ചരിത്രവിധിയായി ആലുവ പീഡനക്കേസ്; രാജ്വത്ത് പോക്സോ കേസിലെ ആദ്യ വധശിക്ഷ
ആലുവ: ആലുവയിൽ അതിഥി തൊഴിലാളികളുടെ അഞ്ചുവയസുകാരി മകളെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി അസഫാക്ക് ആലത്തിന് വധശിക്ഷ വിധിച്ചതോടെ ചരിത്രവിധിയാണ് ഉണ്ടായിരിക്കുന്നത്. പോക്സോ നിയമം ഭേദഗതി വരുത്തിയ ശേഷമുള്ള ആദ്യ വധശിക്ഷയാണിത്. പോക്സോ നിയമമുണ്ടായി 12 വർഷം തികയുന്ന ദിനത്തിൽ തന്നെ പോക്സോ കേസിൽ രാജ്യത്തെ ആദ്യ വധശിക്ഷാ വിധി വരുന്നത് എന്നത് അപൂർവ്വങ്ങളിൽ അപൂർവ്വമാണ്. 2011 നവംബർ 14നാണ് പോക്സോ നിയമം പാർലമെന്റിൽ അവതരിപ്പിച്ചത്. രാജ്യത്ത് കുട്ടികൾക്കെതിരായ പീഡനക്കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് പോക്സോ നിയമത്തിൽ ഭേദഗതി…

