കണ്ണൂര്‍ ചെറുകുന്നില്‍ ബിജെപി നേതാവിന്‍റെ വീടിന് നേരെ ബോംബെറിഞ്ഞ കേസില്‍ സിപിഐഎം പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

കണ്ണൂര്‍: കണ്ണൂര്‍ ചെറുകുന്നില്‍ ബിജെപി നേതാവിന്‍റെ വീടിന് നേരെ ബോംബെറിഞ്ഞ കേസില്‍ സിപിഐഎം പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍ ചെറുകുന്ന് സ്വദേശിയെയാണ് കണ്ണപുരം പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്യതുവരികയാണ്. ഇന്ന് പുലര്‍ച്ചെ 2.30 നായിരുന്നു ബിജെപി കല്യാശേരി മണ്ഡലം ജനറല്‍ സെക്രട്ടറി കെ ബിജുവിന്റെ വീടിന് നേരെ ബോംബെറിഞ്ഞത്. ബോംബേറില്‍ ബിജുവിന്റെ വീടിന്റെ മുന്‍ഭാഗത്തിന് കേടുപാടുകള്‍ ഉണ്ടായിരുന്നു. സംഭവസമയം ബിജുവും അച്ഛനും അമ്മയുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഇവര്‍ക്ക് പരിക്കുകളൊന്നുമില്ല. പൊലീസും ബോംബ് സ്‌ക്വാഡും സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ബിജെപി-സിപിഐഎം സംഘര്‍ഷം…

Read More

‘ഏകാധിപത്യ കാഴ്ചപ്പാടുള്ള വര്‍ഗീയ സംഘടന’ ആര്‍എസ്എസിനെ ഗാന്ധി വിശേഷിപ്പിച്ചു, പ്രചാരണവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ആര്‍എസ്എസിന്റെ ശതാബ്ദി ആഘോഷവും ഗാന്ധി ജയന്തിയും ഒരു ദിവസം ആചരിക്കപ്പെടുമ്പോള്‍ ആര്‍എസ്എസിനെ വിമര്‍ശിച്ച രാഷ്ട്രപിതാവിന്റെ പരാമര്‍ശം ചര്‍ച്ചയാക്കി കോണ്‍ഗ്രസ്. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രിയുള്‍പ്പെടെ ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങളെ തുടര്‍ച്ചയായി പ്രകീര്‍ത്തിക്കുമ്പോഴാണ് കോണ്‍ഗ്രസ് പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിടുന്നത്. ‘ഏകാധിപത്യ വീക്ഷണമുള്ള ഒരു വര്‍ഗീയ സംഘടന’ എന്നാണ് മഹാത്മാഗാന്ധി ആര്‍എസ്എസിനെ വിശേഷിപ്പിച്ചത് എന്നാണ് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നത്. ഇതിനായി മഹാത്മാ ഗാന്ധിയുടെ സഹായിയുടെ പുസ്തകമാണ് കോണ്‍ഗ്രസ് ഉദ്ധരിക്കുന്നത്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് ആണ് പുസ്തകത്തിന്റെ ഭാഗം സോഷ്യല്‍…

Read More

തിയറ്ററുകള്‍ തകര്‍ക്കാന്‍ ലാലേട്ടനും മമ്മൂക്കയും; ‘പേട്രിയറ്റ്’ ഒഫീഷ്യൽ ടീസർ പുറത്ത്

