മറുനാടൻ മലയാളി എഡിറ്റർ
ഷാജൻ സ്കറിയക്കെതിരെയുള്ള ആക്രമണത്തിൽ മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ പ്രതിഷേധിച്ചു
കോട്ടയം: ഓൺലൈൻ മാധ്യമമായ മറുനാടൻ മലയാളിയുടെ എഡിറ്റർ ഷാജൻ സ്കറിയായെ ഒരുകൂട്ടം ഗുണ്ടകൾ ആക്രമിച്ച് പരിക്കേൽപ്പിച്ചതിൽ മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കോട്ടയത്ത് ചേർന്ന പ്രതിഷേധ യോഗത്തിൽ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് എ.കെ. ശ്രീകുമാർ (തേർഡ് ഐ ന്യൂസ്), സെക്രട്ടറി കെ.എം. അനൂപ് (മലയാളശബ്ദം), ട്രഷറർ അനീഷ് (ഹോണസ്റ്റി ന്യൂസ്) തുടങ്ങിയവർ സംസാരിച്ചു. സത്യം വിളിച്ചു പറയുന്നവരെ ആക്രമിക്കുന്ന രീതിയെ കാടത്തം എന്നാണ് യോഗം വിശേഷിപ്പിച്ചത്. കേരളത്തിൽ നിരവധി ജനകീയ പ്രശ്നങ്ങൾ…

