മൂന്ന് കിലോമീറ്റർ നീളത്തിൽ ഭാഗികമായി നിർമിച്ച റോഡ് മോഷ്ടിച്ച് ഗ്രാമവാസികൾ
ബീഹാറിലെ ജെഹാനാബാദ് ജില്ലയിൽ ഒരു വ്യത്യസ്തമായ മോഷണം നടന്നു. മൂന്ന് കിലോമീറ്റർ നീളത്തിൽ ഭാഗികമായി നിർമിച്ച ഒരു റോഡാണ് ഗ്രാമവാസികൾ എല്ലാവരും ചേർന്ന് മോഷ്ടിച്ചത്. വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായാണ് പ്രചരിക്കുന്നത്. ജെഹാനാബാദ് ജില്ലയിലെ ഔദാൻ ബിഘ ഗ്രാമത്തിലെ നിവാസികളാണ് ഇവരുടെ ഗ്രാമത്തിൽ നിർമ്മാണത്തിലിരുന്ന റോഡിന്റെ നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച് അവരവരുടെ വീടുകളിലേക്ക് കൊണ്ടുപോയത്. കോൺക്രീറ്റ്, മണൽ, കല്ല് ചിപ്പുകൾ എന്നിവയുൾപ്പെടെ വിവിധ നിർമ്മാണ സാമഗ്രികൾ ഇവർ മോഷ്ടിച്ചവയിൽ ഉൾപ്പെടുന്നു. റോഡിനായി ഇട്ട കോൺക്രീറ്റ്…