കൊച്ചി: മമ്മൂട്ടിയും മോഹന്‍ലാലും ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും നയന്‍താരയും ദര്‍ശന രാജേന്ദ്രനും രേവതിയുമെല്ലാം അണിനിരക്കുന്ന ‘പാട്രിയറ്റി’ൻ്റെ ത്രില്ലടിപ്പിക്കുന്ന ടീസർ പുറത്ത്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ‘പാട്രിയറ്റ്’ മലയാള സിനിമ അടുത്തൊന്നും കണ്ടിട്ടില്ലാത്ത വൻ താരസംഗമത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. ‘ട്വൻ്റി ട്വൻ്റി’ക്ക് മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ചെത്തുന്ന മലയാള ചിത്രത്തിൽ ആക്ഷൻ പാക്ക്ഡ് രംഗങ്ങൾ നിരവധിയുണ്ട്. സൈനിക വേഷത്തിലാണ് മോഹൻലാൽ സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. രാജ്യത്തെ ജനങ്ങളുടെ മികവിനായി സ്കോർ സ്കോർ സിസ്റ്റം നടപ്പാക്കാൻ പരിശ്രമിക്കുന്ന ആക്ടിവിസ്റ്റായാണ് മമ്മൂട്ടി…

Read More

ഒന്നാം ടെസ്റ്റിൽ വിൻഡീസ് 162 റൺസിന് ഓൾ ഔട്ടായി

അഹമ്മദാബാദിലെ ഒന്നാം ടെസ്റ്റിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസിന് കുറഞ്ഞ ഒന്നാം ഇന്നിങ്‌സ് ടോട്ടൽ. നാല് വിക്കറ്റുമായി മുഹമ്മദ് സിറാജ്, മൂന്ന് വിക്കറ്റുമായി ജസ്പ്രീത് ബുംറ എന്നിവർ തകർത്തെറിഞ്ഞപ്പോൾ വിൻഡീസ് 162 റൺസിൽ ഓൾ ഔട്ടായി. കുൽദീപ് യാദവ് രണ്ട് വിക്കറ്റും നേടി. വിൻഡീസ് നിരയിൽ ജസ്റ്റിൻ ഗ്രീവ്സ് 32 റൺസും ഷായ് ഷോപ് 26 റൺസും ക്യാപ്റ്റൻ റോസ്‌റ്റൺ ചേസ് 24 റൺസും നേടി, മറ്റാർക്കും തിളങ്ങാനായില്ല. Share on FacebookTweetFollow us

Read More

ഉത്തര്‍പ്രദേശിലെ മഥുരയിലെ ശാഹി ഈദ്ഗാഹ് പള്ളിയില്‍ പ്രാര്‍ത്ഥനക്കെത്തുന്നവരോട് ആധാര്‍ കാര്‍ഡ് ചോദിക്കുന്നതായി റിപോര്‍ട്ട്

”സ്വന്തം പള്ളിയിലേക്ക് പോകുന്നത് അപമാനകരമായ അനുഭവമാക്കി മാറ്റിയിരിക്കുകയാണ് സര്‍ക്കാര്‍.” -മഥുരക്കാരനായ മഖ്സുദ് അലി പറഞ്ഞു. ഹിന്ദു ദേവനായ കൃഷ്ണന്റെ ക്ഷേത്രത്തിന് മുകളിലാണ് പള്ളി നിര്‍മിച്ചതെന്ന് ആരോപിച്ച്, 1968ലെ കരാറിനെ എതിര്‍ത്ത് ഹിന്ദുത്വര്‍ 2020ല്‍ ഹരജി നല്‍കിയപ്പോള്‍ മുതല്‍ ഈ പ്രശ്‌നമുണ്ടെന്ന് മഖ്‌സുദ് അലി പറയുന്നു. സമീപ മാസങ്ങളില്‍, അലഹബാദ് ഹൈക്കോടതി തര്‍ക്കത്തിന്റെ നടപടിക്രമപരമായ വശങ്ങളാണ് കൈകാര്യം ചെയ്തത്. ഒന്നില്‍ അധികമുള്ള ഹരജികള്‍ ഒരുമിച്ച് കേള്‍ക്കാമെന്ന് കോടതി പറയുകയും ചെയ്തു. ഈദ്ഗാഹ് പള്ളിയെ ‘തര്‍ക്ക നിര്‍മാണം’ എന്ന് ഔദ്യോഗികമായി…

Read More

ക്രിമിനൽ കേസ് പ്രതികളായാൽ അഡ്മിഷൻ ഇല്ല; തീരുമാനവുമായി കേരള സർവകലാശാല വിസി മുന്നോട്ട്

