ആദ്യ ബഹിരാകാശ യാത്രികന്‍ ഹനുമാനാണെന്ന വിവാദ പരാമര്‍ശം നടത്തി ബിജെപി എംപി അനുരാഗ് ഠാക്കൂര്‍
ആദ്യ ബഹിരാകാശ യാത്രികന്‍ ഹനുമാനാണെന്ന വിവാദ പരാമര്‍ശം നടത്തി ബിജെപി എംപി അനുരാഗ് ഠാക്കൂര്‍. ദേശീയ ബഹിരാകാശ ദിനത്തില്‍ ഹിമാചല്‍ പ്രദേശിലെ പിഎം ശ്രീ സ്‌കൂളിലെ വിദ്യാര്‍ത്ഥികളോട് സംവദിക്കവെയാണ് അനുരാഗ് ഠാക്കൂര്‍ വിവാദ പരാമര്‍ശം നടത്തിയത്. ആദ്യത്തെ ബഹിരാകാശ യാത്രികൻ ആരാണെന്ന് അനുരാഗ് ഠാക്കൂര്‍ വിദ്യാര്‍ത്ഥികളോട് ചോദിച്ചു. വിദ്യാര്‍ത്ഥികള്‍ ഒരുമിച്ച് നീല്‍ ആംസ്‌ട്രോങ് എന്ന് ഉത്തരം നല്‍കി. അപ്പോഴാണ് ആദ്യ ബഹിരാകാശ യാത്രികൻ ഹനുമാനാണെന്നാണ് താന്‍ കരുതുന്നതെന്ന് അനുരാഗ് ഠാക്കൂര്‍ പറഞ്ഞത്. ഇന്ത്യന്‍ പാരമ്പര്യത്തെക്കുറിച്ച് അറിയാന്‍ പാഠപുസ്തകങ്ങള്‍ക്ക്…

