എസ്.ഐ.ആർ ഹിയറിങ്: രേഖകളുണ്ടെങ്കിൽ മൂന്ന് മിനുട്ട് മാത്രം; വോട്ടർമാരെ വലയ്ക്കില്ലെന്ന് സി.ഇ.ഒ
തിരുവനന്തപുരം:എസ്.ഐ.ആർ എന്യൂമറേഷനിൽ തിരിച്ചറിയൽ രേഖകൾ സമർപ്പിക്കേണ്ടവർക്ക് ഹിയറിങ്ങിന് ഹജരാകാൻ ഏഴ് ദിവസം മുൻപേ നോട്ടിസ് നൽകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ (സി.ഇ.ഒ) രത്തൻ യു.ഖേൽക്കർ. 19 ലക്ഷം പേരെയാണ് കൃത്യമായി കണ്ടെത്താനാകാത്തതെന്നും ഇവർക്കെല്ലാം ഹിയിറിങ് നടത്താൻ ഉദ്ദേശിക്കുന്നില്ലെന്നും രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ അദ്ദേഹം വിശദീകരിച്ചു. എന്യൂമറേഷൻ ഘട്ടത്തിൽ രേഖകളോ വിവരങ്ങളോ നൽകാത്തവർ ഇപ്പോൾ രേഖകൾ നൽകിയാൽ ഹിയറിങ് വേണ്ടി വരില്ല. ഒരാളെ ഹിയറിങ്ങിന് വിളിക്കണോ വേണ്ടയോ എന്നതിലെ വിവേചനാധികാരം അതത് നിയമസഭാ മണ്ഡലങ്ങളിലെ ഇ.ആർ.ഒമാർക്കാണ്. നോട്ടിസിലും…

