ഇടുക്കിയിൽ യുവാവിനെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽകണ്ടെത്തി;കിടക്കയിൽ കഴുത്തറത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്
കട്ടപ്പന: ഇടുക്കിയിൽ യുവാവിനെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മുറിക്കുള്ളിലെ കിടക്കയിൽ കഴുത്തറത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് ബന്ധുക്കൾ സംഭവം കണ്ടത്. ഉടുമ്പഞ്ചോല കാരിത്തോട് സ്വദേശി ശംങ്കിലി മുത്തു – സുന്ദരമ്മ ദമ്പതികളുടെ മകൻ സോൾരാജ് (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് പറയുന്നു. സോൾരാജിന് നാട്ടിൽ ശത്രുക്കൾ ഉണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. തിങ്കളാഴ്ചയാണ് വീടിനുള്ളിലെ കിടക്കയിൽ കഴുത്തു മുറിഞ്ഞു രക്തം വാർന്നു മരിച്ച നിലയിൽ കണ്ടെത്തിയത്. കിടന്ന് ഉറങ്ങുന്നതിനിടയിൽ നടത്തിയ കൊലപാതകമാണെന്ന്…

