16 വയസിന് താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിക്കുന്നത് പരിഗണിക്കണമെന്ന് മദ്രാസ് ഹൈക്കോടതി
ചെന്നൈ: പതിനാറ് വയസിന് താഴെയുള്ളവരുടെ സോഷ്യല്‍മീഡിയ ഉപയോഗം നിരോധിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ആസ്‌ത്രേലിയക്ക് സമാനമായ നിയമം കൊണ്ടുവരണമെന്നാണ് ജസ്റ്റിസുമാരായ ജി ജയചന്ദ്രന്‍, കെ കെ രാമകൃഷ്ണന്‍ എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചത്. ഡിജിറ്റല്‍ മേഖലയില്‍ കുട്ടികള്‍ പ്രത്യേകിച്ച് ദുര്‍ബലരാണെന്നും അവരെ സംരക്ഷിക്കാന്‍ ശക്തമായ സുരക്ഷാ നടപടികള്‍ ആവശ്യമാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ഓണ്‍ലൈന്‍ ഉള്ളടക്കം കൈകാര്യം ചെയ്യുന്നതില്‍ മുതിര്‍ന്നവര്‍ക്ക് വ്യക്തിപരമായ ഇഷ്ടം പ്രയോഗിക്കാമെങ്കിലും, കുട്ടികളുടെ കാര്യത്തില്‍ മാതാപിതാക്കളുടെയും അധികാരികളുടെയും ഉത്തരവാദിത്തം വളരെ ഉയര്‍ന്നതാണെന്ന് കോടതി നിരീക്ഷിച്ചു. ഈ…

