പാറശാലയിൽ അനധികൃതമായി സൂക്ഷിച്ച റേഷനരി സിവിൽ സപ്ലൈസും വിജിലൻസും ചേർന്നു പിടികൂടി
തിരുവനന്തപുരം : പാറശാലയിൽ അനധികൃതമായി സൂക്ഷിച്ച റേഷനരി സിവിൽ സപ്ലൈസും വിജിലൻസും ചേർന്നു പിടികൂടി. തമിഴ്നാട്ടിൽ നിന്നു റേഷനരി സംസ്ഥാനത്തേക്ക് കടത്തുന്നെന്ന പരാതിയെ തുടർന്നാണ് പരിശോധന നടത്തിയത്. ഇഞ്ചിവിളയിൽ നിന്നും 120 ചാക്കും വെള്ളറടയിൽ നിന്നും 75 ചാക്ക് റേഷനരിയും പിടികൂടി. ഇഞ്ചിവിളയിൽ ആറു ഗോഡൗണുകളിലാണ് പരിശോധന നടത്തിയത് ഇവിടെ നടത്തിയ പരിശോധനയിൽ 50 കിലോയുടെ 120 ചാക്ക് റേഷനരിയാണ് പിടികൂടിയത്. രണ്ടു ഗോഡൗൺ ഉടമകൾ പൂട്ടി രക്ഷപ്പെട്ടു. രണ്ടു ഗോഡൗണും പിന്നീട് സീൽ ചെയ്തു. വെള്ളറട…

