Headlines

പ്രേക്ഷകര്‍ അവര്‍ക്കിഷ്ടമുള്ള സിനിമ കാണും, സിനിമയെ റിവ്യൂ കൊണ്ടൊന്നും നശിപ്പിക്കാന്‍ കഴിയില്ല : മമ്മൂട്ടി

റിവ്യൂ നിര്‍ത്തിയതു കൊണ്ടൊന്നും സിനിമയെ നശിപ്പിക്കാനോ രക്ഷിക്കാനോ കഴിയില്ലെന്ന് മമ്മൂട്ടി. പ്രേക്ഷകര്‍ കാണണമെന്ന് തീരുമാനിക്കുന്നത് അവര്‍ക്ക് ഇഷ്ടമുള്ള സിനിമകളാണെന്നും റിവ്യൂ ബോംബിങ്ങ് വിവാദങ്ങളില്‍ പ്രതികരിച്ചുകൊണ്ട് മമ്മൂട്ടി പറഞ്ഞു. ‘കാതലി’ന്‍റെ റിലീസിനോടനുബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുക യായിരുന്നു അദ്ദേഹം. “സിനിമയെ റിവ്യൂ കൊണ്ടൊന്നും നശിപ്പിക്കാന്‍ കഴിയില്ല. ഓരോരുത്തരുടെ കാഴ്ചപ്പാടാണ് റിവ്യൂവിലൂടെ വരുന്നത്. റിവ്യൂ നിര്‍ത്തിയാലും സിനിമ രക്ഷപ്പെടില്ല. റിവ്യൂക്കാര്‍ ആ വഴിക്ക് പോകും. സിനിമ ഈ വഴിക്ക് പോകും. പ്രേക്ഷകര്‍ അവര്‍ക്ക് ഇഷ്ടമുള്ള സിനിമയാണ് കാണാൻ തീരുമാനിക്കുന്നത്….

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ആലുവയിൽ മധ്യവയസ്കൻ അറസ്റ്റിൽ

ആലുവ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. ചുണങ്ങംവേലി നെടുങ്ങൂർ വീട്ടിൽ സെബാസ്റ്റ്യനാണ് (59) എടത്തല പൊലീസിൻറെ പിടിയിലായത്. സംഭവശേഷം ഒളിവിൽ പോയ പ്രതിയെ ആലുവയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ എ.എൻ. ഷാജു, എസ്.ഐമാരായ ഷെബാബ് കെ കാസിം, അബ്ദുൽ അസീസ്, എ.എസ്.ഐ ജോസ് കെ. ഫിലിപ്പ്, എസ്.സി.പി.ഒ ഷെബിൻ എന്നിവരാണ് ഉണ്ടായിരുന്നത് Share on FacebookTweetFollow us

Read More

പ്രശസ്ത സാഹിത്യകാരി പി വത്സല അന്തരിച്ചു.

കോഴിക്കോട്: എഴുത്തുകാരി പി വത്സല അന്തരിച്ചു. 84 വയസ്സായിരുന്നു. കോഴിക്കോട് മുക്കം കെ.എം.സി.ടി. മെഡിക്കൽ കോളേജിൽ കഴിഞ്ഞ രാത്രി 11 മണിയോടെയായിരുന്നു അന്ത്യം. സാഹിത്യകാരി എന്നതിന് പുറമേ അധ്യാപിക, സാമൂഹിക പ്രവർത്തക എന്നീ നിലകളിലും ശ്രദ്ധേയമായ പ്രവർത്തനം കാഴ്ച്ചവെച്ച വ്യക്തിത്വമായിരുന്നു പി വത്സലയുടേത്. സംസ്കാരം പിന്നീട്. 1960-കൾമുതൽ മലയാള സാഹിത്യരംഗത്ത് സജീവമായിരുന്നു പി വത്സല. തിരുനെല്ലിയുടെ കഥാകാരിയെന്നായിരുന്നു വത്സല അറിയപ്പെട്ടിരുന്നത്. മുഖ്യധാരയിൽനിന്ന് അകന്നുനിൽക്കുകയോ അകറ്റപ്പെടുകയോ ചെയ്ത ഒരു സമൂഹത്തെ തന്റെ എഴുത്തുകളിലൂടെ പുറംലോകത്തിന് മുന്നിൽ അനാവരണം ചെയ്യാൻ…

Read More

സ്വകാര്യ ബസിൽ നിന്ന് തെറിച്ചു വീണ് വിദ്യാർത്ഥിനികൾക്ക് പരിക്ക്

മാന്നാർ : സ്വകാര്യ ബസിൽ നിന്ന് തെറിച്ചു വീണ്വിദ്യാർത്ഥിനികൾക്ക് പരിക്ക്. മാന്നാർ ചെങ്ങന്നൂർ റൂട്ടിൽ സർവീസ് നടത്തുന്ന അംബിക എന്ന സ്വകാര്യ ബസിൽ നിന്നാണ് വിദ്യാർത്ഥിനികൾ റോഡിലേക്ക് തെറിച്ചു വീണത്. ബുധനൂർ തോപ്പിൽ ചന്തക്ക് സമീപമുള്ള വളവിൽ വെച്ചാണ് അപകടമുണ്ടായത്. ബുധനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയായ വള്ളക്കാലി എബ്രഹാം വില്ലയിൽ ബിൻസി, ഇതേ സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിയായ പാവുക്കര ഫാത്തിമ മൻസിൽ ഫിദ ഹക്കീം എന്നിവർക്കാണ് പരിക്കേറ്റത്. അപകടം ഉണ്ടാക്കിയ…

Read More

തിരുവനന്തപുരത്ത് 19കാരനെ വെട്ടിക്കൊന്നു; പിന്നില്‍ നാല്‍വര്‍ സംഘം; ഒരാള്‍ പിടിയില്‍, 3 പേര്‍ പ്രായപൂര്‍ത്തിയാകാത്തവര്‍

തിരുവനന്തപുരം: കിള്ളിപ്പാലം കരിമഠംകോളനിയിൽ യുവാവിനെ വെട്ടിക്കൊന്നു. 19കാരനായ അർഷദാണ് മരിച്ചത്.നാലു പേർ ചേർന്ന സംഘമാണ് പിന്നിലെന്നു സൂചനകളുണ്ട്. ഇതിൽ ഒരാളെ പൊലീസ് പിടികൂടി. ധനുഷ് (18) ആണ് പിടിയിലായത്.സംഘത്തിൽ ധനുഷ് ഒഴികെയുള്ള മൂന്ന് പേർ പ്രായപൂർത്തിയാകാത്തവരാണെന്നും റിപ്പോർട്ടുകളുണ്ട്. പിന്നിൽ വ്യക്തി വൈരാഗ്യമാണെന്നു പൊലീസ് പറയുന്നു. Share on FacebookTweetFollow us

Read More

സമ്പൂർണ ഡിജിറ്റൽ സാക്ഷരത നിറവിൽ നഗരൂർ ഗ്രാമപഞ്ചായത്ത്

കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിലെ നഗരൂർ ഗ്രാമപഞ്ചായത്തും സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേട്ടത്തിൽ. നഗരൂർ ക്രിസ്റ്റൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കൈറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ. അൻവർ സാദത്താണ് പ്രഖ്യാപനം നടത്തിയത്.സ്മാർട്ട് ഫോൺ വഴിയുള്ള സേവനങ്ങൾ പരസഹായമില്ലാതെ ഉപയോഗിക്കാൻ എല്ലാവരേയും പ്രാപ്തരാക്കുന്നതിന് കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ആവിഷ്‌കരിച്ച എല്ലാവർക്കും ഡിജിറ്റൽ സാക്ഷരത എന്ന പദ്ധതിയുടെ ഭാഗമായാണ് നഗരൂർ പഞ്ചായത്ത് ഈ നേട്ടം കൈവരിച്ചത്. കിളിമാനൂർ, നാവായിക്കുളം, പള്ളിക്കൽ, കരവാരം ഗ്രാമപഞ്ചായത്തുകളാണ് നേരത്തെ ഡിജിറ്റൽ സാക്ഷരത കൈവരിച്ചത്.കുടുംബശ്രീ, ഇൻഫർമേഷൻ…

Read More

കാസർഗോഡ് മതിൽ ഇടിഞ്ഞു വീണ് രണ്ടുപേർ മരിച്ചു.