ക്രിമിനൽ കേസ് പ്രതികളായാൽ കോളജുകളിൽ അഡ്മിഷൻ ഇല്ലെന്ന തീരുമാനവുമായി കേരള സർവകലാശാല വൈസ് ചാൻസലർ മുന്നോട്ട്. എല്ലാ കൊളേജുകൾക്കും സർവകലാശാല സർക്കുലർ അയച്ചു. ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടില്ല എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിദ്യാർഥികൾ സത്യവാങ്മൂലം നൽകണം. സത്യവാങ്മൂലം ലംഘിച്ച് കേസിൽ പ്രതികളായാൽ നടപടി എടുക്കാമെന്ന് സർക്കുലറിൽ പറയുന്നു. നാല് ചോദ്യങ്ങളാണ് സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കോളേജുകളിൽ നിന്ന് ഡീബാർ ചെയ്യപ്പെട്ടിട്ടുണ്ടോ, ക്രിമിനൽ കേസുകളിൽ പ്രതികളാണ്ടോ, കൾക്കെതിരെയുള്ള അതിക്രമ കേസുകളിലോ ക്രിമിനൽ കേസുകളിലോ ശിക്ഷിക്കപ്പെട്ടിട്ടുണ്ടോ, പരീക്ഷ ക്രമക്കേടിന് പെട്ടിട്ടുണ്ടോ എന്നിങ്ങനെയാണ്…

Read More

രാജസ്ഥാനിൽ കഫ് സിറപ്പ് കഴിച്ച രണ്ട് കുട്ടികൾ മരിച്ചു; മരുന്ന് സുരക്ഷിതമെന്ന് തെളിയിക്കാൻ കഴിച്ച ഡോക്ടർ ബോധരഹിതനായി ആശുപത്രിയിൽ

ജയ്പൂർ: രാജസ്ഥാനിൽ സ്വകാര്യ കമ്പനി നിർമിച്ച കഫ് സിറപ്പ് കഴിച്ച് രണ്ട് കുട്ടികൾ മരിച്ചു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ സിറപ്പ് കഴിച്ച 10 കുട്ടികളാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സ തേടിയത്. മരുന്ന് സുരക്ഷിതമെന്ന് തെളിയിക്കാൻ ഒരു ഡോസ് കഴിച്ച ഡോക്ടറെ എട്ട് മണിക്കൂറിന് ശേഷം കാറിൽ ബോധരഹിതനായി കാണപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലാക്കി. സർക്കാറിനായി കൈസൺ ഫാർമ എന്ന കമ്പനി പുറത്തിറക്കിയ ഡിക്‌സ്‌ത്രോമെതോർഫൻ ഹൈഡ്രോബ്രോമൈഡ് സംയുക്തമടങ്ങിയ സിറപ്പ് കഴിച്ചതാണ് ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമായത്. മരുന്ന് കഴിച്ച അഞ്ച് വയസുകാരൻ തിങ്കളാഴ്ച മരിച്ചതോടെയാണ്…

Read More

സര്‍ക്കാര്‍ ക്ഷേമപെന്‍ഷന്‍ തുക വര്‍ധിപ്പിക്കുന്നു, 400 രൂപ കൂട്ടി 2000 രൂപയാക്കാന്‍ നീക്കം

തിരുവനന്തപുരം:ക്ഷേമപെന്‍ഷന്‍ തുക വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചന. ക്ഷേമപെന്‍ഷന്‍ 400 രൂപ കൂട്ടി 2000 രൂപയാക്കാനാണ് ആലോചന.ഇക്കാര്യം ഈ മാസം തന്നെ പ്രഖ്യാപിക്കും. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിച്ചേക്കും. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിച്ച്‌ അഷ്വേഡ് പെന്‍ഷന്‍ സ്‌കീം പ്രഖ്യാപിക്കാനും ആലോചന. സ്‌കീമിന്റെ വിശദാംശങ്ങള്‍ തയാറാക്കി അവതരിപ്പിക്കും. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് പെന്‍ഷന്‍ വീണ്ടും ഉയര്‍ത്തിയേക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്ഷാമബത്ത അനുവദിക്കുന്നതും ശമ്പള പരിഷ്‌കരണം പ്രഖ്യാപിക്കുന്നതും പരിഗണനയിലുണ്ട്. മുഖ്യമന്ത്രിയും സിപിഎം നേതൃത്വവും തമ്മിലുള്ള ചര്‍ച്ചയില്‍ അന്തിമ തീരുമാനം ഉണ്ടാകും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്…

Read More

‘എന്റെ സ്‌കൂൾ എന്റെ അഭിമാനം’ റീൽസ് മത്സരം

തിരുവനന്തപുരം : വിദ്യാലയ മികവുകൾ കണ്ടെത്തുന്നതിനായി സംസ്ഥാനത്തെ ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകൾക്ക് വീഡിയോ നിർമ്മാണ പരിശീലനത്തിനായി പ്രത്യേക റീൽസ് മത്സരം നടത്തുന്നു. ‘എന്റെ സ്‌കൂൾ എന്റെ അഭിമാനം’ എന്നതാണ് റീൽസ് മത്സരത്തിന്റെ വിഷയം. സ്‌കൂളിന്റെ മികവ്, വ്യത്യസ്തമായ പ്രവർത്തനങ്ങൾ, അക്കാദമിക് മാതൃകകൾ, ലഭ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ വിനിയോഗം തുടങ്ങിയവയാണ് വിഷയമാക്കേണ്ടത്. തിരഞ്ഞെടുക്കുന്ന 100 റീലുകൾക്ക് 5,000 രൂപ വീതം സമ്മാനം ലഭിക്കും. ആങ്കറിങ്, ഇന്റർവ്യൂകൾ തുടങ്ങിയവയെല്ലാം കുട്ടികൾ തന്നെയാവണം നിർവഹിക്കേണ്ടത്. ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകളാകും ഇതിന് മുൻകൈയ്യെടുക്കുന്നത്….

Read More

ലൈംഗികാതിക്രമക്കേസിൽ അറസ്റ്റിലായ സ്വാമി ചൈതന്യാനന്ദ സരസ്വതി ചുമതലക്കാരനായിരുന്ന ശ്രീ ശാർദ ഇൻസ്റ്റിറ്റ്യൂട്ടിൽ വീണ്ടും തെളിവെടുപ്പ് നടത്തി; സിഡികളും വ്യാജ ഫോട്ടോകളും പിടികൂടി

ഡൽഹി: ലൈംഗികാതിക്രമക്കേസിൽ അറസ്റ്റിലായ സ്വാമി ചൈതന്യാനന്ദ സരസ്വതി ചുമതലക്കാരനായിരുന്ന ശ്രീ ശാർദ ഇൻസ്റ്റിറ്റ്യൂട്ടിൽ വീണ്ടും തെളിവെടുപ്പ് നടത്തി ഉദ്യോഗസ്ഥർ. ചൈതന്യാനന്ദയ്‌ക്കൊപ്പം പിടിയിലായ മറ്റ് രണ്ട വനിതാ കൂട്ടാളികളെയും സ്ഥാപനത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഇവർ ഈ സ്ഥാപനത്തിൽ മുൻപ് ജോലി ചെയ്തിരുന്നവരെന്നാണ് വിവരം. സ്ഥാപനത്തിൽ നടന്ന പരിശോധനയിൽ നിരവധി സിഡികൾ പിടികൂടിയിട്ടുണ്ട്. മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പവും മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമഇക്കൊപ്പവും, സ്വാമി ചൈതന്യാനന്ദ സരസ്വതി നിൽക്കുന്ന വ്യാജ ഫോട്ടോകളും പിടികൂടി. ചൈതന്യാനന്ദ ഒളിവിൽ കഴിഞ്ഞിരുന്ന…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial