സത്രീക്ക് സ്വന്തമായി ഒരു മനസുണ്ട്, അവർ അമ്മയുടേയോ അമ്മായിയമ്മയുടേയോ അടിമകളല്ല

കൊച്ചി: സ്ത്രീകൾ അമ്മയുടേയോ അമ്മായിയമ്മയുടേയോ അടിമകളല്ലെന്നും അവരുടെ തീരുമാനങ്ങളെ വിലകുറച്ച് കാണരുതെന്നും ഹൈക്കോടതി. കൊല്ലം ജില്ലയിലെ കൊട്ടാരക്കര സ്വദേശിയായ ഡോക്ടർ തന്റെ വിവാഹമോചന ഹർജി കൊട്ടാരക്കര കുടുംബക്കോടതിയിൽ നിന്ന് തലശേരി കുടുംബക്കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് കോടതി പരാമർശം. ഹർജിക്കാരിയോട് അമ്മയും അമ്മായിയമ്മയും പറയുന്നത് കേൾക്കാൻ കുടുംബക്കോടതി നിർദേശിച്ചിട്ടുണ്ടെന്ന് ഭർത്താവ് ഹർജിയിൽ ഭർത്താവ് ചൂണ്ടിക്കാട്ടി. കോടതിക്ക് പുറത്ത് പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കാവുന്നതേയുള്ളൂവെന്നും ഭർത്താവ് കോടതിയോട് പറഞ്ഞു. എന്നാൽ രണ്ട് വാദങ്ങളും ഹൈക്കോടതി തള്ളുകയായിരുന്നു. ഹർജിക്കാരിക്ക് സ്വന്തമായി…

Read More

ഓട്ടോയിൽ കയറിയ വിദ്വാർഥിനിക്ക് നേരെ അശ്ലീല സംസാരം, പീഡന ശ്രമം; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

തിരുവനന്തപുരം: ഓട്ടോയിൽ കയറിയ സ്കൂൾ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. നെയ്യാറ്റിൻകര, കുളത്തൂർ വെങ്കടമ്പ് സ്വദേശിയായ അനു (27)വിനെയാണ് വെള്ളറട പൊലീസ് അറസ്റ്റ് ചെയ്തത്. 16-ന് ക്ലാസ് കഴിഞ്ഞു വൈകുന്നേരം വീട്ടിലേയ്ക്ക് പോകാൻ കാരക്കോണത്ത് ബസ് കാത്തുനിന്ന സ്കൂൾ വിദ്യാർത്ഥിനിയോട് അമരവിളയിലേക്ക് പോകുന്ന ഓട്ടോയാണെന്ന് പറഞ്ഞു കയറ്റുകയായിരുന്നു പ്രതി. മറ്റൊരു സ്ത്രീയും ഓട്ടോയിൽ കയറി. സ്ത്രീ കുന്നത്തുകാലിൽ ഇറങ്ങിയ ശേഷം സ്കൂൾ വിദ്യാർഥിനി മാത്രമാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്. തനിച്ചായതോടെ ഓട്ടോ ഡ്രൈവർ പെൺകുട്ടിയോട് അശ്ലീലച്ചുവയോടെ…

Read More

മലപ്പുറത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ യുവാവ് ചോരവാർന്ന് മരിച്ച നിലയിൽ, കൊലപാതകമെന്ന്
സൂചന

തിരൂർ: മലപ്പുറത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ യുവാവ് ചോരവാർന്ന് മരിച്ച നിലയിൽ. തിരൂർ കൂട്ടായി കാട്ടിലപ്പള്ളിയിലാണ് യുവാവിൻറെ മൃതദേഹം കണ്ടെത്തിയത്. പുറത്തൂർ സ്വദേശി സ്വാലിഹ് ആണ് മരിച്ചതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇയാളുടെ കാലുകളിൽ ആഴത്തിൽ ഉള്ള മുറിവുകൾ ഉണ്ട്. ഇന്ന് പുലർച്ചെയാണ് കാട്ടിലപ്പള്ളിയിലെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ സ്വാലിഹിൻറെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് സൂചന. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. Share on FacebookTweetFollow us