കാസര്‍ഗോഡ്: മതില്‍ ഇടിഞ്ഞുവീണ് കര്‍ണാടക സ്വദേശികളായ രണ്ടുപേര്‍ മരിച്ചു. കാസര്‍ഗോഡ് മാര്‍ക്കറ്റ് ജംഗ്ഷനില്‍ സ്വകാര്യ വ്യക്തിയുടെ ലോഡ്ജിന്റെ പൈപ്പ് അറ്റകുറ്റപ്പണി നടത്തുന്നതിനിടയില്‍മതില്‍ ഇടിഞ്ഞു വീഴുകയായിരുന്നു. ബസ്സയ്യ, ലക്ഷ്മതാ എന്നീ തൊഴിലാളികള്‍ മതിലിനടിടിയില്‍ പെട്ടു. ഇരുവരെയും അഗ്‌നിരക്ഷസേനയും നാട്ടുകാരും ചേര്‍ന്ന് പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലുംരണ്ടു പേരും മരണപ്പെട്ടു. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ടി.സന്തോഷ്‌കുമാര്‍, സിനിയര്‍ ഫയര്‍ ഓഫിസര്‍ വി.എന്‍.വേണുഗോപാല്‍, ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍മാരായ എം.ഉമ്മര്‍, എം.ആര്‍.രജ്ഞിത്ത്, എം.കിഷോര്‍, എസ്.സൂരജ്കുമാര്‍, ഫയര്‍മാന്‍ ഡ്രൈവര്‍ എന്‍.വി അനീഷ്, വിനോദ് ജോസഫ്…

Read More

ന്യൂനമര്‍ദ്ദ പാത്തി: സംസ്ഥാനത്ത് ഇന്ന് മുതല്‍ ശക്തമായ മഴ; 2 ജില്ലയില്‍ ഓറഞ്ച് അലെര്‍ട്ട്

തിരുവനനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത.കോമറിന്‍ മേഖലയില്‍ നിന്ന് മധ്യ പടിഞ്ഞാറന്‍ ആന്ധ്രാ പ്രദേശ് തീരത്തേക്ക് കിഴക്കന്‍ കാറ്റിന്റെ ന്യുന മര്‍ദ്ദ പാത്തി സ്ഥിതി ചെയ്യുന്നതിന്റെ ഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്. നവംബര്‍ 21-24 വരെയുള്ള തീയതികളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴക്കും നവംബര്‍ 21-23 വരെയുള്ള തീയതികളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതി ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേന്ദ്ര…

Read More

നെഹ്റു ഫൗണ്ടേഷൻ നാടകമൽസരത്തിൽ
രാധാകൃഷ്ണൻ കുന്നുംപുറം മികച്ച ഗാനരചയിതാവ്

ചേർത്തല :പള്ളിപ്പുറം നെഹ്റു ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രൊഫഷണൽ നാടക മൽസരത്തിൽ മികച്ച ഗാനരചനക്കുള്ള പുരസ്ക്കാരത്തിന് രാധാകൃഷ്ണൻ കുന്നുംപുറം അർഹനായി. കായംകുളം,ദേവാ കമ്യൂണിക്കേഷന്റെ ചന്ദ്രികാവസന്തം എന്ന നാടകത്തിലെ ഗാന രചനക്കാണ് അംഗീകാരം ലഭിച്ചത്. ഗാനരചനക്കു പുറമെ മികച്ച ജനപ്രിയ നാടകം , കേരളപുരം ശ്രീകുമാറിന് സംഗീതസംവിധാനം, വിജയൻ കടമ്പേരി രംഗപടം, നൂറനാട് പ്രദീപ് ഹാസ്യ നടൻ , അനിതാ സുരേഷ് പ്രത്യേക ജൂറി പുരസ്ക്കാരമടക്കമുള്ള അംഗീകാരങ്ങൾ ഈ നാടകം നേടി. കെ.സി.ജോർജ്ജ് കട്ടപ്പന രചിച്ച നാടകം രാജീവൻ…

Read More

നവകേരള സദസ്: സ്കൂൾ ബസുകൾ വിട്ടുനൽകാനുള്ള ഉത്തരവിന് ഹൈക്കോടതി സ്റ്റേ.

കൊച്ചി: നവകേരള സദസിന് സ്കൂൾ ബസുകൾ വിട്ടുനൽകാനുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.കോടതി അനുമതി ഇല്ലാതെ ബസ് വിട്ടുനൽകരുതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. സ്കൂൾ ബസുകൾ പൊതുയാത്രയ്ക്ക് ഉപയോഗിക്കാൻ മോട്ടോർ വാഹനനിയമം അനുവദിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാൻ കോടതി സർക്കാരിന് നിർദ്ദേശം നൽകി.നബംവർ 18 മുതൽ ഡിസബംർ 23 വരെ നവകേരള സദസിന്‍റെ സംഘാടകർ ആവശ്യപ്പെട്ടാൽ സ്കൂൾ ബസ് വിട്ടുനൽകണമെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇറക്കിയ സർക്കുലറിൽ ആവശ്യപ്പെട്ടത്. ആരാണ് ഈ സംഘാടക സമിതിയെന്നും അവർ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial