത്തിയതോട് സ്വദേശി ബിജുവിന്റെ മകൻ ഒന്നരവയസുകാരനായ കൃഷ്ണജിത്തിനാണു മർദ്ദനമേറ്റത്. കുട്ടിയുടെ ദേഹത്ത് ചൂരൽ പ്രയോഗത്തിന്റെ പാടുകളും കൈയ്യുടെ അസ്ഥിക്ക് പൊട്ടലുമുണ്ട്. അമ്മ ദീപയുടെ ആൺസുഹൃത്തായ തിരുവിഴ സ്വദേശി കൃഷ്ണകുമാറിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു മർദ്ദനമേറ്റ കൃഷ്ണജിത്തിനെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അമ്മ ദീപയ്ക്ക് ഒപ്പമായിരുന്നു കൃഷ്ണജിത്ത് താമസിച്ചിരുന്നത്. കുട്ടിയെ മർദ്ദിച്ച ശേഷം കൃഷ്ണകുമാർ ദീപയുടെ ഭർത്താവിന്റെ വീട്ടിൽ കുട്ടിയെ ഏൽപ്പിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. സംഭവത്തിൽ കുത്തിയതോട്…

Read More

10 വയസ്സുകാരിയെ ബലാത്സംഗം ചെയ്തു; പ്രതിയ്ക്ക് 90 വർഷം കഠിനതടവ്

ചാവക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽപ്രതിയ്ക്ക് ശിക്ഷ വിധിച്ച് കോടതി. ചാവക്കാട് മണത്തല ദ്വാരക ബീച്ച് മഠത്തിൽപ്പറമ്പിൽ സിയാദി(33)നെയാണ് ശിക്ഷിച്ചത്. 90 വർഷം കഠിനതടവും മൂന്നു വർഷം വെറും തടവും 5.6 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ചാവക്കാട് അതിവേഗ കോടതിയുടേതാണ് വിധി. പിഴയടയ്ക്കാത്ത പക്ഷം 32 മാസംകൂടി തടവ് അനുഭവിക്കണം. പിഴസംഖ്യ അതിജീവിതയ്ക്ക് നൽകാനും ചാവക്കാട് അതിവേഗ പ്രത്യേക കോടതി ജഡ്ജി അന്യാസ് തയ്യിൽ വിധിച്ചു. ചാവക്കാട് പോലീസ് ഇൻസ്പെക്ടറായിരുന്ന കെ.ജി. സുരേഷാണ്…

Read More

ഓൺലൈൻ റമ്മി കളിച്ച് മൂന്ന് ലക്ഷം രൂപ പോയി, നഷ്ടം നികത്താൻ 80കാരിയുടെ കഴുത്തിൽ കത്തിവച്ച് കവർച്ച; 23കാരൻ പിടിയിൽ

കോട്ടയം: 80കാരിയുടെ കഴുത്തിൽ കത്തിവച്ച് സ്വർണമാല പിടിച്ചുപറിച്ച കേസിൽ പ്രതി പിടിയിൽ. പാലാ ഭരണങ്ങാനം സ്വദേശി അമൽ അഗസ്റ്റിനാണ് (23) പിടിയിലായത്. ഓൺലൈൻ റമ്മി കളിക്കാനുള്ള പണത്തിനായാണ് പ്രതി കവർച്ച നടത്തിയതെന്ന് പൊലീസ് പറയുന്നു. ഓൺലൈൻ റമ്മിയ്ക്ക് അടിമയായ അമലിന് ഓൺലൈൻ റമ്മി കളിച്ച് മൂന്ന് ലക്ഷം രൂപയാണ് നഷ്‌ടമായത്. പലരിൽ നിന്നും കടം വാങ്ങിയാണ് റമ്മി കളിച്ചത്. ആളുകൾ പണം തിരികെ ചോദിച്ചതോടെ മടക്കി നൽകുന്നതിനും തുടർന്നും റമ്മി കളിക്കുന്നതിനും പ്രതി മോഷണത്തിന് ഇറങ്ങുകയായിരുന്നുവെന്നും പൊലീസ്…

Read More

സംസ്ഥാന സ്കൂൾ കലോത്സവം; സമാപന സമ്മേളനത്തില്‍ മുഖ്യാതിഥി മമ്മൂട്ടി

കൊല്ലം: ഒന്നര പതിറ്റാണ്ടിനു ശേഷം 62മത് സംസ്ഥാന സ്കൂൾ കലോത്സവത്തിനു ഒരുങ്ങി കൊല്ലം. മുഖ്യമന്ത്രി പിണറായി വിജയൻ ജനുവരി നാലിന് രാവിലെ കലോത്സവം ഉദ്ഘാടനം ചെയ്യും. സിനിമാ താരം മമ്മൂട്ടി സമാപന സമ്മേളനത്തിൽ മുഖ്യാതിഥി ആകും. അഞ്ച് ദിവസങ്ങളിലായി 24 വേദികളിലാണ് മത്സരങ്ങൾ നടക്കുന്നത്. കലോത്സവത്തിന് ഇക്കുറിയും വെജിറ്റേറിയൻ ഭക്ഷണമാണ് നൽകുക. ഏറ്റവും മികവുറ്റത് ആക്കാനുള്ള ശ്രമത്തിലാണ് സംഘാടക സമിതി. പ്രതിഭകളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി. പ്രധാന വേദി ആശ്രാമം മൈതാനമാണ്. ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ററി…

Read More

കൈക്കൂലി പണം ഒളിപ്പിച്ചത് പ്രിന്ററിൽ; കുമളി ചെക്ക് പോസ്റ്റിൽ വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയത് വൻ ക്രമക്കേടുകൾ

ഇടുക്കി: കുമളി ചെക്ക് പോസ്റ്റിൽ വിജിലൻസ് പരിശോധനയിൽ വൻ ക്രമക്കേടുകൾ കണ്ടെത്തി. അതിർത്തിയിലുള്ള മോട്ടോർ വാഹനവകുപ്പിന്റെ ചെക്ക് പോസ്റ്റിലാണ് വിജിലൻസ് പരിശോധന നടത്തിയത്. പരിശോധനയിൽ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയ പണവും പിടികൂടി. അയ്യപ്പ ഭക്തരുടെ വാഹനങ്ങളിൽ നിന്നും ചരക്ക് ലോറികളിൽ നിന്നും കൈക്കൂലി വാങ്ങുന്നതായി തെളിഞ്ഞു. അയൽ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന വാഹനങ്ങളിൽ നിന്നും ഉദ്യോഗസ്ഥർ അനധികൃതമായി പണം വാങ്ങുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഓഫീസ് സമുച്ചയത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും കെട്ടിടത്തിൽ ഉപേക്ഷിച്ച നിലയിലുണ്ടായിരുന്ന പ്രിന്ററിൽ…

Read More

ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി; രണ്ട് പെണ്‍മക്കള്‍ക്കും വെട്ടേറ്റു

കൊച്ചി: എറണാകുളം ജില്ലയിലെ പിറവത്ത് ഭാര്യയെ വെട്ടിക്കൊന്ന ശേഷം രണ്ട് പെണ്‍മക്കളെയും വെട്ടി യുവാവ് ജീവനൊടുക്കി. കക്കാട് നെടിയാനിക്കുഴി തറമറ്റത്തില്‍ ബേബി, ഭാര്യ സ്മിത എന്നിവരാണ് മരിച്ചത്. വെട്ടേറ്റ രണ്ട് പെണ്‍മക്കളെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ഭാര്യ സ്മിതയെ വെട്ടിക്കൊലപ്പെടുത്തിയശേഷം ബേബി വീടിനകത്ത് തൂങ്ങിമരിക്കുകയായിരുന്നു. 18 ഉം 21ഉം വയസ്സുള്ള പെണ്‍മക്കള്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥികളാണ്. ഇവര്‍ അപകട നില തരണം ചെയ്തുവെന്ന് ആശുപത്രിയില്‍ നിന്നും അറിയിച്ചു. രാവിലെ ഇവരുടെ വീട്ടില്‍…

Read More

അയൽവാസിയുടെ പശുവിനെ മോഷ്ടിച്ച് ചുറ്റികകൊണ്ട് അടിച്ച് കൊന്ന ശേഷം കറിവെച്ച് തിന്നു; പ്രതി പിടിയിൽ

പരവൂർ: കൊല്ലത്ത് അയൽവാസിയുടെ പശുവിനെ മോഷ്ടിച്ച് കൊന്ന് തിന്ന യുവാവ് പിടിയിൽ. ചിറക്കര സ്വദേശി ജയകൃഷ്ണനാണ് പോലീസിന്റെ പിടിയിലായത്. ചിറക്കര സ്വദേശിയായ ജയപ്രസാദിന്റെ പശുവാണ് മോഷണം പോയത്. തൊഴുത്തിൽ നിന്ന് കെട്ടഴിഞ്ഞ് പോയതാകാം എന്നാണ് ഉടമസ്ഥൻ ആദ്യ കരുതിയത്. എന്നാൽ പിന്നീട് നടന്ന അന്വേഷണത്തിലാണ് കൊടും ക്രൂരത പുറത്തായത്. ജയകൃഷ്ണൻ പശുവിനെ വീട്ടിലെത്തിച്ച ശേഷം ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൂർച്ചയുള്ള കത്തി ഉപയോഗിച്ച് മാസം കുത്തിക്കീറിയെടുത്ത് കറിവെച്ചു കഴിച്ചു. പശുവിനെ കടത്തിക്കൊണ്ട് വരാൻ മറ്റൊരാളുടെ…

Read More

സംസ്ഥാനത്ത് റേഷൻ കടകൾക്ക് നാളെ അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകൾക്ക് നാളെയും അവധി. ഇന്ന് ഞായറാഴ്ച അവധിയാണ്. ഒരു മാസത്തെ റേഷൻ വിതരണം പൂർത്തിയായതിനെ തുടർന്ന് വരുന്ന ആദ്യ പ്രവൃത്തിദിനം അവധി നൽകുന്നതിന്റെ ഭാഗമായാണ് നാളത്തെ അവധി. ഡിസംബറിലെ റേഷൻ വിതരണം ഇന്നലെ അവസാനിച്ചപ്പോൾ 77.62 ലക്ഷം കാർഡ് ഉടമകൾ റേഷൻ വാങ്ങി. ജനുവരിയിലെ റേഷൻ വിതരണം ചൊവ്വാഴ്ച ആരംഭിക്കും. വെള്ള കാർഡ് ഉടമകൾക്ക് സാധാരണ റേഷൻ വിഹിതമായി ആറു കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. നീല കാർഡ്…

Read More

കൊച്ചുവേളി, നേമം റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറുന്നു; കേന്ദ്രത്തിന് കത്ത് നൽകി ഗതാഗത സെക്രട്ടറി

തിരുവനന്തപുരം: രണ്ട് റെയിൽവെ സ്റ്റേഷനുകളുടെ പേര് മാറ്റാൻ ഒരുങ്ങി ഇന്ത്യൻ റെയിൽവെ. കൊച്ചുവേളി, നേമം സ്റ്റേഷനുകളുടെ പേരാണ് മാറ്റാൻ പോകുന്നത്. നേമം സ്റ്റേഷന്റെ പേര് തിരുവനന്തപുരം സൗത്ത് എന്നും കൊച്ചുവേളി സ്റ്റേഷൻ തിരുവനന്തപുരം നോർത്ത് എന്നുമാക്കും. രണ്ടു സ്റ്റേഷനുകളും തിരുവനന്തപുരം സെൻട്രൽ സ്റ്റേഷന്റെ ഉപ​ഗ്രഹ​ ടെർമിനലുകളാക്കുന്നതിന്റെ ഭാ​ഗമായാണ് പുതിയ തീരുമാനം. സ്റ്റേഷനുകളുടെ പേരുമാറ്റാൻ തിരുവനന്തപുരം റെയിൽവെ ഡിവിഷണൽ മാനേജർ ഡിസംബർ ആദ്യം സർക്കാരിന് കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെ പേര് മാറ്റത്തിന് സർക്കാർ അനുമതി നൽകി. തീരുമാനം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial