സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ യുഎസ് സാമ്പത്തിക ശാസ്ത്രജ്ഞ ക്ലോഡിയ ഗോള്‍ഡിന്
യുഎസ് സാമ്പത്തിക ശാസ്ത്രജ്ഞ ക്ലോഡിയ ഗോള്‍ഡിന്‍ ഇത്തവണത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം നേടി. തൊഴില്‍ മേഖലയിലുള്ള സ്ത്രീകളെക്കുറിച്ച് നടത്തിയ പഠനത്തിനാണ് ക്ലോഡിയ്ക്ക് പുരസ്‌കാരം ലഭിച്ചത്. തൊഴിലിടങ്ങളിൽ ഏതാനും പതിറ്റാണ്ടുകളായി സ്ത്രീകളുടെ പ്രതിനിധ്യം കൂടി വരുന്നുണ്ട്. ഒപ്പം തന്നെ നിരവധി അവഗണനകളും പ്രതിസന്ധികളുമാണ് തൊഴിൽ മേഖലയിൽ സ്ത്രീകൾക്ക് നേരിടേണ്ടി വരുന്നത്. പിന്നിട്ട ഒരു നൂറ്റാണ്ടിൽ സ്ത്രീകളുടെ വരുമാനത്തെയും തൊഴിൽ വിപണി പങ്കാളിത്തത്തെയും കുറിച്ചുള്ള ആദ്യത്തെ സമഗ്രമായ കണക്ക് ക്ലോഡിയ ഗോൾഡിൻ നൽകി. സ്ത്രീകളുടെ തൊഴിൽ മേഖലയിലെ പങ്കാളിത്തത്തെ…