Read More

പ്രശ്നം കണ്ടെത്തി പരിഹരിച്ചു; ഐഎസ്ആർഒയുടെ സ്വപ്നപദ്ധതി ഗഗൻയാൻ വിക്ഷേപിച്ചു

ശ്രീഹരിക്കോട്ട: ഐഎസ്ആർഒയുടെ സ്വപ്നപദ്ധതി ഗഗൻയാൻ വിക്ഷേപിച്ചു. എൻജിൻ ജ്വലനം സാധ്യമാകാത്തതിനാൽ പരീക്ഷണ വിക്ഷേപണം മാറ്റിവെച്ചിരുന്നു. എന്നാൽ പ്രശ്നം കണ്ടെത്തി പരിഹരിച്ച് വീണ്ടും വിക്ഷേപണത്തിനായി തയ്യാറാവുകയായിരുന്നു. സഞ്ചാരികളെ സുരക്ഷിതമായി എത്തിക്കുന്ന ക്രൂ എസ്‌കെപ്പ് സിസ്റ്റമാണ് വിക്ഷേപണത്തിലൂടെ പരീക്ഷിക്കുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ നിലയത്തിൽ നിന്ന് പത്ത് മണിക്കാണ് ശേഖരണം പൂർത്തിയായി ഗഗൻയാൻ പറന്നുയർന്നത്. നേരത്തെ ഒക്ടോബർ 21 രാവിലെ ഏഴ് മണിക്ക് നിശ്ചയിച്ച വിക്ഷേപണം മോശം കാലാവസ്ഥയെ തുടർന്ന് വൈകിപ്പിച്ചിരുന്നു. 8.30ന് ഓട്ടോമാറ്റിക്ക് ലോഞ്ച് സ്വീക്വൻസ് ആരംഭിച്ചു….

Read More

ഗഗൻയാൻ ദൗത്യത്തിന്റെ ആദ്യ പറക്കൽ പരീക്ഷണം ഇന്ന് ; യാത്ര റദ്ദാക്കേണ്ടി വന്നാൽ ബഹിരാകാശ യാത്രികരെ സുരക്ഷിതമായി ഭൂമിയിൽ എത്തിക്കുന്നതിനുള്ള സംവിധാനങ്ങളുടെ കൃത്യത പരിശോധിക്കും

ശ്രീഹരിക്കോട്ട: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ സ്വപ്നപദ്ധതിയായ ‘ഗഗൻയാൻ’ ദൗത്യത്തിന്റെ നിർണായക പരീക്ഷണം ശനിയാഴ്ച.(ഇന്ന് )ഗഗൻയാന്റെ വിക്ഷേപണംമുതൽ ബഹിരാകാശത്ത് എത്തുന്നതുവരെ അപകട സാധ്യതയുണ്ട്.. ഇത് മുൻകൂട്ടിക്കണ്ട് സഞ്ചാരികളെ സുരക്ഷിതമായി തിരിച്ചെത്തിക്കാനാകുമെന്ന് ഉറപ്പുവരുത്താനുള്ള ടെസ്റ്റ് വെഹിക്കിൾ അബോർട്ട് മിഷൻ (ടി.വി-ഡി.1) എന്ന പരീക്ഷണമാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണസംഘടന (ഐ.എസ്.ആർ.ഒ.) നടത്തുന്നത്. ദൗത്യത്തിനിടെ ബഹിരാകാശ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള ക്രൂ എസ്‌കേപ് സിസ്റ്റത്തിന്റെ (സി.ഇ.എസ്.) ആദ്യ പരീക്ഷണമാണ് ശനിയാഴ്ചയാണ്(ഇന്ന് ) നിശ്ചയിച്ചിരിക്കുന്നത്. രാവിലെ എട്ടിന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ്…

Read More

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികളുടെ കുഞ്ഞിനെ ലൈംഗികാതിക്രമത്തിനിരയാക്കി; പ്രതി പോലീസ് പിടിയിൽ

കൊച്ചി: പെരുമ്പാവൂരിൽ അതിഥി തൊഴിലാളികളുടെ കുഞ്ഞിനെ ലൈംഗീകാതിക്രമത്തിനിരയാക്കി. വടക്കാട്ടുപടി പ്ലെവുഡ് ഫാക്ടറിയിൽ വച്ച് ഇന്നലെ വൈകിട്ട് 5 മണിക്ക് ശേഷമാണ് സംഭവം. കുഞ്ഞിന്റെ മാതാപിതാക്കളും പ്ലൈവുഡ് ഫാക്ടറിയിൽ തന്നെയാണ് ജോലി ചെയ്യുന്നത്. കുട്ടി അവർക്കൊപ്പം ഉണ്ടായിരുന്നു. പ്രതിയെ പോലീസ് പിടികൂടി. അവിടെ ഉണ്ടായിരുന്ന അതിഥി തൊഴിലാളി തന്നെയാണ് കുഞ്ഞിനെ ഉപദ്രവിച്ചതെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. പ്രതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. കുഞ്ഞിനെ ഉപദ്രവിക്കുന്നത് കണ്ടെന്ന ദൃക്സാക്ഷികളുടെ മൊഴികൾ കാരണം ഇയാളെ ചോദ്യം ചെയ്യുന്നു….

Read More

ബംഗളൂരുവിൽ മലയാളി നീന്തൽ പരിശീലകൻ സ്വിമ്മിങ് പൂളിൽ വീണു മരിച്ചു

ബംഗളൂരു: മലയാളി നീന്തൽ പരിശീലകൻ ബംഗളൂരുവിൽ സ്വിമ്മിങ് പൂളിൽ വീണു മരിച്ചു. പാലക്കാട് കൊടുവായൂർ സ്വദേശി അരുൺ ആണ് മരിച്ചത്. ഇന്ദിരാ നഗർ എച്എഎൽ സെക്കന്റ് സ്റ്റേജിൽ പ്രവർത്തിക്കുന്ന സ്വിമ്മിങ് അക്കാദമിയിലെ നീന്തൽ കുളത്തിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഇന്നലെ വൈകീട്ടാണ് അപകടം. അക്കാദമിയിലെ നീന്തൽ പരിശീലകനായ അരുൺ രണ്ട് മാസം മുൻപാണ് ഇവിടെ ജോലിക്ക് ചേർന്നത്. മരണ കാരണം സംബന്ധിച്ചു വ്യക്തത വന്നിട്ടില്ല. ഹൃദയാഘാതമാണ് മരണ കാരണം എന്നാണ് പ്രാഥമിക നിഗമനം.മൃതദേഹം ചിന്മയ മിഷൻ ആശുപത്രിയിൽ. പോസ്റ്റുമോർട്ടത്തിനു…

Read More

പഠനയാത്ര കഴിഞ്ഞ് വരികയായിരുന്ന വിദ്യാർത്ഥികളെ ബസ്സ് തടഞ്ഞ് അക്രമിച്ച സംഭവം 5 പേർ അറസ്റ്റിൽ

ചാലിശ്ശേരി:പഠനയാത്ര കഴിന്ന് വന്നിരുന്ന കുറ്റിപ്പുറം കെ.എം.സി.ടി വിദ്യാർത്ഥികളെ ബസ്സ് തടഞ്ഞ് അക്രമിച്ച സംഭവത്തിൽ ചാലിശ്ശേരി പോലീസ് 5 പേരെ അറസ്റ്റ് ചെയ്തു.ആറങ്ങോട്ട്കര സ്വദേശികളായജുനൈദ്,രാഹുൽ,ജുബൈൽ,ജാബിർ,അബു എന്നിവരെയാണ് ചാലിശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.പിടിയിലായ പ്രതികൾ,സമാനമായ നിരവധി കേസുകളിൽ പ്രതികളാണെന്ന് ഉദ്ധ്യോഗസ്ഥർ പറഞ്ഞു.പ്രതികളുമായി പോലീസ് സംഭവസ്ഥലത്ത് എത്തി മൊഴിയെടുത്തു.മലപ്പുറം കുറ്റിപ്പുറം കെഎംസിടി കോളജിൽ നിന്ന് പഠനയാത്ര പോയി മടങ്ങിവരികയായിരുന്ന സംഘത്തിന് നേരെ ആറങ്ങോട്ടുകരയിൽ വച്ചാണ് സാമൂഹ്യവിരുദ്ധരുടെ ആക്രമണം ഉണ്ടായത്.വ്യാഴാഴ്ച വൈകീട്ട് ആറ് മണിയോടെയായിരുന്നു ആക്രമണം നടന്നത്.സംഭവത്തിൽ വിദ്യാർത്ഥികൾ അടക്കം 11 പേർക്ക്…

Read More

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 23 വര്‍ഷം തടവും പിഴയും

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയുമാക്കിയ കേസില്‍ പ്രതിക്ക് കഠിന തടവും പിഴയും. പൊറ്റയില്‍ സ്വദേശി അഖില്‍ (26)നാണ് കോടതി ശിക്ഷ വിധിച്ചത്. കേസില്‍ 23 വര്‍ഷത്തെ കഠിനതടവും 60,000 രൂപ പിഴയും നല്‍കിയാണ് കാട്ടാക്കട അതിവേഗ പോക്‌സോ കോടതി ജഡ്ജി ശിക്ഷ വിധിച്ചത്. പിഴതുക അതിജീവിതയ്ക്ക് നല്‍കണം. പിഴ തുക ഒടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷം അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു.2017ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ബസില്‍ വച്ച് പരിചയപ്പെട്ട അതിജീവിതയെ…

Read More

ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ശാഖാ വിലക്ക് കര്‍ശനമായി നടപ്പിലാക്കണം; നടപടിക്കൊരുങ്ങി ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: ക്ഷേത്ര പരിസരത്തെ ആര്‍എസ്എസ് ശാഖാ പരിശീലനത്തിന് വിലക്കേര്‍പ്പെടുത്തിയ തീരുമാനം ശക്തമായി നടപ്പിലാക്കണമെന്ന് തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ്. ഹൈക്കോടതി വിധി പാലിക്കാതെ ആര്‍എസ്എസും തീവ്ര ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന സംഘടനകളും ക്ഷേത്രഭൂമിയില്‍ അതിക്രമിച്ച് കയറുന്നു. രാത്രിയുടെ മറവില്‍ ആയുധ പരിശീലനം നടത്തുന്നുവെന്നുമാണ് ദേവസ്വം കമ്മിഷണറുടെ കണ്ടെത്തല്‍. നടപടി എടുക്കേണ്ട ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച ഉണ്ടാകരുതെന്നും ബോര്‍ഡ് മുന്നറിയിപ്പ് നല്‍കി. തിരുവിതാംകൂര്‍ ദേവസ്വത്തിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ ശാഖ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് വിലക്ക്. ക്ഷേത്രഭൂമിയിലെ അനധികൃതമായ എല്ലാ കൂട്ടായ്മകളും നിരോധിച്ചു. വീഴ്ച ഉണ്ടായാല്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial