പണം തട്ടിയെന്ന പരാതി അടിസ്ഥാനരഹിതമാണെന്ന് ശ്രീശാന്ത്
എറണാകുളം: ആരോപണങ്ങള്‍ നിഷേധിച്ച് ശ്രീശാന്ത്. പണം തട്ടിയെന്ന പരാതി അടിസ്ഥാനരഹിതമാണെന്ന് ശ്രീശാന്ത്. പരാതിക്കാരനെ കണ്ടിട്ട് പോലുമില്ല. വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി .പണം തട്ടിയെന്ന പരാതിയില്‍ ശ്രീശാന്ത് ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ കോടതി നിര്‍ദേശ പ്രകാരം കണ്ണൂര്‍ പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കണ്ണൂര്‍ കണ്ണപുരം സ്വദേശി സരീഗ് ബാലഗോപാലിന്റെ പരാതിയിലാണ് ശ്രീശാന്ത് ഉള്‍പ്പെടെ 3 പേര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ഉഡുപ്പി സ്വദേശികളായ രാജീവ് കുമാറും വെങ്കിടേഷ് കിനിയുമാണ്…

